twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'പ്രണയിക്കുമ്പോൾ ആളുടെ നല്ല വശങ്ങൾ മാത്രം കണ്ടാൽ മതി, ഒരുമിച്ച് ജീവിക്കുമ്പോൾ അങ്ങനെയല്ല'; ശ്രുതി രാമചന്ദ്രൻ

    |

    മലയാള സിനിമയിലെ പുതുമുഖ നായികമാരിൽ ശ്രദ്ധേയയാണ് ശ്രുതി രാമചന്ദ്രൻ. പ്രേതം, മധുരം, സൺഡേ ഹോളി ഡേ, കാണെക്കാണെ തുടങ്ങിയ സിനിമകളിലൂടെ ജനപ്രീതിന നേടിയ താരം തെലുങ്ക് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ഒടുവിലിറങ്ങിയ മധുരം എന്ന സിനിമയിലെ ശ്രുതിയുടെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ തന്റെ സിനിമാന ജീവിതത്തെ സംബന്ധിച്ചും കുടുംബ ജീവിതത്തെ സംബന്ധിച്ച് സംസാരിച്ചിരിക്കുകയാണ് ശ്രുതി.

    2016 ലാണ് ശ്രുതി വിവാഹം കഴിക്കുന്നത്

    ആർകിടെക്ട് ആയി ജോലി ചെയ്യവെ ആണ് ശ്രുതി സിനിമയിലെത്തുന്നത്. ദുൽഖർ നായകനായ ഞാൻ ആയിരുന്നു ആദ്യ സിനിമ. ശ്രുതിയുടെ ഭർത്താവ് ഫ്രാൻസിസ് തോമസും സിനിമാ രം​ഗത്താണ് പ്രവർത്തിക്കുന്നത്. 2016 ലാണ് ശ്രുതി വിവാഹം കഴിക്കുന്നത്. തമിഴിൽ പുറത്തിറങ്ങിയ പുത്തൻ പുതു കാലൈ എന്ന ആന്തോളജിയിൽ ഇളമൈ ഇദോ ഇദോ എന്ന കഥയെഴുതിയത് ഫ്രാൻസിസും ശ്രുതിയും ചേർന്നാണ്. ജയസൂര്യ നായകനായ അന്വേഷണം എന്ന സിനിമയ്ക്ക് തിരക്കഥ രചിച്ചതും ഫ്രാൻസിസ് ആണ്.

     'ദുൽഖർ എനിക്ക് ആശാൻ, എനിക്കൊരു പ്രശ്നം വന്നാൽ ദുൽഖർ സഹായിക്കും'; അനുപമ പരമേശ്വരൻ 'ദുൽഖർ എനിക്ക് ആശാൻ, എനിക്കൊരു പ്രശ്നം വന്നാൽ ദുൽഖർ സഹായിക്കും'; അനുപമ പരമേശ്വരൻ

     ഒരുമിച്ച് ജീവിച്ചപ്പോഴാണ്  വ്യക്തിയെന്ന നിലയിൽ  ഭർത്താവിനെ അടുത്തറിഞ്ഞതെന്നും ശ്രുതി

    സോഷ്യൽ മീഡിയയിൽ സജീവമായ ശ്രുതിയും ഫ്രാൻസിസും ഒരുമിച്ചുള്ള ചിത്രങ്ങൾ പങ്കുവെക്കാറുണ്ട്. ഒമ്പത് വർഷത്തോളം ഫ്രാൻസിസുമായി ലോങ് ഡിസ്റ്റൻസ് റിലേഷൻഷിപ്പായിരുന്നെന്നും ഒരുമിച്ച് ജീവിച്ചപ്പോഴാണ് ഒരു വ്യക്തിയെന്ന നിലയിൽ ഭർത്താവിനെ അടുത്തറിഞ്ഞതെന്നും ശ്രുതി പറയുന്നു.

