തടി കുറയ്ക്കണമെന്ന് ആമിർ, പറ്റില്ലെന്ന് വിജയ് സേതുപതി; ആ സിനിമയില്‍ നിന്നും പുറത്താക്കിയതോ?

തെന്നിന്ത്യയും കടന്ന് ബോളിവുഡില്‍ സജീവമായി മാറിയിരിക്കുകയാണ് വിജയ് സേതുപതി. കത്രീന കൈഫിനൊപ്പം അഭിനയിക്കുന്ന പുതിയ സിനിമയായ മെറി ക്രിസ്മസ് റിലീസിനെത്തിയിരിക്കുകയാണ്. മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിന് ആദ്യ ദിവസം ലഭിക്കുന്നത്. അതേസമയം ഇപ്പോഴിതാ വിജയ് സേതുപതിയുമായി ബന്ധപ്പെട്ട മറ്റൊരു വാര്‍ത്തയും ചര്‍ച്ചയായി മാറുകയാണ്.

ആമിര്‍ ഖാന്‍ നായകനായി എത്തിയ ചിത്രമായിരുന്നു ലാല്‍ സിംഗ് ഛദ്ദ. ഹോളിവുഡ് ചിത്രം ഫോറസ്റ്റ് ഗമ്പിന്റെ ഹിന്ദി റിമേക്കായിരുന്നു ലാല്‍ സിംഗ് ഛദ്ദ. ഈ ചിത്രത്തില്‍ വിജയ് സേതുപതിയും അഭിനയിക്കാനിരുന്നു. കത്രീന കൈഫ്, മോണ സിംഗ്, നാഗ ചൈതന്യ എന്നിവരും ആമിറിനെപ്പം അഭിനയിച്ച സിനിമായിരുന്നു ലാല്‍ സിംഗ് ഛദ്ദ. ആമിര്‍ തന്നോട് ചിത്രത്തിന്റെ കഥ പറഞ്ഞിരുന്നുവെന്നും ചിത്രം ചെയ്യാന്‍ തയ്യാറായിരുന്നുവെന്നും വിജയ് സേതുപതി തന്നെയാണ് പറഞ്ഞത്.

 VIjay Sethupathi

എന്നാല്‍ അവസാന നിമിഷം ചിത്രത്തില്‍ നിന്നും വിജയ് സേതുപതി പിന്മാറുകയായിരുന്നു. പിന്നീട് ഈ വേഷത്തിലേക്ക് എത്തിയത് മറ്റൊരു തെന്നിന്ത്യന്‍ താരമായ നാഗ ചൈതന്യയായിരുന്നു. റിപ്പോര്‍ട്ടുകള്‍ പ്രകാരം ലാല്‍ സിംഗ് ഛദ്ദയില്‍ നിന്നും വിജയ് സേതുപതിയെ മാറ്റാനുള്ള താരത്തിന്റെ വണ്ണമാണ്. വിജയ് സേതുപതിയോട് തടി കുറയ്ക്കാന്‍ ആമിര്‍ ഖാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അതിന് വിജയ് സേതുപതി തയ്യാറായില്ല. ഇതോടെയാണ് വിജയ് സേതുപതിയെ ചിത്രത്തില്‍ നിന്നും ഒഴിവാക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ഇപ്പോഴിതാ ഇതിനെതിരെ വിജയ് സേതുപതി തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ''ആമിര്‍ സാര്‍ നേരിട്ടാണ് എനിക്ക് ആ സിനിമ ഓഫര്‍ ചെയ്തത്. എന്നെ കണ്ട് തിരക്കഥ വായിച്ചു തരാന്‍ അദ്ദേഹം തമിഴ്‌നാട്ടിലേക്ക് വരികയും ചെയ്തു. സംവിധായകന് അന്ന് എത്താന്‍ സാധിച്ചിരുന്നില്ല. അദ്ദേഹം ഒറ്റയ്ക്കാണ് വന്നത്. ആ രാത്രി ഇവിടെ തങ്ങി പിറ്റേന്നാണ് പോയത്. അത്ര വലിയ താരമായിട്ടും യാതൊരു അഹങ്കാരവും കാണിച്ചില്ല. അദ്ദേഹം നല്ല കഥ പറച്ചിലുകാരന്‍ ആണ്. അദ്ദേഹം കഥ പറയുന്നത് കേട്ടപ്പോള്‍ തന്നെ ഞാന്‍ യെസ് പറഞ്ഞു'' എന്നാണ് വിജയ് സേതുപതി പറഞ്ഞത്.

 VIjay Sethupathi

എന്നാല്‍ റിപ്പോര്‍ട്ടുകള്‍ പറയുന്നത് പോലെ തന്റെ വണ്ണമല്ല സിനിമയില്‍ നിന്നും പിന്മാറാനുള്ള കാരണമല്ലെന്നും വിജയ് സേതുപതി വ്യക്താക്കുന്നുണ്ട്. '' കൊവിഡ് സംഭവിച്ചു. അതോടെ ഞങ്ങളുടെ പ്ലാനുകളൊക്കെ തകര്‍ന്നു. എനിക്ക് പൂര്‍ത്തിയാക്കേണ്ടതായി അഞ്ച് തെലുങ്ക് സിനിമകളുണ്ടായിരുന്നു. അതിനാല്‍ എന്റെ ഷെഡ്യൂളില്‍ ലാല്‍ സിംഗ് ഛദ്ദയെ ഉള്‍പ്പെടുത്താന്‍ സാധിച്ചില്ല'' എന്നാണ് തന്റെ പിന്മാറ്റത്തെക്കുറിച്ച് വിജയ് സേതുപതി പറഞ്ഞത്. തുടര്‍ന്നാണ് ചിത്രത്തിലേക്ക് നാഗ ചൈതന്യയെത്തുന്നത്.

അതേസമയം, ബോക്‌സ് ഓഫീസില്‍ പ്രതീക്ഷിച്ച വിജയം നേടാന്‍ ലാല്‍ സിംഗ് ഛദ്ദയ്ക്ക് സാധിച്ചിരുന്നില്ല. ഇതോടെ അഭിനയത്തില്‍ നിന്നും ഇടവേളയെടുത്തിരിക്കുകയാണ് ആമിര്‍ ഖാന്‍. ആമിറിനൊപ്പം അഭിനയിക്കാനുള്ള അവസരം നഷ്ടമായെങ്കിലും ബോളിവുഡിലെ മറ്റൊരു സൂപ്പര്‍ താരായ ഷാരൂഖ് ഖാന്റെ വില്ലനായി ജവാനില്‍ അഭിനയിക്കാനും കയ്യടി നേടാനും വിജയ് സേതുപതിയ്ക്ക് സാധിച്ചിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X