For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എനിക്കൊരുപാട് വിഷമങ്ങളുണ്ട്, നിങ്ങളുടെ കരുതല്‍ വേണം; പൊട്ടിക്കരഞ്ഞ് ചിമ്പു

  |

  തമിഴ് സിനിമയിലെ സൂപ്പര്‍ താരമാണ് ചിമ്പു. ആരാധകരേയും തീയേറ്ററുകളേയും ഇളക്കി മറിച്ച ഒരുപാട് സിനിമകളിലെ നായകനാണ് ചിമ്പു. എന്നാല്‍ കഴിഞ്ഞ കുറച്ച് കാലമായി പ്രതീക്ഷിച്ചത് പോലൊരു വിജയം കൈവരിക്കാന്‍ ചിമ്പുവിന്റെ ചിത്രങ്ങള്‍ക്ക് സാധിച്ചിരുന്നില്ല. താരത്തിന്റെ ശക്തമായ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ഈ മാസം പുറത്തിറങ്ങുന്ന മാനാടിലൂടെ ചിമ്പു വലിയൊരു തിരിച്ചുവരവ് നടത്തുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ഇതിനിടെ ഇപ്പോഴിതാ ചിമ്പു സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്.

  കടലിനെ ചൂടൂപിടിപ്പിച്ച് പൂജ; താരസുന്ദരിയുടെ ഹോട്ട് ചിത്രങ്ങള്‍

  മാനാടിന്റെ പ്രൊമോഷന്‍ പരിപാടിക്കിടെ പൊട്ടിക്കരയുന്ന ചിമ്പുവിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. ജീവിതത്തില്‍ താന്‍ ഒരുപാട് പ്രശ്‌നങ്ങള്‍ നേരിട്ടു കൊണ്ടിരിക്കുകയാണെന്നും തനിക്ക് വേണ്ടത് ആരാധകരുടെ പിന്തുണയാണെന്നും ചിമ്പു പറയുന്നുണ്ട്. വിതുമ്പിക്കൊണ്ടാണ് താരം സംസാരിക്കുന്നത്. നവംബര്‍ 25 നാണ് ചിമ്പുവിന്റെ പുതിയ സിനിമയായ മാനാട് റിലീസ് ചെയ്യുന്നത്. പ്രതീക്ഷയോടെ ആരാധകര്‍ ഈ ചിത്രത്തിനായി കാത്തു നില്‍ക്കെയാണ് പുതിയ സംഭവം. വിശദമായി വായിക്കാം തുടര്‍ന്ന്.

  simbu

  'വെങ്കട്ട് പ്രഭുവുമായി ഒരുപാട് വര്‍ഷത്തെ പരിചയമുണ്ട്. പല കഥകളും ഞങ്ങള്‍ തമ്മില്‍ ചര്‍ച്ച ചെയ്യാറുണ്ട്. പക്ഷേ പടം വരുമ്പോള്‍ അതില്‍ നായകന്‍ വേറെ നടനായിരിക്കും എന്നാണ് ചിമ്പു പറയുന്നത്. ഈ ചിത്രത്തെക്കുറിച്ച് ഒരോയൊരു ൈലൈന്‍ മാത്രമാണ് പറഞ്ഞത്. അങ്ങനെയാണ് അബ്ദുള്‍ ഖാലിഖ് എന്ന കഥാപാത്രത്തെക്കുറിച്ച് എന്നോട് പറയുന്നത്. അതെനിക്ക് ഇഷ്ടപ്പെടുകയും ഞാന്‍ താത്പര്യം പ്രകടിപ്പിക്കുകയും ചെയ്തു. ഈ ചിത്രം ബി?ഗ് സ്‌ക്രീനില്‍ കാണുമ്പോള്‍ നിങ്ങള്‍ക്ക് ഇഷ്ടപ്പെടും. ചിത്രത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവരെല്ലാം കഠിനാധ്വാനം ചെയ്തിട്ടുണ്ട്.എ്ന്നാണ് താരം തന്റെ പുതിയ സിനിമയെക്കുറിച്ച് പറയുന്നത്. പിന്നാലെ താരം വികാരഭരിതനായി മാറുകയായിരുന്നു.

