»   » തനിക്കായൊരാള്‍ കാത്തിരിക്കുന്നുവെന്ന് നയന്‍സ്

തനിക്കായൊരാള്‍ കാത്തിരിക്കുന്നുവെന്ന് നയന്‍സ്

Written By:
Subscribe to Filmibeat Malayalam

പ്രഭുദേവയുമായുള്ള പ്രണയം തകര്‍ന്നെങ്കിലും തനിക്ക് പ്രണയത്തിലുള്ള വിശ്വാസം തകര്‍ന്നിട്ടില്ലെന്ന് നയന്‍താര. തന്റെ ഒരു സിനിമ പരാജയപ്പെട്ടാല്‍ ഒരു നിമിഷത്തേയ്ക്ക് മാത്രമേ ദുഖം തോന്നുകയുള്ളൂ. അടുത്ത നിമിഷം തന്നെ പുതിയ ജോലിയില്‍ മുഴുകും. എന്നാല്‍ ജീവിതത്തില്‍ തനിക്ക് വിഷമകരമായ ഒരു അനുഭവമുണ്ടായപ്പോള്‍ അതില്‍ നിന്ന് പുറത്തു കടക്കാന്‍ കുറച്ച് സമയമെടുത്തു.

പ്രണയത്തോട് ഇപ്പോഴും ബഹുമാനമുണ്ട്. തനിക്കായി ജനിച്ചയാള്‍ ഈ ലോകത്തെവിടെയോ ഉണ്ട്. അദ്ദേഹത്തിനായി കാത്തിരിക്കുകയാണെന്നും നയന്‍സ് പറഞ്ഞു.

ജീവിതത്തില്‍ എപ്പോഴാണ് വഴിത്തിരിവുണ്ടാകുന്ന എന്ന് പ്രവചിക്കാനാകില്ല. തനിക്കായി ദൈവം ഒരുപാട് നല്ല കാര്യങ്ങള്‍ കരുതിവച്ചിട്ടുണ്ടെന്ന് വിശ്വസിക്കുന്നു. അത് നേടാനായി ജീവിതയാത്ര തുടരുമെന്നും നയന്‍സ് പറഞ്ഞു.

പ്രഭുവുമായുള്ള പ്രണയം തകര്‍ന്നതിന് ശേഷം അഭിനയരംഗത്തേയ്ക്ക് മടങ്ങി വന്ന നയന്‍സ് വിഷ്ണുവര്‍ധന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അഭിനയിച്ച് വരികയാണ്. അഭിനയത്തിനൊപ്പം സംവിധാനവും പഠിക്കാനുള്ള തയ്യാറെടുപ്പിലാണ് ഈ താരസുന്ദരി.

English summary
Nayanthara recently opened up about her love life and prospective life partner.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam