ഓണ്‍ലൈന്‍ പ്രണയം, നേരിട്ടു കാണുന്നത് നിശ്ചയത്തിന്; എതിര്‍പ്പുകളെ മറികടന്ന് ഒന്നായി; സേതുപതിയുടെ പ്രണയം

തെന്നിന്ത്യന്‍ സിനിമയിലെ മിന്നും താരമാണ് വിജയ് സേതുപതി. സാധാരണക്കാരനില്‍ നിന്നും ആരാധകരുടെ പ്രിയപ്പെട്ട മക്കള്‍ സെല്‍വനിലേക്കുള്ള വിജയ് സേതുപതിയുടെ വളര്‍ച്ച സിനിമാക്കഥ പോലെ സംഭവബഹുലമാണ്. ഒരുപാട് നാളത്തെ കാത്തിരിപ്പും കഠിനാധ്വാനവും വേണ്ടി വന്നു വിജയ് സേതുപതിയ്ക്ക്. ഇന്ന് തെന്നിന്ത്യയും കടന്ന് ബോളിവുഡിലും നിറ സാന്നിധ്യമായി മാറുകയാണ് വിജയ് സേതുപതി.

സിനിമ പോലെ തന്നെ മനോഹമാരയൊരു പ്രണയകഥയുമുണ്ട് വിജയ് സേതുപതിയ്ക്ക്. മലയാളിയാണ് വിജയ് സേതുപതിയുടെ ഭാര്യ. പ്രണയ വിവാഹമായിരുന്നു വിജയ് സേതുപതിയുടേയും ഭാര്യ ജെസിയുടേയും. ഈയ്യടുത്ത് പുതിയ സിനിമയായ മെറി ക്രിസ്മസിന്റെ പ്രൊമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തില്‍ തന്റെ പ്രണയത്തെക്കുറിച്ച് വിജയ് സേതുപതി സംസാരിച്ചിരുന്നു. പിന്നാലെയാണ് താരത്തി്‌ന്റെ പ്രണയകഥ വീണ്ടും ചര്‍ച്ചയാകുന്നത്.

Vijay Sethupathi

സിനിമയിലേക്ക് എത്തുന്നതിന് മുമ്പ് തന്നെ വിജയ് സേതുപതി വിവാഹിതനായിരുന്നു. തന്റെ 23-ാം വയസിലാണ് വിജയ് സേതുപതി വിവാഹം കഴിക്കുന്നത്. നടന്‍ ആകുന്നതിന് മുമ്പ് അദ്ദേഹം പല ജോലികളും ചെയ്തിരുന്നു. ഗല്‍ഫില്‍ അക്കൗണ്ടന്റായും ജോലി ചെയ്തിരുന്നു. ഈ സമയത്താണ് വിജയ് സേതുപതി ജെസിയെ പരിചയപ്പെടുന്നത്. തങ്ങളുടെ പൊതു സുഹൃത്തു വഴിയാണ് സേതുപതിയും ജെസിയും പരിചയപ്പെടുന്നത്.

കൊല്ലം സ്വദേശിനിയായ ജെസി ജനിച്ചത് കേരളത്തിലാണെങ്കിലും വളര്‍ന്നത് ചെന്നൈയിലാണ്. ഇരുവരും പരസ്പരം കാണാതെയാണ് പരിചയപ്പെടുന്നതും സുഹൃത്തുക്കളാകുന്നതും. ഓണ്‍ലൈന്‍ ചാറ്റിംഗിലൂടെയാണ് ജെസിയും വിജയ് സേതുപതിയും അടുക്കുന്നത്. അധികം വൈകാതെ ഇരുവരും പ്രണയത്തിലായി. എന്നാല്‍ പ്രണയം വീട്ടില്‍ അറിഞ്ഞപ്പോള്‍ അത് പ്രശ്‌നമായി. വീട്ടുകാര്‍ തുടക്കത്തില്‍ വിവാഹത്തിന് തയ്യാറായില്ല. എന്നാല്‍ പതിയെ അവര്‍ സമ്മതിച്ചു.

Vijay Sethupathi

വിവാഹ നിശ്ചയത്തിനായി നാട്ടിലേക്ക് വന്നപ്പോള്‍ മാത്രമാണ് വിജയ് സേതുപതി ജെസിയെ കാണുന്നത് പോലും. സിനിമയിലേക്കുള്ള വിജയ് സേതുപതിയുടെ യാത്ര കല്ലും മുള്ളും നിറഞ്ഞതായിരുന്നു. ഈ കഷ്ടകാലത്ത് തനിക്ക് എല്ലാ പിന്തുണയും നല്‍കി കൂടെ നിന്നത് ജെസിയാണെന്നാണ് വിജയ് സേതുപതി പറയുന്നത്. ഒന്നുമില്ലാത്തപ്പോഴും ഒരു പരാതിയും പറയാതെ അവള്‍ ഒപ്പം നിന്നു. എന്റെ സ്വപ്‌നത്തിന് വേണ്ടിയായിരുന്നു അവളുടെ പിന്തുണ മുഴുവന്‍. ആ പിന്തുണയില്ലായിരുന്നുവെങ്കില്‍ എനിക്ക് ഇവിടെയെത്താന്‍ സാധിക്കുമെന്ന് കരുതുന്നില്ലെന്നും മുമ്പൊരിക്കല്‍ വിജയ് സേതുപതി പറഞ്ഞിട്ടുണ്ട്. രണ്ട് മക്കളാണ് വിജയ് സേതുപതിയ്ക്കും ജെസിയ്ക്കും.

മെറി ക്രിസ്മസ് ആണ് വിജയ് സേതുപതിയുടെ ഏറ്റവും പുതിയ സിനിമ. കത്രീന കൈഫ് നായികയാകുന്ന ചിത്രത്തിന്റെ സംവിധാനം ശ്രീറാം രാഘവനാണ്. ഷാരൂഖ് ഖാന്‍ ചിത്രം ജവാനാണ് പോയ വര്‍ഷം അവസാനം വിജയ് സേതുപതിയുടേതായി തീയേറ്ററിലെത്തിയ സിനിമ. അതേസമയം വിടുതലൈ 2, മഹാരാജ തുടങ്ങിയ സിനിമകളും വിജയ് സേതുപതിയുടേതായി അണിയറയിലുണ്ട്.

More from Filmibeat

Read more about: vijay sethupathi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X