twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ശോഭ എന്തിനിത് ചെയ്തു, ഒരു നിമിഷത്തെ തോന്നലില്‍ ചെയ്തതാകാം! കൂട്ടുകാരിയെക്കുറിച്ച് ജലജ

    |

    സിനിമാ പ്രേമികള്‍ ഒരിക്കലും മറക്കാത്ത പേരുകളിലൊന്നാണ് ശോഭയുടേത്. ബാലതാരമായിട്ടായിരുന്നു ശോഭ സിനിമയിലെത്തുന്നത്. വളരെ ചുരുങ്ങിയ കാലം കൊണ്ട് തെന്നിന്ത്യന്‍ സിനിമയിലെ നിറ സാന്നിധ്യമായി മാറുകയായിരുന്നു ശോഭ. വലിയ താരവും അതിലും വലിയ അഭിനേത്രിയുമൊക്കെയായി മാറേണ്ടിയിരുന്ന താരം. എന്നാല്‍ സിനിമ ആസ്വാദകരുടെ മനസില്‍ ഇന്നുമൊരു തീരാ വേദനയാണ് ശോഭ.

    Also Read: ''പപ്പ മരിച്ചതിന് ശേഷം ഞാന്‍ ഇതുവരെ പാടിയിട്ടില്ല, എനിക്ക് പാടാനേ തോന്നുന്നില്ല''; വിങ്ങലോടെ സന മൊയ്തൂട്ടിAlso Read: ''പപ്പ മരിച്ചതിന് ശേഷം ഞാന്‍ ഇതുവരെ പാടിയിട്ടില്ല, എനിക്ക് പാടാനേ തോന്നുന്നില്ല''; വിങ്ങലോടെ സന മൊയ്തൂട്ടി

    ബാലതാരമായിട്ടാണ് ശോഭ സിനിമയിലെത്തുന്നത്. പിന്നീട് മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി നിരവധി സിനിമകളിലെത്തി. മികച്ച ബാലതാരത്തിനുള്ള പുരസ്‌കാരത്തിന് പിന്നാലെ മികച്ച സഹ നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും ശോഭയെ തേടിയെത്തി. 1978 ല്‍ പുറത്തിറങ്ങിയ എന്റെ നീലാകാശം എന്ന ചിത്രത്തിലെ പ്രകടനത്തിനായിരുന്നു പുരസ്‌കാരം.

    വലിയ നേട്ടങ്ങള്‍

    അതേ വര്‍ഷം തന്നെ പുറത്തിറങ്ങിയ പശി എന്ന തമിഴ് ചിത്രത്തിലൂടെ മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരവും ശോഭയെ തേടിയെത്തി. ദേശീയ അവാര്‍ഡ് നേടുമ്പോള്‍ ശോഭയുടെ പ്രായം വെറും പതിനാറായിരുന്നു. ചെറിയ പ്രായത്തില്‍ തന്നെ വലിയ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ ശോഭയ്ക്ക് സാധിച്ചിരുന്നു. എന്നാല്‍ തന്റെ പതിനേഴാമത്തെ വയസില്‍ ശോഭ ആത്മഹത്യ ചെയ്യുകയായിരുന്നു.

    Also Read: 'ആ മുറിയുടെ വാതില്‍ ഞാന്‍ ഇപ്പോഴും അടച്ചിട്ടില്ല, ഞാന്‍ മരിക്കുമ്പോള്‍ തങ്കം ജീവിച്ചിരിക്കണം'; മധു പറയുന്നുAlso Read: 'ആ മുറിയുടെ വാതില്‍ ഞാന്‍ ഇപ്പോഴും അടച്ചിട്ടില്ല, ഞാന്‍ മരിക്കുമ്പോള്‍ തങ്കം ജീവിച്ചിരിക്കണം'; മധു പറയുന്നു

    ഇപ്പോഴിതാ ശോഭയെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെക്കുകയാണ് നടിയും സുഹൃത്തുമായിരുന്ന ജലജ. മാതൃഭൂമി ഡോട്ട് കോമിന് നല്‍കിയ അഭിമുഖത്തിലാണ് ജലജ മനസ് തുറന്നത്. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

    ''ജലജാ.. നമുക്ക് ഒരു ഐസ്‌ക്രീം കഴിച്ചാലോ''


