സര്‍ജറി ചെയ്തിട്ടില്ല, മാറിടത്തിന്റെ വലുപ്പം കൂടിയതിന് കാരണം ഈ രോഗാവസ്ഥ; മറുപടി നല്‍കി രേഷ്മ

സോഷ്യല്‍ മീഡിയ എന്നത് താരങ്ങള്‍ക്ക് അവരുടെ വിശേഷങ്ങള്‍ പങ്കുവെക്കാനും ആരാധകരുമായി അടുക്കാനുമുള്ള ഇടമാണ്. എന്നാല്‍ ചിലര്‍ ഇതിനെ ദുരുപയോഗം ചെയ്യും. താരങ്ങളുടെ സ്വകാര്യതയെ പോലും മാനിക്കാതെ തങ്ങളുടെ ഫ്രസ്റ്റ്രേഷന്റെ ശമനത്തിനായി അശ്ലീല പ്രതികരണങ്ങളും അധിക്ഷേപവുമൊക്കെ നടത്തുന്നവര്‍ ഒരുപാടുണ്ട്. പ്രത്യേകിച്ചും നടിമാരാണ് സോഷ്യല്‍ മീഡിയയിലെ ഇത്തരക്കാരെ നേരിടേണ്ടി വരിക. ഇപ്പോഴിതാ നടി രേഷ്മ പസുപുലേതിയും സമാനമായ അവസ്ഥ നേരിടുകയാണ്.

തമിഴ് ടെലിവിഷന്‍ ലോകത്തെ മിന്നും താരമാണ് രേഷ്മ പസുപുലേതി. നിരവധി ഹിറ്റ് പരമ്പരകളുടെ ഭാഗമായിട്ടുള്ള രേഷ്മ താരമാകുന്നത് സിനിമകളിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ബിഗ് ബോസ് മത്സരാര്‍ത്ഥിയായും രേഷ്മയെ പ്രേക്ഷകര്‍ക്കറിയാം. സോഷ്യല്‍ മീഡിയയിലും വളരെ സജീവാണ് രേഷ്മ. സോഷ്യല്‍ മീഡിയയിലെ താരമായ രേഷ്മയ്ക്ക് അതിന്റെ മോശം വശങ്ങളും അനുഭവിക്കേണ്ടി വന്നിട്ടുണ്ട്.

Reshma Pasupuleti

സോഷ്യല്‍ മീഡിയയില്‍ നിരന്തരം ബോഡി ഷെയ്മിംഗ് സ്ലട്ട് ഷെയ്മിംഗും നേരിടാറുണ്ട് രേഷ്മ. തന്റെ ശരീരഭാഗങ്ങളെക്കുറിച്ചുള്ള അശ്ലീല ചുവയുള്ള കമന്റുകളേയും രേഷ്മയ്ക്ക് അതിജീവിക്കേണ്ടി വരാറുണ്ട്. ഇപ്പോഴിതാ തന്റെ മാറിടത്തെക്കുറിച്ചുള്ള സോഷ്യല്‍ മീഡിയയുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയാണ് രേഷ്മ. ഒരു അഭിമുഖത്തിലാണ് രേഷ്മയുടെ പ്രതികരണം.

''എന്റെ മാറിടത്തിന്റെ വലുപ്പം കൂടിയതിനെക്കുറിച്ച് ഒരുപാട് പേരാണ് ചോദിക്കുന്നത്. അത് സ്വാഭാവികമായി തന്നെ സംഭവിച്ചതാണ്. ബിഗ് ബോസില്‍ പോയപ്പോള്‍ എന്റെ വണ്ണം കുറഞ്ഞിരുന്നു. ശരിയായ ഭക്ഷണം കഴിക്കാന്‍ പറ്റാത്തതിനാലായിരുന്നു അത്. എന്നാല്‍ ബിഗ് ബോസില്‍ നിന്നും പുറത്ത് വന്ന ശേഷം ഞാന്‍ ഒരുപാട് ഭക്ഷണം കഴിച്ചു'' രേഷ്മ പറയുന്നു.

