For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ഇയാളെ വിവാഹം കഴിച്ചതിന് ഒരു കാരണം പറയാമോ?' വായടപ്പിച്ച് മഹാലക്ഷ്മി

  |

  ഈയടുത്ത കാലത്ത് തമിഴ്നാട്ടിൽ സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ചർച്ചയായ വിവാഹമായിരുന്നു നിർമാതാവ് രവീന്ദർ ചന്ദ്രശേഖറിന്റെയും നടി മഹാലക്ഷ്മിയുടേതും. രവീന്ദർ ചന്ദ്രശേഖറിന്റെ തടി, രണ്ട് പേരുടെയും ആദ്യ വിവാഹ ബന്ധം വേർപെടുത്തിയത് തുടങ്ങിയ പല കാര്യങ്ങൾ ഇതിന് കാരണമായി.

  രവീന്ദറിനെതിരെ ബോ‍ഡി ഷെയ്മിം​ഗ് കലർന്ന ട്രോളുകൾ നിരന്തരം വന്നു. രവീന്ദറിന്റെ പണം കണ്ടാണ് മഹാലക്ഷ്മി വിവാഹത്തിന് സമ്മതിച്ചതെന്ന് വരെ ചിലർ അധിക്ഷേപിച്ചു. ആദ്യ വിവാഹത്തിൽ എട്ട് വയസ്സുള്ള ഒരു മകനും മഹാലക്ഷ്മിക്കുണ്ട്. രവീന്ദറും ആദ്യ വിവാഹ ബന്ധം വേർപിരിഞ്ഞതാണ്.

  എന്നാൽ ട്രോളുകളെയൊന്നും മഹാലക്ഷ്മിയും രവീന്ദറും കാര്യമാക്കാറില്ല. ഇതിനെ പറ്റി തമാശയോടെയാണ് രണ്ട് പേരും അഭിമുഖങ്ങളിൽ സംസാരിക്കാറ്. പരസ്പരമുള്ള സ്നേഹത്തിനാണ് പ്രാധാന്യമെന്നും മറ്റൊന്നും വിഷയമല്ലെന്നുമാണ് ഇവർ വ്യക്തമാക്കിയത്. സോഷ്യൽ മീഡിയയിൽ സജീവമായ രണ്ട് പേരും തങ്ങളുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കാറുണ്ട്. വിവാഹ ശേഷം ഇരുവരും ഒരുമിച്ച് നടത്തിയ യാത്രകളുടെ ചിത്രങ്ങളായിരുന്നു ഇതിൽ ഭൂരിഭാ​ഗവും. ഇപ്പോഴിതാ തന്റെ ഒരു ഫോട്ടോയ്ക്ക് താഴ വന്ന കമന്റിന് മറുപടി നൽകിയിരിക്കുകയാണ് മഹാലക്ഷ്മി.

  Also Read: ശോഭ എന്തിനിത് ചെയ്തു, ഒരു നിമിഷത്തെ തോന്നലില്‍ ചെയ്തതാകാം! കൂട്ടുകാരിയെക്കുറിച്ച് ജലജ

  രവീന്ദറിനൊപ്പം യാത്ര ചെയ്യുന്നതിനിടെ എടുത്ത ഫോട്ടോയായിരുന്നു മഹാലക്ഷ്മി പോസ്റ്റ് ചെയ്തത്. മാഡം ഇയാളെ വിവാഹം കഴിച്ചതിന് എനിക്ക് ഒരു കാരണം പറഞ്ഞു തരൂ എന്നായിരുന്നു ഫോട്ടോയ്ക്ക് വന്ന ഒരു കമന്റ്. എനിക്ക് ആരോടും കാരണം പറയേണ്ട കാര്യമില്ല. ഇത് എന്റെ ജീവിതവും എന്റെ തെരഞ്ഞെടുപ്പുമാണെന്നാണ് മഹാലക്ഷ്മി നൽകിയ മറുപടി. നടിയുടെ മറുപടിയെ അഭിനന്ദിച്ച് നിരവധി പേർ കമന്റ് ചെയ്യുന്നുണ്ട്.

  Also Read: 'കഷ്ടപ്പെട്ട് പണിയെടുക്കും, എന്നെ പറ്റി നാട്ടുകാർക്ക് അറിയാം'; വിവാദങ്ങളിൽ പ്രതികരിച്ച് ശ്രീനാഥ് ഭാസി

  നേരത്തെ തനിക്കെതിരെ വന്ന ആരോപണങ്ങൾക്കെതിരെയും മഹാലക്ഷ്മി രം​ഗത്ത് വന്നിരുന്നു. താൻ രവീന്ദറിന്റെ പണം കണ്ടല്ല വിവാഹത്തിന് സമ്മതിച്ചതെന്നും ആദ്യ വിവാഹത്തിലെ മകനെ വളർത്താനുള്ള ആത്മവിശ്വാസം തനിക്കുണ്ടെന്നും മഹാലക്ഷ്മി പറഞ്ഞിരുന്നു. രണ്ടാമതൊരു വിവാഹം കഴിക്കില്ല എന്നായിരുന്നു തന്റെ തീരുമാനം. എന്നാൽ രവീന്ദർ വന്നതോടെ ഈ തീരുമാനത്തിൽ മാറ്റം വന്നെന്നും മഹാലക്ഷ്മി പറഞ്ഞു. തന്റെ ഭർത്താവിനെ മാത്രമല്ല ആരെയും രൂപത്തിന്റെ പേരിൽ പരിഹസിക്കരുതെന്നും മഹാലക്ഷ്മി വ്യക്തമാക്കിയിരുന്നു.

  Also Read: മോഹന്‍ലാലിനെയും പ്രിയദര്‍ശനെയും ഞെട്ടിച്ച പ്രേതാനുഭവം പറഞ്ഞ് മുകേഷ്; ഇങ്ങനെയും കഥ പറയാമെന്ന് തെളിയിച്ച് താരം

  രവീന്ദർ സംവിധാനം ചെയ്ത ഒരു സിനിമയിൽ മഹാലക്ഷ്മി അഭിനയിച്ചിരുന്നു. ഇവിടെ വെച്ചാണ് ഇരുവരും പരിചയപ്പെടുന്നത്. ആദ്യം വിവാഹ അഭ്യർത്ഥന നടത്തിയത് രവീന്ദറാണെന്നും മഹാലക്ഷ്മി പറഞ്ഞു. എന്നാൽ അന്ന് താൻ പ്രണയാഭ്യർത്ഥന നിരസിച്ചു. പിന്നീട് സുഹൃത്തുക്കളായ ശേഷം കൂടുതൽ സംസാരിക്കുകയും വിവാഹത്തിന് സമ്മതിക്കുകയുമായിരുന്നു. മഹാലക്ഷ്മിയുടെ എല്ലാ കാര്യവും മനസ്സിലാക്കിയ ശേഷമാണ് വിവാഹം കഴിച്ചതെന്ന് രവീന്ദറും വ്യക്തമാക്കിയിരുന്നു. ചിലരുടെ കമന്റുകൾ കണ്ടാൽ താൻ മഹാലക്ഷ്മിയെ തട്ടിക്കാെണ്ട് വന്നതാണെന്ന് തോന്നുമെന്നും രവീന്ദർ തമാശയോടെ പറഞ്ഞു.

  Read more about: tamil
  English summary
  Mahalakshmi Shutdown A Netizen Who Asked Reasons For Marrying Ravindar Chandrasekaran
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X