    ഉള്‍ക്കടല്‍, ശാലിനി എന്റെ കൂട്ടുകാരി എന്നീ സിനിമകളിലാണ് ഞാനും ശോഭയും ഒരുമിച്ച് പ്രവര്‍ത്തിക്കുന്നത്. ഉള്‍ക്കടലില്‍ ഞങ്ങള്‍ക്ക് കോമ്പിനേഷന്‍ രംഗങ്ങള്‍ കുറവായിരുന്നു. പിന്നീട് ശാലിനി എന്റെ കൂട്ടുകാരിയുടെ സെറ്റിലാണ് ഞാന്‍ ശോഭയെ കാണുന്നത്. കോഴിക്കോട്ടായിരുന്നു ഷൂട്ടിങ്. ഒരു മാസത്തോളം അളകാപുരി ഹോട്ടലില്‍ ഞങ്ങള്‍ ഒരുമിച്ച് താമസിച്ചു. അങ്ങനെയാണ് ഞങ്ങള്‍ പരസ്പരം അടുക്കുന്നതെന്നാണ് ജലജ പറയുന്നത്. അത് പിന്നീട് വളരെ അടുത്ത സൗഹൃദമായി മാറുകയായിരുന്നു.

    Also Read: മാദക സൗന്ദര്യം തന്നെയാണ്; വിടര്‍ന്ന കണ്ണും ആകര്‍ഷകമായ ചിരിയുമുള്ള സില്‍ക്ക് സ്മിതയുടെ മരിച്ചിട്ട് 26 വര്‍ഷംAlso Read: മാദക സൗന്ദര്യം തന്നെയാണ്; വിടര്‍ന്ന കണ്ണും ആകര്‍ഷകമായ ചിരിയുമുള്ള സില്‍ക്ക് സ്മിതയുടെ മരിച്ചിട്ട് 26 വര്‍ഷം

    തങ്ങള്‍ ഷൂട്ടിങ്ങിന് പോകുന്നതും വരുന്നതുമെല്ലാം ഒരുമിച്ചായിരുന്നുവെന്നാണ് ജലജ പറയുന്നത്. ഷൂട്ടിങ് ഇല്ലാത്ത സമയങ്ങളില്‍ ഞങ്ങള്‍ ഒരുമിച്ച് പുറത്ത് കറങ്ങാന്‍ പോകുമായിരുന്നുവെന്നും സിനിമകാണാനും ഷോപ്പിങ് നടത്താനുമൊക്കെ പോകുമായിരുന്നുവെന്നും ജലജ പറയുന്നു. ചിലപ്പോള്‍ ''ജലജാ.. നമുക്ക് ഒരു ഐസ്‌ക്രീം കഴിച്ചാലോ''എന്ന് ശോഭ പറയും, ''പിന്നെന്താ'' എന്ന് പറഞ്ഞ് ഞാനും കൂടെ പോകുമായിരുന്നുവെന്ന് ജലജ ഓര്‍ക്കുന്നു.

    യാതൊരു ഈഗോയുമില്ല

    തങ്ങള്‍ കൂടുതലും സംസാരിച്ചിരുന്നത് സിനിമയെക്കുറിച്ചായിരുന്നുവെന്നാണ് ജലജ പറയുന്നത്. ശാലിനി എന്റെ കൂട്ടുകാരിയുടെ ചില ഭാഗങ്ങള്‍ ഗുരുവായൂരപ്പന്‍ കോളേജില്‍ ചിത്രീകരിച്ചിരുന്നു. ഒരിക്കല്‍ ശോഭ എന്നോട് പറഞ്ഞു, ''ജലജാ, സിനിമയില്‍ അഭിനയിക്കുമ്പോഴാണ് അറിയുന്നത് ഈ കോളേജ് കാമ്പസും ജീവിതവുമെല്ലാം എത്ര രസകരമാണ്.'' ശോഭയ്ക്ക് കോളേജില്‍ പോകാന്‍ പറ്റിയിട്ടില്ലെന്നാണ് ഞാന്‍ മനസ്സിലാക്കുന്നതെന്നും ജലജ പറയുന്നുണ്ട്.

