ഷൂട്ട് കഴിഞ്ഞാല്‍ 'സൈലന്റ് മോഡ്' ഓണ്‍; അജിത്തിന്റെ പ്രതിഫലം എത്ര? ഞെട്ടിക്കുന്ന സ്വത്ത് വിവരം!
തമിഴ് സിനിമയിലെ സൂപ്പര്‍ താരമാണ് അജിത് കുമാര്‍. ആരാധകര്‍ തല എന്ന് സ്‌നേഹത്തോടെ വിളിക്കുന്ന താരം. തന്റെ സിനിമകള്‍ക്ക് പ്രൊമോഷന്‍ പരിപാടികള്‍ നടത്തുകയോ അഭിമുഖങ്ങള്‍ നല്‍കുകയോ ചെയ്യാറില്ല അജിത്ത്. എന്നാലും ഓരോ അജിത്ത് സിനിമയ്ക്കും തീയേറ്ററിലേക്ക് ലക്ഷക്കണക്കിന് ആരാധകര്‍ ഓടിയെത്തും. ഇപ്പോഴിതാ ഗുഡ് ബാഡ് അഗ്ലിയിലൂടെ ഒരിക്കല്‍ കൂടി ബോക്‌സ് ഓഫീസ് ഇളക്കി മറിച്ചിരിക്കുകയാണ് അജിത്ത്.
സിനിമയ്ക്ക് പുറമെയുള്ള അജിത്തിന്റെ ജീവിതത്തെക്കുറിച്ച് ആരാധര്‍ക്ക് വ്യക്തമായ അറിവുകളൊന്നുമില്ല. ഷൂട്ടിംഗ് തീര്‍ന്നാല്‍ തന്റേതായ വിനോദങ്ങളിലേക്കും കുടുംബത്തിനൊപ്പമുള്ള സ്വകാര്യ നിമിഷങ്ങളിലേക്കും അജിത്ത് ചുരുങ്ങും. പിന്നെ കാണുക അടുത്ത സിനിമയിലാകും. സിനിമ ജീവിതവും വ്യക്തി ജീവിതവും രണ്ടായി തന്നെ നിലനിര്‍ത്താന്‍ അദ്ദേഹത്തിന് സാധിക്കുന്നുണ്ട്. ഈ സോഷ്യല്‍ മീഡിയ കാലത്തും അഭിമുഖങ്ങളിലോ സോഷ്യല്‍ മീഡിയയിലെ അജിത്ത് ഇല്ല എന്നത് അത്ഭുതം തന്നെയാകും. ഇങ്ങനൊരു സൂപ്പര്‍ സ്റ്റാര്‍ മറ്റൊരിടത്തും സാധ്യമേയല്ല.

1990 ല്‍ പുറത്തിറങ്ങിയ എന്‍ വീഡ് എന്‍ കണവര്‍ എന്ന സിനിമയിലൂടെയാണ് അജിത്ത് അഭിനയം ആരംഭിക്കുന്നത്. കരിയറില്‍ പല പ്രതിസന്ധികളും തിരിച്ചടികളും അദ്ദേഹത്തിന് നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ അതിനെയെല്ലാം മറികടന്നു കൊണ്ട് അദ്ദേഹം ഉദിച്ചുയര്‍ന്നു. ഇന്ന് ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നായകന്മാരില്‍ ഒരാളാണ് അജിത്ത്.
റിപ്പോര്‍ട്ടുകള്‍ പ്രകാരം ഒരു സിനിമയ്ക്ക് അജിത്ത് വാങ്ങുന്ന പ്രതിഫലം 105 മുതല്‍ 165 കോടി രൂപ വരെയാണ്. അഭിനയം കഴിഞ്ഞാല്‍ അജിത്തിന് ഏറ്റവും ഇഷ്ടം കാര്‍ റേസിംഗ് ആണ്. പ്രൊഫഷണള്‍ കാര്‍ റേസര്‍ ആയ അജിത്ത് ഈയ്യടുത്ത് സ്വന്തമായി റേസിംഗ് ടീമിനും രൂപം നല്‍കിയിരുന്നു. ആഢംബര കാറുകളുടെ വലിയൊരു കളക്ഷന്‍ തന്നെ അദ്ദേഹത്തിനുണ്ട്. ചെന്നൈയിലെ അജിത്തിന്റെ ബംഗ്ലാവിന്റെ വില 12 മുതല്‍ 15 കോടി രൂപ വരെ വരും. സ്വിമ്മിംഗ് പൂളും ഹൈടെക് ജിമ്മും ഉള്‍പ്പെടുന്നതാണ് വീട്.
കാറുകള്‍ക്കൊപ്പം ആഢംബര ബൈക്കുകളും അജിത്തിന് സ്വന്തമായിട്ടുണ്ട്. ഇതിന് പുറമെ പ്രൈവറ്റ് ജെറ്റും അദ്ദേഹത്തിനുണ്ട്. 25 കോടിയാണ് അജിത്തിന്റെ പ്രൈവറ്റ് ജെറ്റിന്റെ വില. റിപ്പോര്‍ട്ടുകള്‍ പ്രകാരം അജിത്തിന്റെ നെറ്റ് സമ്പാദ്യം 350 കോടി രൂപയാണ്. 2000 ലാണ് അജിത്തും ശാലിനിയും വിവാഹിതരാകുന്നത്. ബാലതാരമായി കടന്നു വന്ന് തെന്നിന്ത്യയിലെ മിന്നും താരമായി വളര്‍ന്ന നടിയാണ് ശാലിനി. കരിയറിന്റെ പീക്കില്‍ നില്‍ക്കെയാണ് ശാലിനി അജിത്തിനെ വിവാഹ കഴിച്ചത്. രണ്ട് മക്കളാണ് ഇരുവര്‍ക്കുമുള്ളത്.
1999 ല്‍ അമര്‍ക്കളം എന്ന സിനിമയുടെ സെറ്റില്‍ വച്ചാണ് അജിത്തും ശാലിനിയും കണ്ടുമുട്ടുന്നത്. ആദ്യ കാഴ്ചയില്‍ തന്നെ അജിത്തിന് ശാലിനിയോട് പ്രണയം തോന്നി. പതിയെ ശാലിനിയ്ക്കും അജിത്തിനോട് പ്രണയം തോന്നി. അജിത്ത് ഹിന്ദുവും ശാലിനി ക്രിസ്ത്യനുമാണ്. മതത്തിന്റെ അതിര്‍വരമ്പുകളെ മറികടന്നാണ് ഇരുവരും ഒന്നാകുന്നത്. വിവാഹത്തോടെ ശാലിനി അഭിനയം നിര്‍ത്തുകയായിരുന്നു. അനൗഷ്‌കയും ആദ്വിക്കുമാണ് അജിത്തിന്റേയും ശാലിനിയുടേയും മക്കള്‍.
ഗുഡ് ബാഡ് അഗ്ലിയാണ് അജിത്തിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ചിത്രം ബോക്‌സ് ഓഫീസില്‍ വലിയ വിജയം നേടുകയും ചെയ്തു. ആദിക് രവിചന്ദ്രന്‍ ആണ് ഗുഡ് ബാഡ് അഗ്ലി ഒരുക്കിയത്. തൃഷ, അര്‍ജുന്‍ ദാസ്, പ്രിയ വാര്യര്‍, സുനില്‍, പ്രസന്ന, ടിന്നു ആനന്ദ്, രഘു റാം തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിച്ചിരുന്നു. ഈ സിനിമയുടെ രണ്ടാം ഭാഗം അടക്കം അണിയറയിലുണ്ട്.


Click it and Unblock the Notifications











