For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'വിളിച്ച് വരുത്തിയിട്ട് ഉടൻ എലിമിനേഷനിലൂടെ പുറത്താക്കി', തമിഴ് ബി​ഗ് ബോസിനെതിരെ മത്സരാർഥിയുടെ കുടുംബം

  |

  ഏറ്റവും പ്രശസ്തമായ ടെലിവിഷൻ ഷോയാണ് ബി​ഗ് ബോസ് മലയാളം, ഹിന്ദി, കന്നട, തെലുങ്ക്, തമിഴ് തുടങ്ങി എല്ലാ ഭാഷകളിലും ഈ റിയാലിറ്റി ഷോ സംപ്രേഷണം ചെയ്യുകയും ചെയ്തിരുന്നു. മലയാളത്തിൽ ഇതുവരെ മൂന്ന് സീസണുകളാണ് സംപ്രേഷണം ചെയ്തിട്ടുള്ളത്. മാസങ്ങൾക്ക് മുമ്പാണ് മലയാളത്തിലെ മൂന്നാം സീസണിലെ വിജയിയെ പ്രഖ്യാപിച്ചത്. മോഹൻലാലായിരുന്നു മൂന്ന് സീസണുകളിലും അവതാരകനായി എത്തിയത്. തമിഴിൽ കമൽഹാസനാണ് അവതാരകൻ. തമിഴിലെ ബി​ഗ് ബോസ് അഞ്ചാം സീസൺ രണ്ടാഴ്ചകൾ പിന്നിട്ട് പ്രയാണം തുടരുകയാണ്. ചെന്നൈയിലാണ് റിയാലിറ്റി ഷോയ്ക്ക് വേണ്ടി സെറ്റിട്ടിരിക്കുന്നത്.

  bigg boss tamil Season 5, Nadia Chang eviction, Nadia Chang photos, bigg boss tamil Season 5 news, ബി​ഗ് ബോസ് മത്സരാർഥി നാദിയ ചങ്, നാദിയ ചങ് പുറത്താക്കൽ, തമിഴ് ബി​ഗ് ബോസ്, ബി​ഗ് ബോസ് കമൽഹാസൻ

  ഇപ്പോൾ രണ്ടാം ആഴ്ചയിൽ നടന്ന എലിമിനേഷനുമായി ബന്ധപ്പെട്ടുള്ള വിവാദമാണ് ചർച്ചയാകുന്നത്. രണ്ടാം ആഴ്ചയിലെ പുറത്താക്കൽ ദിവസം നാദിയ ചങ് എന്ന നടിയും മോഡലുമാണ് വോട്ടുകളുടെ കുറവ് മൂലം ഷോയിൽ നിന്നും പുറത്താക്കപ്പെട്ടത്. താരത്തെ പെട്ടന്ന് പുറത്താക്കിയത് ശരിയായ തീരുമാനമല്ലെന്ന് അറിയിച്ചാണ് താരത്തിന്റെ കുടുംബം രം​ഗത്തെത്തിയിരിക്കുന്നത്. നാദിയയെ വിളിച്ച് വരുത്തി ന്യായമല്ലാത്ത കാരണങ്ങൾ പറഞ്ഞ് പുറത്താക്കിയെന്നാണ് കുടുംബം ആരോപിക്കുന്നത്.

  Also Read: സെയ്ഫുമായുള്ള ബന്ധം ഉപേക്ഷിക്കാൻ സുഹൃത്തുക്കൾ പോലും ഉപദേശിച്ചിരുന്നുവെന്ന് കരീന