    ഒരുപാട് സംസാരിക്കുന്ന തമാശകള്‍ പറയുന്ന പ്രകൃതക്കാരിയിരുന്നു ശോഭയെന്ന് ജലജ ഓര്‍ക്കുന്നു. എല്ലാവരോടും വിനയത്തോടെയാണ് സംസാരിക്കുക. യാതൊരു ഈഗോയുമില്ല. അതുകൊണ്ട് തന്നെ എല്ലാവരുമായി പെട്ടെന്ന് അടുക്കുന്ന സ്വഭാവമായിരുന്നു ശോഭയുടേതെന്നും കൂട്ടുകാരി ഓര്‍ക്കുന്നുണ്ട്. എന്റെ ജീവിതത്തില്‍ വളരെ സന്തോഷപ്രദമായ, ഒരിക്കലും മറക്കാനാകാത്ത ഒരു മാസമായിരുന്നു ശോഭയോടൊപ്പം ഞാന്‍ ചെലവഴിച്ചതെന്നാണ് ജല അഭിപ്രായപ്പെടുന്നത്. ഷൂട്ടിങ് തീര്‍ന്നപ്പോള്‍ ഏറെ സങ്കടത്തോടെയാണ് ഞങ്ങള്‍ പിരിഞ്ഞതെന്നും മറ്റൊരു സിനിമയിലും നമുക്ക് ഒന്നിക്കാം എന്ന് പറഞ്ഞാണ് പിരിഞ്ഞതെന്നും ജലജ ഓര്‍ക്കുന്നുണ്ട്.

    മരണ വാര്‍ത്ത

    ജലജയുടെ മരണ വാര്‍ത്ത അറിഞ്ഞതിനെക്കുറിച്ചും ജലജ പറയുന്നുണ്ട്. ഷൂട്ടിങ് കഴിഞ്ഞ് ശോഭ ചെന്നൈയിലേക്കും ഞാന്‍ തിരുവനന്തപുരത്തേക്കും പോയി. ഇന്നത്തെ പോലെ അന്ന് നമുക്ക് മൊബൈല്‍ ഫോണൊന്നുമില്ല. മൂന്ന് മാസം തമ്മില്‍ കോണ്ടാക്ട് ഒന്നുമില്ലായിരുന്നു. ഒരു ദിവസം രാവിലെ ഞാന്‍ പത്രമെടുത്തപ്പോള്‍, മുന്‍ പേജില്‍ ഒരു വാര്‍ത്ത, നടി ശോഭ ആത്മഹത്യ ചെയ്തു. ഞാന്‍ തകര്‍ന്നുപോയി എനിക്കത് വിശ്വസിക്കാനായില്ലെന്നാണ് ജലജ പറയുന്നത്.

    ശോഭ എന്തിനിത് ചെയ്തു

    ശോഭയുടെ മരണത്തെക്കുറിച്ച് കുറേ ഊഹാപോഹങ്ങള്‍ ഉണ്ടായിരുന്നു. കഥകളുണ്ടായി. അതൊക്കെ കേട്ടപ്പോള്‍ എനിക്ക് വിശ്വസിക്കാനായില്ല. ഒരാള്‍ ആത്മഹത്യ ചെയ്യണമെങ്കില്‍ അതിന് തക്കതായ കാരണം വേണം. ശോഭ സങ്കടത്തോടെ ഇരിക്കുന്നത് ഒരിക്കല്‍ പോലും ഞാന്‍ കണ്ടിട്ടില്ലെന്നും ജലജ പറയുന്നു. ശോഭ എപ്പോഴും ഉന്മേഷവതിയായിരുന്നു. അതുകൊണ്ടു തന്നെ എനിക്ക് യാതൊരു തരത്തിലുള്ള സൂചനകളും ലഭിച്ചിരുന്നില്ലെന്നും ശോഭ പറയുന്നു. വ്യക്തി ജീവിതത്തെക്കുറിച്ചുള്ള സംസാരമൊന്നും ഞങ്ങളുടെ ഇടയില്‍ കടന്നുവന്നിട്ടില്ലെന്നും താരം പറയുന്നു.


    ശോഭ എന്തിനിത് ചെയ്തു, എന്ന് ഞാന്‍ ഒരുപാട് തവണ ആലോചിട്ടുണ്ട്, അതും പതിനേഴാമത്തെ വയസില്‍. വളരെ ചെറുപ്പത്തില്‍ തന്നെ സിനിമയിലെത്തി ദേശീയ പുരസ്‌കാരം വരെ നേടിയ നടി. ശോഭ ജീവിച്ചിരുന്നുവെങ്കില്‍ സിനിമയില്‍ ഒരുപാട് അംഗീകാരങ്ങള്‍ അവരെ തേടിയെത്തിയേനേ എന്നാണ് ജലജയുടെ അഭിപ്രായം. ഒരു നിമിഷത്തെ തോന്നലായിരിക്കാം ശോഭയെ ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിച്ചത്. അത് ഇന്നും ഒരു ദൂരൂഹതയായി തുടരുകയാണെന്നും ജലജ പറയുന്നു.

    Read more about: jalaja ജലജ ശോഭ
    English summary
    When Actress Jalaja Opened Up About Her Friendship With Shobha
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X