For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആണ്ടവര്‍ക്ക് ഒരു ഭക്തന്‍ ഒരുക്കിയ സ്തുതി ഗീഥം!

  |

  മാനഗരവും കൈതിയും മാസ്റ്ററും കഴിഞ്ഞ് വിക്രമിലേക്ക് കടന്നിരിക്കുകയാണ് ലോകേഷ് കനകരാജ്. നാലാമത്തെ സിനിമയിലേക്ക് എത്തുമ്പോഴേക്കും തന്റേതായൊരു സിനിമാറ്റിക് യൂണിവേഴ്‌സും ആ യൂണിവേഴ്‌സിനൊരു ആണ്ടവരേയും സൃഷ്ടിച്ചെടുത്തിരിക്കുകയാണ് ലോകേഷ് കനകരാജ്.

  Also Read: ബി​ഗ് ബോസിലേക്ക് റീ എൻട്രി നടത്താൻ സുചിത്ര എത്തുന്നു, സൂചന നൽകി ബി​ഗ് ബോസ്!

  ലോകേഷ് കനകരാജ് എന്ന സംവിധായകന്റെ ആക്ഷന്‍ സെറ്റ്പീസുകള്‍ കൊണ്ട് മാജിക്ക് തീര്‍ക്കുന്ന സ്റ്റൈലിലേക്ക് കമല്‍ഹാസന്‍ എന്ന താരത്തേയും നടനേയും സന്നിവേശിപ്പിച്ചിരിക്കുന്ന സിനിമയാണ് വിക്രം. നേരത്തെ തന്നെ അറിയിപ്പു നല്‍കിയത് പോലെ തന്നെ കമല്‍ഹാസന്റെ എണ്‍പതുകളില്‍ പുറത്തിറങ്ങിയ വിക്രം മുതല്‍ ലോകേഷിന്റെ രണ്ടാം സിനിമയായ അവസാന സിനിമയുടെ വരെ റഫറന്‍സുകള്‍ നിറഞ്ഞ, അതിനെയെല്ലാം കോര്‍ത്തിണക്കിയൊരു സിനിമാറ്റിക് യൂണിവേഴ്‌സാണ് വിക്രമില്‍ കാണാന്‍ സാധിക്കുക.

  Kamal Haasan

  കടുത്ത കമല്‍ഹാസന്‍ ആരാധകനായ ലോകേഷ് എന്ന ഫാന്‍ ബോയിയെ വിക്രമില്‍ കാണാം. ആണ്ടവരെ എങ്ങനെയാണോ സ്‌ക്രീനില്‍ കാണാന്‍ ഓരോ ആരാധകനും ആഗ്രഹിക്കുന്നത് അതുപോലെ അവതരിപ്പിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. സമീപകാലത്തിറങ്ങിയ കമല്‍ഹാസന്‍ ചിത്രങ്ങളില്‍, കമലിന്റെ സ്വാധീനം മേക്കിംഗിലും തിരക്കഥയിലുമെല്ലാം ഏറ്റവും കുറവുള്ള സിനിമ കൂടിയാണ് വിക്രം. അതുകൊണ്ട് തന്നെ തീര്‍ത്തും ലോകേഷിന്റെ കണ്ണിലൂടെ മാത്രം കാണുന്നൊരു സിനിമയായി മാറുകയാണ് വിക്രം.

  മമ്മൂട്ടിയ്ക്ക് ഭീഷ്മ പോലെ, മോഹന്‍ലാലിന് ലൂസിഫര്‍ പോലെ, രജനിയ്ക്ക് പേട്ട പോലെ, ഒരു ഫാന്‍ ബോയ് ഒരുക്കിയ ഹോമേജ് എന്നോ ആഘോഷം എന്നോ വിക്രമിനേയും വിളിക്കാം. ഒരു ഴോണറില്‍ ഒതുങ്ങി നില്‍ക്കാതെ പല ഴോണറുകളിലായ പരന്ന് കിടക്കുമ്പോഴും ഒരേ ലക്ഷ്യത്തില്‍ ഒരേ താളത്തില്‍ ഒഴുകുന്നൊരു നദിയാണ് വിക്രം. സിനിമയുടെ ആദ്യ പകുതി കുറ്റാന്വേഷണ ചിത്രത്തിന്റെ മൂഡാണെങ്കില്‍ രണ്ടാം പകുതിയില്‍ അതൊരു ആക്ഷന്‍ റിവഞ്ച് ഡ്രാമയായി മാറുകയാണ്.

  കമലിനൊപ്പം വിജയ് സേതുപതി, ഫഹദ് ഫാസില്‍ എന്നീ പുതുതലമുറയിലെ രണ്ട് പവര്‍ ഹൗസുകളാണ് അഭിനയിച്ചിരിക്കുന്നത്. ആദ്യ പകുതിയില്‍ നായകന്‍ ഫഹദ് ഫാസില്‍ തന്നെയാണ്. കണ്ണുകളില്‍ അഗ്നി കോരിയിട്ടും പ്രണയം വിടർത്തിയും അനായാസം ഫഹദ് വേഷം മാറുന്നത് കാണാം. മറ്റൊരു ഭാഷയിലും തന്നിലെ നടനേയും താരത്തേയും അടയാളപ്പെടുത്തുന്ന ഫഹദ് ഒരു അഭിമാനക്കാഴ്ച തന്നെയാണ്.

