അഭ്യൂഹങ്ങള്‍ക്ക് വിട; നയന്‍താര വീണ്ടും വരുന്നു

എന്നാല്‍ ശ്രീരാമരാജ്യം വന്‍ഹിറ്റായതോടെ നയന്‍താര വീണ്ടും അഭിനയിക്കണമെന്ന മുറവിളി ടോളിവുഡില്‍ ശക്തമാവുകയായിരുന്നു. നാഗാര്‍ജ്ജുന പോലുള്ള സൂപ്പര്‍താരങ്ങളും സംവിധായകരും ഇക്കാര്യം ശക്തമായി ഉന്നയിച്ചതോടെയാണ് നയന്‍സ് അഭിനയിക്കാന്‍ തയാറായത്.
സന്തോഷം, മിസ്റ്റര്‍ പെര്‍ഫെക്ട് എന്നീ സിനിമകൡലൂടെ പ്രശസ്തനായ ദശരഥ് ഒരുക്കുന്ന നാഗാര്‍ജ്ജുന ചിത്രത്തിലൂടെയാണ് ഇടവേളയ്ക്ക് ശേഷം നയന്‍സ് വീണ്ടും മൂവിക്യാമറയ്ക്ക് മുന്നിലെത്തുന്നത്. നാഗാര്‍ജ്ജുനയുമായുള്ള അടുത്ത സൗഹൃദമാണ് തീരുമാനം മാറ്റാന്‍ നയന്‍സിനെ പ്രേരിപ്പിച്ചത്.
കുടുംബബന്ധങ്ങളുടെ പശ്ചാത്തലത്തില്‍ പ്രണയകഥ പറയുന്നചിത്രത്തിന്റെ ഷൂട്ടിങ് മെയ് മാസത്തില്‍ തുടങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിന് മുമ്പ് ബോസ് ഐ ലവ് യു എ്‌ന ചിത്രത്തില്‍ നാഗാര്‍ജ്ജുനയുടെ നായികയായി നയന്‍സ് അഭിനയിച്ചിട്ടുണ്ട്.


Click it and Unblock the Notifications