  പ്രശസ്ത മോഡലും നടിയും ഡിജിറ്റൽ കൺണ്ടന്റ് ക്രിയേറ്ററുമാണ് തമിഴ്നാട് സ്വദേശിനിയായ നാദിയ ചങ്. വിവിധ സൗന്ദര്യ മത്സരങ്ങളിൽ പങ്കെടുത്ത് വിജയ കിരീടം അണിഞ്ഞിട്ടുമുണ്ട് നാദിയ. മിസിസ് മലേഷ്യ വേൾഡ് 2016ലും നാദിയ പങ്കെടുക്കുകയും അതിൽ ഫൈനലിസ്റ്റുകളിൽ ഒരാളാവുകയും ചെയ്തിരുന്നു. സോഷ്യൽ മീഡിയയിൽ നാദിയയ്ക്ക് വലിയ ആരാധകരുണ്ട്. കൂടാതെ സ്വകാര്യ ജീവിതത്തിലെ വിശേഷങ്ങൾ പങ്കുവെക്കാനായി ഒരു യുട്യൂബ് ചാനലും നദിയയ്ക്കുണ്ട്. സോഷ്യൽമീഡിയകളിൽ വലിയ സ്വാധീനമുള്ള വ്യക്തിയെന്ന നിലയിൽ നാദിയ ബി​ഗ് ബോസ് സീസൺ 5ലെ മറ്റ് മത്സരാർഥികൾക്ക് ശക്തമായ എതിരാളിയായിരുന്നു. മത്സരാർഥിയുടെ പ്രകടനത്തിനൊപ്പം ജനങ്ങളഉടെ വോട്ടിനും പ്രധാന്യമുള്ളതായിരുന്നു മറ്റ് മത്സരാർഥികളുടെ ഭയം. ഒക്ടോബർ ഒമ്പതിനാണ് സീസൺ 5 ആരംഭിച്ചത്.

  Also Read: 'വണ്ണം എപ്പോൾ വേണമെങ്കിലും കൂടാം കുറയാം, ഉപദേശിക്കുന്നവർക്ക് വിശദീകരണം നൽകേണ്ട ആവശ്യമില്ല'-സമീറ റെഡ്ഡി

  ഇസൈവാണി, രാജു ജയമോഹൻ, മധുമിത, അഭിഷേക് രാജ, നമിത മാരിമുത്തു, പ്രിയങ്ക ദേശ്പാണ്ഡെ, അഭിനയ് വാടി, ചിന്ന പൊന്നു, പവനി റെഡ്ഡി, വരുൺ, ഇമ്മൻ അണ്ണാച്ചി, ഇയക്കി ബെറി, ശ്രുതി ജയദേവൻ എന്നിവരടങ്ങുന്നതാണ് മറ്റ് മത്സരാർഥികളുടെ പട്ടിക. നാദിയ രണ്ടാം ആഴ്ച പുറത്താക്കപ്പെട്ടത് ഷോയുടെ പിന്നണി പ്രവർത്തകർ കാണിച്ച നീതി കേടാണെന്നും കുടുംബാം​ഗങ്ങൾ പറഞ്ഞു. മലേഷ്യയില്‍ ജനിച്ച് വളര്‍ന്ന മോഡലാണ് നാദിയയെന്നും മലേഷ്യന്‍-ചൈനക്കാരനായ ചങ് ആണ് നദിയയുടെ ഭര്‍ത്താവെന്നും ഷോയിക്ക് ഒരു ആഗോള ശ്രദ്ധ ലഭിക്കാൻ വേണ്ടിയാണ് തമിഴ്‌നാടിന് പുറത്തുള്ള തമിഴ് സെലിബ്രിറ്റികളെ ഷോയില്‍ ഉള്‍പ്പെടുത്തുന്നതെന്നും അതുകൊണ്ടാണ് കഴിഞ്ഞ സീസണില്‍ മുഗന്‍ റാവുവിനെ കൊണ്ടുവന്നതും ഈ സീസണില്‍ അന്താരാഷ്ട ശ്രദ്ധ ലഭിക്കാൻ തന്റെ സഹോദരിയെ വിളിച്ചതെന്നുമാണ് നാദിയ ചങിന്റെ സഹോദരന്‍ പറയുന്നത്.

  bigg boss tamil Season 5, Nadia Chang eviction, Nadia Chang photos, bigg boss tamil Season 5 news, ബി​ഗ് ബോസ് മത്സരാർഥി നാദിയ ചങ്, നാദിയ ചങ് പുറത്താക്കൽ, തമിഴ് ബി​ഗ് ബോസ്, ബി​ഗ് ബോസ് കമൽഹാസൻ

  Also Read: 'പട്ടിണിയായിരുന്നു... നിർത്താതെ കരഞ്ഞു, സോംബിയെ പോലെയായി', പരിണീതി ചോപ്ര