  'പൊതുവെ ഞാന്‍ പലയിടത്തും സിനിമയെക്കുറിച്ചാണ് സംസാരിച്ചിട്ടുള്ളത്. ഇനി എന്ത് പറയണമെന്ന് എനിക്കറിയില്ല. എനിക്ക് വല്ലാത്ത വേദന തോന്നുന്നു എന്നായിരുന്നു ചിമ്പു പറഞ്ഞത്. പിന്നാലെ താന്‍ ഒരുപാട് പ്രശ്‌നങ്ങളും വിഷമങ്ങളും അഭിമുഖീകരിക്കുന്നുണ്ടെന്നും അത് തന്നെ ശരിക്കും ബുദ്ധിമുട്ടിക്കുന്നുണ്ട എന്നും താരം പറയുന്നു. എന്റെ പ്രശ്‌നങ്ങള്‍ ഞാന്‍ കൈകാര്യം ചെയ്‌തോളം, പക്ഷേ ദയവായി നിങ്ങള്‍ എനിക്ക് കരുതല്‍ നല്‍കണം. എന്നായിരുന്നു താരം ആരാധകരോടായി അഭ്യര്‍ത്ഥിച്ചത്.

  ഏറെ വിവാദങ്ങളിലൂടെ കടന്നു പോയ സിനിമയാണ് ചിമ്പുവിന്റെ മാനാട്. താരത്തിനെതിരെ വധഭീഷണിയടക്കം ഉയര്‍ന്നിരുന്നു. പിന്നാലെ സിനിമയുടെ റിലീസ് തടയാനും ശ്രമമുണ്ടായിരുന്നു. ഏറെ നാളത്തേക്കായിരുന്നു ചിത്രത്തിന്റെ റീലിസ് ഇക്കാരണങ്ങളാല്‍ നീണ്ടു പോയത്. ഈ വിവാദ സംഭവങ്ങളാകും താരത്തെ അസ്വസ്ഥനാക്കിയതെന്നും തുടര്‍ പരാജയങ്ങളും അലട്ടിയിട്ടുണ്ടാകാം എന്നുമാണ് വിലയിരുത്തലുകള്‍. സയന്‍സ് ഫിക്ഷന്‍ ചിത്രമാണ് വെങ്കട്ട് പ്രഭു സംവിധാനം ചെയ്യുന്ന മാനാട്. കല്യാണി പ്രിയദര്‍ശ്# നായികയാകുന്ന ചിത്രത്തില്‍ എസ്‌ജെ സൂര്യയും പ്രധാന വേഷത്തിലെത്തുന്നുണ്ട്.

  മേഘ്‌ന വിന്‍സെന്റ് മുതല്‍ കൃഷ്ണകുമാര്‍ വരെ, ഇങ്ങനെ വേണം തിരിച്ചുവരാന്‍! ടെലിവിഷനിലേക്ക് തിരികെ വന്നവർ, വായിക്കാം

  Actor simbu in controversy after snake hunting | FilmiBeat Malayalam

  അതേസമയം ഈശ്വരന്‍ ആണ് ചിമ്പുവിന്റെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ചിത്രത്തിനായി ചിമ്പു നടത്തിയ മേക്ക് ഒാവര്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മാനാടിന് പിന്നാലെ മഹ, പത്ത് തല, കൊറോണ കുമാര്‍ തുടങ്ങിയ സിനിമകളാണ് ചിമ്പുവിന്റേതായി അണിയറയില്‍ തയ്യാറെടുക്കുന്നത്.

  Read more about: simbu
  English summary
  Simbu Cries Infront Of Fans In Maanadu Press Meet Asks For Care From Fans
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X