  വില്ലന്‍ വേഷത്തിലെത്തുന്ന വിജയ് സേതുപതിയും കാഴ്ചവച്ചിരിക്കുന്നത് ഗംഭീര പ്രകടനമാണ്. തന്റെ നായകന്മരേക്കാള്‍ വില്ലന്മാരെ വ്യത്യസ്തരും ഇംപാക്ട്ഫുള്ളും ആക്കാനുമുള്ള സേതുപതിയുടെ ശ്രമം കാണാനുണ്ട്. സന്ധനത്തിനായി സേതുപതി സ്വീകരിച്ച ബോഡി ലാംഗ്വേജും വോയ്‌സ് മോഡുലേഷനും പ്രശംസ അര്‍ഹിക്കുന്നുണ്ട്.

  കമല്‍ എന്ന നടനേയും താരത്തേയും കൃത്യമായി ഉപയോഗിക്കാനും ലോകേഷിന് സാധിച്ചിട്ടുണ്ട്. അനുഭവ സമ്പത്തിന്റെ ആയാസത കൊണ്ടും തന്റെ എനര്‍ജി കൊണ്ടും കമല്‍ ചെറുപ്പക്കാരെ പിന്നിലാക്കുന്നുണ്ട്. കമലിനെ ഇങ്ങനെ കണ്ടിട്ട് വര്‍ഷങ്ങളായിട്ടുണ്ടാകും. കാമിയോ വേഷത്തില്‍ വന്ന് വരാനിരിക്കുന്ന സിനിമയ്ക്കുള്ള തീ കോരിയിട്ടാണ് സൂര്യ പോകുന്നത്.

  അതേസമയം ചിത്രത്തെ എന്‍ഗേജിംഗ് ആക്കുന്നതില്‍ ലോകേഷിനൊപ്പം തന്നെ പങ്കുള്ളവരാണ് സംഗീത സംവിധായകന്‍ അനിരുദ്ധും ക്യാമറാമാന്‍ ഗിരീഷ് ഗംഗാധരനും. തിരക്കഥയ്ക്ക് വലിയ ആഴമോ പുതുമയോ അവകാശപ്പെടാന്‍ സാധിക്കാതെ ഇരിക്കുമ്പോഴും ക്യാമറയും സംഗീതവും സിനിമയെ തുടക്കം മുതല്‍ എന്‍ഗേജിംഗ് ആക്കി നിര്‍ത്തുകയാണ്. ഇന്റര്‍വെല്‍ ബ്ലോക്കിന് മുന്നോടിയായുള്ള രംഗവും ക്ലൈമാക്‌സ് രംഗവുമെല്ലാം ക്യാമറാമാന്‍, സംഗീത സംവിധായകന്‍, സംവിധായകന്‍ എന്നീ മൂന്ന് പേരുടേയും വിഷനിലെ യോജിപ്പിന്റെ തെളിവാണ്. അതുകൊണ്ടാണ് ആ രംഗങ്ങള്‍ അത്രത്തോളം ആവേശകരമായി മാറുന്നത്.

  കൈതിയില്‍ താന്‍ പറഞ്ഞു നിര്‍ത്തിയതിനെ ഒട്ടും തന്നെ നിരാശപ്പെടുത്താതെ വിക്രമിലേക്ക് ബന്ധപ്പെടുത്താനും ലോകേഷിന് സാധിച്ചിട്ടുണ്ട്. ഒരു ഫാന്‍ ബോയിയുടെ ഭ്രാന്തന്‍ ചിന്തയില്‍ ഉണര്‍ന്നൊരു ആശയം എന്ന് തോന്നുന്നൊരു കഥയെ തീര്‍ത്തും എന്‍ഗേജിംഗും, ലൂപ്പ് ഹോളുകളില്ലാത്തൊരു സിനിമയാക്കി മാറ്റാനും ലോകേഷിന് സാധിച്ചിട്ടുണ്ട്. സംബന്ധവുമുണ്ട്, സംഭവവും ഇറുക്ക്!

  Recommended Video

  Dr. Robin Dilsha Romance: റോബിനെ കുറിച്ചുള്ള ഒരു കാര്യം എനിക്കറിയാം | #BiggBoss | FilmiBeat

  പോരായ്മകള്‍ ഉള്ളപ്പോള്‍ തന്നെ കമല്‍ഹാസന്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ഇതുപോലെ ആവേശം പകര്‍ന്നു കൊണ്ട് തീയേറ്റര്‍ സ്‌ക്രീനിന് തീപിടിപ്പിക്കുമ്പോള്‍ മറ്റെന്തും അവിടെ മറക്കപ്പെടുകയാണ്.

  English summary
  VIkram Review: Lokesh Creates A Universe For His Andavar Kamal Haasan And We Are Just Living In It
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X