For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'അച്ഛനും അമ്മയും പറയുന്നത് കേട്ട് പ്രണയം അവസാനിപ്പിക്കില്ല'; തൃഷ

  |

  തെന്നിന്ത്യൻ സിനിമകളിൽ രണ്ട് പതിറ്റാണ്ടോളമായി നായിക നിരയിൽ നിലനിൽക്കുന്ന താരമാണ് തൃഷ കൃഷ്ണൻ. ഇക്കാലയളവിനിടെയിൽ തരം​ഗമായ ഒട്ടനവധി കഥാപാത്രങ്ങളെ തൃഷ ബി​ഗ് സ്ക്രീനിൽ അവതരിപ്പിച്ചു. ഇവയിൽ ചിലത് ഐക്കണിക് കഥാപാത്രങ്ങളായി മാറി. തെന്നിന്ത്യൻ സിനിമകളിലെ നായിക നിരയിൽ ഒരുപാട് നടിമാർ വന്ന് പോയെങ്കിലും തൃഷയുടെ സ്ഥാനം നിലനിന്നു.

  കരിയറിൽ താഴ്ചകൾ ഉണ്ടായെങ്കിലും നടിക്ക് അതേപോലെ തിരിച്ചു വരാനുള്ള അവസരവും ഉണ്ടായി. നിരന്തരം സ്ഥിരം കണ്ടു വരുന്ന നായികാ കഥാപാത്രങ്ങൾ ചെയ്യവെയാണ് 2010 ൽ വിണ്ണൈതാണ്ടി വരു‌വായ എന്ന സിനിമയിലൂടെ തൃഷ പ്രേക്ഷകരെ വിസ്മയിപ്പിച്ചത്.

  പിന്നീട് പല ഭാഷകളിൽ ഈ സിനിമ റീമേക്ക് ചെയ്തെങ്കിലും തൃഷ ചെയ്ത കഥാപാത്രത്തിന് മേൽ മറ്റാർക്കും ആ റോൾ മികച്ചതാക്കാൻ പറ്റിയില്ല. കരിയറിൽ വീണ്ടും താഴ്ചകൾ വന്നപ്പോഴാണ് 96 എന്ന സിനിമ സൂപ്പർ ഹിറ്റാവുന്നത്.

  തൃഷ ചെയ്ത ജാനു എന്ന കഥാപാത്രം പ്രേക്ഷക മനസ്സിൽ ഇടം പിടിച്ചു. 96 ന് ശേഷം ഇപ്പോഴിതാ പൊന്നിയിൻ സെൽവൻ എന്ന ബ്രഹ്മാണ്ഡ സിനിമയിലൂടെ വീണ്ടും ബി​ഗ് സ്ക്രീനിലേക്ക് എത്തുകയാണ് തൃഷ. കുന്ദവി എന്ന രാജകുമാരിയെ ആണ് തൃഷ സിനിമയിൽ അവതരിപ്പിക്കുന്നത്.

  Also Read: എനിക്ക് അവിഹിതമുണ്ടെന്നും പലവട്ടം അബോര്‍ഷന്‍ ചെയ്‌തെന്നും അവര്‍ പറഞ്ഞു; തുറന്നടിച്ച സമാന്ത

  നടിയുടെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രം ഇതായിരിക്കുമെന്നാണ് പ്രേക്ഷകർ കരുതുന്നത്. മണിരത്നത്തിന്റെ സ്വപ്ന സാക്ഷാത്കാരമാണ് പൊന്നിയിൻ സെൽവൻ എന്ന സിനിമ. രണ്ട് ഭാ​ഗങ്ങളായെത്തുന്ന സിനിമയുടെ ആദ്യ ഭാ​ഗം റിലീസ് ചെയ്യുന്നത് സെപ്റ്റംബർ 30 നാണ്. തൃഷയെക്കൂടാതെ ഐശ്വര്യ റായ്, കാർത്തി, ജയം രവി, പ്രഭു. പ്രകാശ് രാജ്. ഐശ്വര്യ ലക്ഷ്മി, ജയറാം തുടങ്ങി വൻ താരനിര സിനിമയിൽ അണിനിരക്കുന്നുണ്ട്.

  Also Read: അമ്മയുടെ സന്തോഷത്തിനായി വീണ്ടും നവവധുവായി സൗഭാ​​ഗ്യ വെങ്കിടേഷ്, സർജറിക്ക് മുമ്പ് താര കല്യാൺ ചെയ്തത്!

  സിനിമയുടെ പ്രൊമോഷണൽ പരിപാടികളിൽ പങ്കെടുത്ത് വരികയാണ് താരങ്ങൾ. പൊന്നിയിൻ സെൽവനിലെ കുന്ദവി എന്ന കഥാപാത്രം ജെസി, ജാനു എന്നീ കഥാപാത്രങ്ങളെ പോലെ ഹിറ്റ് ആവുമോ എന്ന് ഇപ്പോൾ പറയാനാവില്ലെന്നാണ് തൃഷ പറയുന്നത്. പ്രേക്ഷകരാണ് അത് തീരുമാനിക്കേണ്ടത്. താൻ നായകനുമായി ഒരുമിക്കാത്ത മിക്ക സിനിമകളും ഹിറ്റാണെന്നും തൃഷ തമാശയോടെ പറഞ്ഞു.

  ദ ഹിന്ദുവിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. അതേസമയം വ്യക്തി ജീവിതത്തിൽ താൻ ജെസിയെ പോലെയോ ജാനുവിനെ പോലെയോ അല്ലെന്നും തൃഷ പറയുന്നു.

  Also Read: 'പ്രണയിക്കുമ്പോൾ ആളുടെ നല്ല വശങ്ങൾ മാത്രം കണ്ടാൽ മതി, ഒരുമിച്ച് ജീവിക്കുമ്പോൾ അങ്ങനെയല്ല'; ശ്രുതി രാമചന്ദ്രൻ

  'ചെയ്യുന്ന ഏത് റോളിലും എന്റെ ഒരു അംശം ഉണ്ടാവും. അത് പറയുമ്പോൾ തന്നെ ജെസിയെയോ ജാനുവിനെ പോലെയോ ഞാൻ ജീവിക്കില്ല. ഞാൻ എന്റെ മാതാപിതാക്കൾ പറയുന്നത് കേട്ട് എന്റെ പ്രണയ ബന്ധം അവസാനിപ്പിക്കില്ല. സ്നേഹത്തിനായി എപ്പോഴും പോരാടും,' തൃഷ പറഞ്ഞു.

  പത്താം നൂറ്റാണ്ടിലെ ചോള രാജവംശത്തിനെ പറ്റിയുള്ള കഥയാണ് പൊന്നിയിൻ സെൽവൻ. കൽക്കി കൃഷ്ണ മൂർത്തി എഴുതിയ നോവലിനെ ആസ്പദമാക്കിയാണ് സിനിമ ഒരുങ്ങുന്നത്. നേരത്തെ പലരും ഈ നോവൽ സിനിമയാക്കാൻ ശ്രമിച്ചിരുന്നെങ്കിലും ഇത് നടന്നിരുന്നില്ല.

  Read more about: trisha
  English summary
  trisha krishnan says she is not like jaanu or jessie; says will fight for her love
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X