    'ഫ്രാൻസിസും ഞാനും 15 വർഷമായി ഒരുമിച്ചാണ്. സ്കൂൾ കഴിഞ്ഞ സമയത്താണ് ഞങ്ങൾ പരിചയപ്പെടുന്നത്. ഞങ്ങൾ ഒരുമിച്ചാണ് വളർന്നത്. രണ്ട് പേരും പരസ്പരം ജീവിതത്തിൽ സ്വാധീനിച്ചിട്ടുണ്ട്. ഫ്രാൻസിസ് വളരെ ആഴത്തിൽ ആലോചിക്കുന്ന ആളാണ്. ഞാനൊരു പക്ഷെ മുമ്പ് നേരെ തിരിച്ചായിരിക്കും'

    Also Read: ആരാധ്യ ഇടയ്ക്ക് എന്നോട് പിണങ്ങും; പിന്നെ സന്തോഷിപ്പിക്കാൻ അതേ വഴിയുള്ളു; പേരക്കുട്ടിയെ കുറിച്ച് അമിതാഭ് ബച്ചൻ

    'അത് നമ്മളുടെ ജീവിതത്തിൽ കൊണ്ട് വന്നാൽ വർക്ക് ചെയ്യണമെന്നില്ല'

    'നമ്മൾ കണ്ട് വളർന്ന ചില ബന്ധങ്ങൾ ഉണ്ട്. മാതാപിതാക്കളുടേതോ അങ്കിളിന്റെയോ ആന്റിയുടെയോ ഒക്കെ. അത് നമ്മളുടെ ജീവിതത്തിൽ കൊണ്ട് വന്നാൽ വർക്ക് ചെയ്യണമെന്നില്ല. കുറേ നാളുകൾ ഞാനും ഫ്രാൻസിസും ലോങ് ഡിസ്റ്റൻസ് റിലേഷൻഷിപ്പിലായിരുന്നു. കല്യാണം കഴിഞ്ഞിട്ടാണ് ഞങ്ങൾ ഒരു വീട്ടിൽ താമസിക്കാൻ തുടങ്ങിയത്'

    'അപ്പോഴാണ് കാര്യങ്ങൾ മാറിയത് ഞാൻ അറിയുന്നത്. 9 കൊല്ലം ഞങ്ങൾ ഡേറ്റിം​ഗിലായിരുന്നു. ആ സമയത്ത് നമ്മൾ കാണുമ്പോൾ നമ്മളുടെ ബെസ്റ്റ് വെർഷൻ ആയിരിക്കും. ഒരുമിച്ച് ജീവിച്ച് തുടങ്ങുമ്പോൾ അത് മാത്രമല്ല ജീവിതം എന്ന് മനസ്സിലാക്കും. സോഷ്യൽ മീഡിയയിൽ കാണുന്നത് ഞങ്ങളുടെ ജീവിതത്തിന്റെ ഒരു ശതമാനം ആണ്'

    Also Read: മകന് എത്ര പെണ്‍കുട്ടികളെ വേണമെങ്കിലും പ്രണയിക്കാം, മകള്‍ക്ക് പാടില്ല; മക്കളോട് ഗൗരി ഖാന്‍

    'അവരുടേതായ കുറ്റങ്ങളും കുറവുകളും ഉള്ള മനുഷ്യർ'

    'കമ്മ്യൂണിക്കേഷന്റെ ബ്യൂട്ടി ആണ് ഫ്രാൻസിസ് എന്റെ ജീവിതത്തിൽ കൊണ്ട് വന്നിരിക്കുന്നത്. 9 വർഷം ലോങ് ഡിസ്റ്റൻസ് റിലേഷൻഷിപ്പ് ആയിരിക്കുമ്പോൾ ആ ആളുടെ നല്ല ​വശങ്ങൾ മാത്രം കണ്ടാൽ മതി. അത് ഒരു റെമാന്റിക് റിലേഷൻഷിപ്പിൽ മാത്രമല്ല'

    'കുട്ടികളായിരിക്കുമ്പോൾ മാതാപിതാക്കൾ ആണ് നമ്മുടെ സൂപ്പർ ഹീറോസ്. അച്ഛനും അമ്മയും ആണെങ്കിലും ഫ്രാൻസിസ് ആണെങ്കിലും അവർ ആളുകളാണ്. അവരുടേതായ കുറ്റങ്ങളും കുറവുകളും ഉള്ള മനുഷ്യർ,' ശ്രുതി രാമചന്ദ്രൻ പറഞ്ഞു. അവരെ അതേപോലെ തന്നെ സ്നേഹിക്കുയെന്നും നടി പറഞ്ഞു.

    Read more about: shruthi
    English summary
    actress shruti ramachandran about her life after marriage; says life is more than romance
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X