  'ബിഗ് ബോസ് സീസണ്‍ 5 ന് വേണ്ടി എന്റെ സഹോദരിയെ വിളിച്ചപ്പോള്‍ ഞങ്ങള്‍ക്ക് വളരെ അധികം സന്തോഷം തോന്നി. സ്വന്തം നാട്ടില്‍ ശ്രദ്ധയും ജോലിയില്‍ അത് സഹായകമാവും എന്നാണ് കരുതിയത്. എന്നാല്‍ വെറും രണ്ട് ആഴ്ച കൊണ്ട് നാദിയയെ എലിമിനേഷനിലൂടെ പുറത്താക്കി. ചാനല്‍ പ്രതീക്ഷിച്ച തരത്തില്‍ ആക്ടീവല്ല നദിയ എന്നാണ് അവര്‍ പറഞ്ഞത്. എന്നാല്‍ പണ്ട് മുതലെ അനാവശ്യ തര്‍ക്കങ്ങളില്‍ ഇടപെടുന്ന ശീലം തന്റെ സഹോദരിയ്ക്ക് ഇല്ല. അവള്‍ ഒരു ആക്ടര്‍ ആണ്. പക്ഷെ നൂറ് ദിവസം ആ വീട്ടല്‍ ഓവര്‍ ആക്ടിങ് നടത്താന്‍ അവള്‍ക്ക് പറ്റില്ല. എന്നാല്‍ കുറച്ച് അധികം ദിവസം കൂടെ ചാനലിന് അവള്‍ക്ക് നല്‍കാമായിരുന്നു. മലേഷ്യയില്‍ നിന്ന് ഈ ഷോയ്ക്ക് വേണ്ടി മാത്രമാണ് നദിയ ചെന്നൈയില്‍ എത്തിയത്. എന്നാല്‍ രണ്ട് ആഴ്ച കൊണ്ട് മടങ്ങി പോകേണ്ടി വന്നു. അവള്‍ക്ക് ഷോയില്‍ നിന്നും ലഭിച്ച പ്രതിഫലം യാത്ര ചെലവുകള്‍ക്ക് പോലും തികയില്ലായിരുന്നു. സ്വന്തം കൈയ്യില്‍ നിന്നും പണമെടുത്താണ് യാത്ര ചെയ്തത് പോലും. അവള്‍ക്ക് കുറച്ച് അധികം ജനശ്രദ്ധ കിട്ടും എന്നാണ് ഞങ്ങള്‍ കരുതിയത്. എന്നാല്‍ അതും ഉണ്ടായില്ല' നാദിയയുടെ സഹോദരൻ പറഞ്ഞു. തമിഴ്നാട്ടിൽ നാദിയ പ്രസിദ്ധ അല്ലെങ്കിലും മലേഷ്യയില്‍ അവൾക്ക് നിറയെ ആരാധകരുണ്ടെന്നും നിരവധി സീരിയലുകളും ഹ്രസ്വ ചിത്രങ്ങളും ‌അവൾ ചെയ്തിട്ടുണ്ടെന്നും ഭർത്താവ് ചങ് പറഞ്ഞു. മലേഷ്യക്കാര്‍ക്ക് നദിയയ്ക്ക് വോട്ട് ചെയ്യുന്നതിനായി ധാരാളം സാങ്കേതിക പ്രശ്‌നങ്ങളുണ്ട്. എന്റെ ഭാര്യയ്ക്ക് ഒരു വോട്ട് ചെയ്യാന്‍ വേണ്ടി എനിക്ക് ഇന്ത്യന്‍ മൊബൈല്‍ എടുക്കേണ്ടി വന്നുവെന്നും ഇത്തരം പ്രശ്‌നങ്ങള്‍ ചാനലുകാര്‍ അവരുടെ ഭാഗത്ത് നിന്ന് പരിഹരിക്കേണ്ടതായിരുന്നു എന്നുമാണ് ചങ് പറഞ്ഞത്.

  Bigg boss Arya got cheated on her birthday | FilmiBeat Malayalam

  Also Read: 'അച്ഛനും അമ്മയും തുല്യരാണെന്ന് മക്കൾക്ക് മനസിലാക്കി കൊടുക്കണം', പാരന്റിങിനെ കുറിച്ച് കരീന

  Read more about: bigg boss tamil
  English summary
  bigg boss tamil Season 5 contestant Nadia Chang eviction, nadiya family response against the show
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X