എനിക്കൊപ്പം ബിഗ് ബോസിലുണ്ടായിരുന്ന നിരവധി മത്സരാര്‍ത്ഥികള്‍ പുറത്ത് വന്നത് ഭാരം കുറച്ചു കൊണ്ടാണ്. പുറത്ത് വന്ന ശേഷം എനിക്ക് ഹൈപ്പോതൈറോയ്ഡ് ആയി. അതിനാലാണ് എന്റെ തടി കൂടിയത്. അതുകൊണ്ടാണ് എന്റെ മാറിടത്തിന്റെ വലിപ്പവും കൂടിയത്. അല്ലാതെ മറ്റ് ട്രീറ്റ്‌മെന്റുകളൊന്നും എടുത്തതല്ല'' എന്നാണ് സോഷ്യല്‍ മീഡിയയിലെ സംശയാലുക്കള്‍ക്ക് രേഷ്മ നല്‍കുന്ന മറുപടി. താരത്തിന്റെ വാക്കുകള്‍ വൈറലായി മാറുകയാണ്.

'മക്കൾ ഏതൊരു മാതാപിതാക്കളുടെയും സ്വപ്നമാണ്...'; നവ്യക്ക് അച്ഛന്റെ കത്ത്! കണ്ണുനിറഞ്ഞ് താരം; വീഡിയോ വൈറൽ
അഭിനയിത്തിന് പുറമെ അവതാരകയായും തിളങ്ങിയിട്ടുള്ള രേഷ്മ ബിഗ് ബോസ് തമിഴ് സീസണ്‍ 3 യിലെ മത്സരാര്‍ത്ഥിയായിരുന്നു. ഈയ്യടുത്ത് ബോഡി ഷെയ്മിംഗിനെതിരെ രേഷ്മ പറഞ്ഞ വാക്കുകള്‍ ചര്‍ച്ചയായിരുന്നു. ഇന്‍സ്റ്റഗ്രാമിലൂടെയാണ് രേഷ്മ താന്‍ നേരിട്ടുകൊണ്ടിരിക്കുന്ന ബോഡി ഷേമിങിനെതിരെ രേഷ്മ സംസാരിച്ചത്. ഒരാളുടെ ശരീരത്തെക്കുറിച്ച് സംസാരിക്കാന്‍ മറ്റാര്‍ക്കും അവകാശമില്ലെന്നും അതിന് ആരും അനുവാദം തന്നിട്ടില്ലെന്നുമാണ് രേഷ്മ പറഞ്ഞത്.

Reshma Pasupuleti

എന്നോട് പലരും വണ്ണം വെച്ചല്ലോ എന്നൊക്കെ ചോദിക്കുകയാണ് എന്ന് പറഞ്ഞാണ് താരം വീഡിയോ ആരംഭിച്ചത്. വീഡിയോയില്‍ ബോഡി ഷേമിങ്ങിനെ അപലപിച്ച രേഷ്മ, ശരീരത്തെയോ വസ്ത്രധാരണത്തെയോ അടിസ്ഥാനമാക്കി ഒരാളെ ജഡ്ജ് ചെയ്യാന്‍ ആര്‍ക്കും അവകാശമില്ലെന്നും പറഞ്ഞിരുന്നു. ഒരാള്‍ക്ക് പല കുറവുകളും ഉണ്ടാകും എന്നാല്‍ അതിനെ കുത്തി കുത്തി പറയാതെ പ്രോത്സാഹിപ്പിക്കാന്‍ ശ്രമിക്കണമെന്നും രേഷ്മ അഭിപ്രായപ്പെട്ടിരുന്നു. താരത്തിന്റെ വാക്കുകള്‍ക്ക് സോഷ്യല്‍ മീഡിയ കയ്യടിക്കുകയും ചെയ്തിരുന്നു.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X