»   » റീമയ്ക്കും രണ്ടാംവിളവിന്റെ ഉപദ്രവം

റീമയ്ക്കും രണ്ടാംവിളവിന്റെ ഉപദ്രവം

Posted By:
Subscribe to Filmibeat Malayalam
Reema Sen
കോളിവുഡില്‍ പഴയപ്രതാപമില്ലെങ്കിലും ഗ്ലാമര്‍ താരമെന്ന ഇമേജ് ഇപ്പോഴും റീമ സെന്നിന് സ്വന്തമാണ്. ആയിരത്തില്‍ ഒരുവന് ശേഷം നല്ലൊരു പ്രൊജക്ട് കിട്ടാതെ വലയുന്ന റീമയ്ക്ക് മലയാളത്തിലെ മെഗാപ്രൊജക്ടുകളിലൊന്നായ കിങ് ആന്റ് കമ്മീഷണര്‍ കൈവിട്ടതും വലിയ ക്ഷീണമായിരുന്നു. ഇതിന് പിന്നാലെ മറ്റൊരു തിരിച്ചടി കൂടി നടി നേരിടുകയാണ്.

2004ല്‍ റീമ അഭിനയിച്ച ബംഗാളി ചിത്രം തമിഴില്‍ മൊഴി മാറ്റി ഒരു ഇക്കിളിപ്പടമെന്ന നിലയില്‍ വീണ്ടും തിയറ്ററുകളിലെത്തിയ്ക്കുന്നതാണ് നടിയെ കുടുക്കിലാക്കിയിരിക്കുന്നത്.

ലോകപ്രശസ്ത ബംഗാളി നോവലിസ്റ്റായ ശരത്ചന്ദ്ര ചാറ്റര്‍ജിയുടെ നോവലിനെ ആസ്പദമാക്കി ഒരുക്കിയ 'ഇതി ശ്രീകാന്ത'യാണ് തമിഴിലേക്ക് മൊഴിമാറ്റുന്നത്. ബംഗാളിലെ ക്ലാസിക് സിനിമയായി വാഴ്ത്തപ്പെടുന്ന ചിത്രം രണ്ട് ദേശീയ പുരസ്‌കാരങ്ങളും അന്ന് സ്വന്തമാക്കിയിരുന്നു.

എന്നാല്‍ കച്ചവടക്കണ്ണോടെ ഈ സിനിമ തമിഴില്‍ മാര്‍ക്കറ്റ് ചെയ്യുന്നവര്‍ 'ഇളവരശി' എന്ന പേരുനല്‍കി ചൂടന്‍ സിനിമയായാണ് പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിയ്ക്കുന്നത്. റീമയ്ക്ക് പുറമെ ബോളിവുഡ് താരം സോഹ അലിഖാനും അഭിനയിക്കുന്ന ചിത്രത്തില്‍ ചില ചൂടന്‍ കിടപ്പറരംഗങ്ങളുമുണ്ട്. ഇളവരശിയുടെ ട്രയിലറുകളിലും പരസ്യങ്ങളിലും മറ്റും നിറഞ്ഞുനില്‍ക്കുന്നതും ഈ രംഗങ്ങള്‍ തന്നെ. തമിഴില്‍ റീമയുടെ ഗ്ലാമര്‍ ഇമേജ് മുതലെടുക്കുകയെന്ന ഉദ്ദേശത്തോടെയാണ് സിനിമയുടെ വിതരണക്കാര്‍ രണ്ടാംവിളവിന് തയാറെടുക്കുന്നത്. ക്ലാസിക് സിനിമയെ പാതിരാപ്പടമായി തമിഴില്‍ അവതരിപ്പിയ്ക്കുന്നത് റീമയെ അലട്ടുന്നുണ്ട്.

തമിഴകത്തെ പുതിയ താരോദയമായ അമല പോളും ഇതുപോലൊരു കെണിയില്‍ അകപ്പെട്ടിരുന്നു. കരിയറിന്റെ തുടക്കത്തില്‍ അഭിനയിച്ച സിന്ധു സമവേലിയെന്നൊരു ചിത്രം ഇക്കിളിപ്പടമെന്ന രീതിയില്‍ വീണ്ടും റിലീസ് ചെയ്തതാണ് അമലയെ കുടുക്കിയത്.

English summary
Reema Sen is peeved that one of her early Bengali films, the critically acclaimed Iti Srikanta (2004) has been dubbed into Tamil as Ilavarasi and is being marketed as a soft-porn film

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam