'മകനെ ഒറ്റയ്ക്ക് വളർത്താനായിരുന്നു തീരുമാനം, പക്ഷെ'; രണ്ടാം വിവാഹത്തെക്കുറിച്ച് മഹാലക്ഷ്മി

കഴിഞ്ഞ കുറച്ച് നാളുകളായി സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്കാണ് തമിഴ് സിനിമാ നിർമാതാവ് രവീന്ദർ ചന്ദ്രശേഖറും നടി മഹാലക്ഷ്മിയും തമ്മിലുള്ള വിവാഹം വഴിവെച്ചിരിക്കുന്നത്. രവീന്ദറിന്റെ വണ്ണമാണ് പരിഹാസ കമന്റുകൾക്ക് കാരണം ആയത്. ഒപ്പം ഇരുവരുടെയും ആദ്യ വിവാഹം വേർപിരിഞ്ഞതും പലരും ചൂണ്ടിക്കാട്ടി. രവീന്ദറിന്റെ പണം കണ്ടിട്ടാണ് മഹാലക്ഷ്മി വിവാഹത്തിന് തയ്യാറായതെന്ന് വരെ അധിക്ഷേപ കമന്റുകൾ നീണ്ടു. എന്നാൽ ഇത്തരം പരിഹാസങ്ങളെ വളരെ ലാഘവത്തോടെ രണ്ട് പേരും തള്ളിക്കളഞ്ഞു.

ഇരുവരും തമ്മിൽ 20 വയസ്സിന്റെ പ്രായ വ്യത്യാസവും ഉണ്ട്

അടുത്തിടെ നൽകിയ അഭിമുഖങ്ങളിലെല്ലാം കമന്റുകളെക്കുറിച്ച് തമാശ രൂപേണയാണ് രവീന്ദറും മഹാലക്ഷ്മിയും സംസാരിച്ചത്. 32 വയസ്സുകാരിയായ മഹാലക്ഷ്മിക്ക് എട്ടു വയസ്സുള്ള മകനുണ്ട്. രവീന്ദറിനാവട്ടെ 52 വയസും. ഇരുവരും തമ്മിൽ 20 വയസ്സിന്റെ പ്രായ വ്യത്യാസവും ഉണ്ട്.

2019 ലാണ് മഹാലക്ഷ്മി ആദ്യ വിവാഹം വേർപെടുത്തുന്നത്. പരസ്പരം എല്ലാം മനസ്സിലാക്കിയാണ് മഹാലക്ഷ്മിയെ വിവാ​ഹം കഴിച്ചതെന്നാണ് രവീന്ദർ വ്യക്തമാക്കിയത്. രവീന്ദർ എങ്ങനെയാണോ അങ്ങനെ തന്നെ തനിക്കിഷ്ടമാണെന്നും അദ്ദേഹത്തിന്റെ തടി വിവാഹം കഴിക്കുമ്പോൾ തനിക്ക് ആശങ്കയായിരുന്നില്ലെന്നും മഹാലക്ഷ്മി പറഞ്ഞു.

Also Read: 'മകളുടെ വിവാഹത്തിന് അമ്മ വരാതിരിക്കുമോ?, എന്റെ മറ്റൊരു അമ്മയാണ്'; നയൻസിന്റെ അമ്മയെ കുറിച്ച് വിക്കി!

രണ്ടാമതൊരു വിവാഹം കഴിക്കില്ല എന്നായിരുന്നു തന്റെ തീരുമാനം

എന്നാൽ ഇതുകൊണ്ടൊന്നും ട്രോളുകൾ അവസാനിച്ചില്ല. ഇപ്പോഴതാ പരിഹസിക്കുന്നവരോട് മറുപടി പറഞ്ഞിരിക്കുകയാണ് മഹാലക്ഷ്മി. ഇൻസ്റ്റ​ഗ്രാം ലൈവിലൂടെയാണ് കഴിഞ്ഞ ദിവസം മഹാലക്ഷ്മി സംസാരിച്ചത്. തന്റെ ഭർത്താവിന്റെ തടിയെ പരിഹസിക്കരുതെന്നും അദ്ദേഹത്തെ മാത്രമല്ല ആരെയും ഇത്തരത്തിൽ പരിഹസിക്കരുതെന്നും മഹാലക്ഷ്മി പറഞ്ഞു.

ഇതിനൊപ്പം സൺ ടിവിക്ക് നൽകിയ അഭിമുഖത്തിൽ തനിക്കെതിരെ വന്ന ട്രോളുകൾക്കും മഹാലക്ഷ്മി മറുപടി പറഞ്ഞു. താൻ സാമ്പത്തികമായി സ്വയം പര്യാപ്തയാണ്. ആദ്യ വിവാഹത്തിലെ മകനെ ഒറ്റയ്ക്ക് വളർത്താനുള്ള ആത്മ വിശ്വാസവും ഉണ്ടായിരുന്നു. രണ്ടാമതൊരു വിവാഹം കഴിക്കില്ല എന്നായിരുന്നു തന്റെ തീരുമാനം. എന്നാൽ രവീന്ദർ വന്നതോടെ ഈ തീരുമാനത്തിൽ മാറ്റം വന്നെന്നും മ​ഹാലക്ഷ്മി പറഞ്ഞു.

Also Read: ഭർത്താവില്ല, ചെലവിന് പണമില്ല, മക്കളെ വളർത്തണം; വിവാഹമോചനത്തിന് ശേഷം ആശ ഭോസ്‌ലേ അനുഭവിച്ചത്!

പരിഹസിക്കുന്നവരെ ട്രോളിക്കാെണ്ടായിരുന്നു പോസ്റ്റ്

ട്രോളുകളും പരിഹാസങ്ങളും നടക്കുമ്പോഴും ഇതൊന്നും കാര്യമാക്കാതെ തങ്ങളുടേതായ ജീവിതത്തിലാണ് മഹാലക്ഷ്മിയും രവീന്ദറും. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങൾ രവീന്ദർ തുടരെ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നുണ്ട്. അടുത്തിടെ പ്രെെവറ്റ് ജെറ്റിന് സമീപം നിൽക്കുന്ന ഫോട്ടോയും രവീന്ദർ പങ്കുവെച്ചിരുന്നു. പരിഹസിക്കുന്നവരെ ട്രോളിക്കാെണ്ടായിരുന്നു ഈ പോസ്റ്റ്.

'നിർമാതാവ് രവീന്ദർ ഭാര്യയുടെ കൂടെ പ്രെെവറ്റ് ജെറ്റിൽ ഹണിമൂണിന് പോവുകയാണ്'- ദയവ് ചെയ്ത് ഇങ്ങനെയൊന്നും കമന്റ് ഇടരുത്. ഞങ്ങൾ തൃച്ചിക്ക് അടുത്തുള്ള കുലദൈവ ക്ഷേത്രത്തിലേക്ക് പോവുന്നതാണ്, ഈ ഫോട്ടോ വേണമെങ്കിൽ സ്ക്രിപ്റ്റ് ആക്കിക്കോ' എന്നാണ് രവീന്ദർ ഫോട്ടോയ്ക്ക് നൽകിയിരിക്കുന്ന ക്യാപ്ഷ്ൻ.

പിന്തുണച്ച് കൊണ്ട് നിരവധി പേർ

അതേസമയം താരങ്ങളെ പിന്തുണച്ച് കൊണ്ട് നിരവധി പേർ രം​ഗത്തെത്തുന്നുണ്ട്. രണ്ട് പേരുടെ വ്യക്തി ജീവിതത്തിൽ എന്തിനാണ് ഇത്തരത്തിൽ ഇടപെടുന്നതെന്നും ബോഡി ഷെയ്മിം​ഗ് നല്ല പ്രവണതയല്ലെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.

Read more about: tamil
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X