For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മകന് എത്ര പെണ്‍കുട്ടികളെ വേണമെങ്കിലും പ്രണയിക്കാം, മകള്‍ക്ക് പാടില്ല; മക്കളോട് ഗൗരി ഖാന്‍

  |

  ജനപ്രീയ പരിപാടിയാണ് കോഫി വിത്ത് കരണ്‍. ഒരിടവേളയ്ക്ക് ശേഷം കോഫി വിത്ത് കരണ്‍ ഏഴാം സീസണുമായി മടങ്ങിയെത്തിയിരിക്കുകയാണ്. ഈ സീസണില്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന എപ്പിസോഡായിരുന്നു ഗൗരി ഖാന്‍ അതിഥിയായി എത്തുന്നത്. പതിനേഴ് വര്‍ഷത്തിന് ശേഷമാണ് ഗൗരി കോഫി വിത്ത് കരണിലെത്തുന്നത്. പ്രതീക്ഷിച്ചത് പോലെ എപ്പിസോഡ് ചര്‍ച്ചയായി മാറിയിരിക്കുകയാണ്.

  Also Read: ദിവസേന 2 ചിക്കനും 30 മുട്ടയും കഴിച്ചിരുന്നതാണ്; ബിഗ് ബോസിൽ വെച്ച് 14 കിലോ കുറഞ്ഞു പക്ഷെ വയറ് ചാടി: റോൺസൺ

  ബോളിവുഡിലെ സൂപ്പര്‍ താരം ഷാരൂഖ് ഖാന്റെ ഭാര്യ കൂടിയാണ് ഇന്റിരീയര്‍ ഡിസൈനര്‍ ആയ ഗൗരി ഖാന്‍. കോഫി വിത്ത് കരണില്‍ ഭാവന പാണ്ഡെ, മഹീപ് കപൂര്‍ എന്നിവര്‍ക്കൊപ്പമായിരുന്നു ഗൗരി എത്തിയത്. കരണ്‍ ജോഹറിന്റെ ചോദ്യങ്ങള്‍ക്ക് ഗൗരി നല്‍കിയ മറുപടികള്‍ ശ്രദ്ധ നേടുകായണ്. ഷാരൂഖ് ഖാനെക്കുറിച്ചും മക്കളായ ആര്യനെക്കുറിച്ചും സുഹാനയെക്കുറിച്ചും അബ്രാമിനെക്കുറിച്ചുമൊക്കെ പരിപാടിയില്‍ ഗൗരി മനസ് തുറക്കുന്നുണ്ട്.

  കഴിഞ്ഞ വര്‍ഷം ആര്യന്‍ ഖാനെ അറസ്റ്റ് ചെയ്ത സംഭവത്തെക്കുറിച്ചും മക്കളുടെ ഡേറ്റിംഗ് ലൈഫിനെക്കുറിച്ചുമൊക്കെ ഗൗരി മനസ് തുറക്കുന്നുണ്ട്. ഷോയുടെ ഭാഗമായിട്ടുള്ള റാപ്പിഡ് ഫയര്‍ റൗണ്ടില്‍ കരണ്‍ ജോഹര്‍ മക്കള്‍ക്ക് നല്‍കാനുള്ള ഡേറ്റിംഗ് ലൈഫ് ഉപദേശങ്ങളെക്കുറിച്ച് ഗൗരിയോട് ചോദിക്കുന്നുണ്ട്. ഇതിന് ഗൗരി നല്‍കിയ മറുപടികള്‍ ഇപ്പോള്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. വിശദമായി വായിക്കാം തുടര്‍ന്ന്.

  Also Read: 'മക്കൾക്ക് ആ സ്വഭാവം ഇല്ലാത്തതിൽ സന്തോഷം'; ഷാരൂഖിന്റെ മോശം ശീലങ്ങളെ പറ്റി ​ഗൗരി ഖാൻ

  നിനക്ക് വേണ്ടത്ര പെണ്‍കുട്ടികളെ ഡേറ്റ് ചെയ്‌തോളൂവെന്നായിരുന്നു ഗൗരി മകന്‍ ആര്യന്‍ ഖാന് നല്‍കിയ ഉപദേശം. എന്നാല്‍ വിവാഹം കഴിക്കാന്‍ തീരുമാനിക്കുന്നതോടെ എല്ലാം എന്നന്നേക്കുമായി നിര്‍ത്തണം എന്നാണ് ഗൗരി മകനോടായി പറയുന്നത്. അതേസമയം മകള്‍ സുഹാന ഖാനോട് ഗൗരിയ്ക്ക് പറയാനുള്ളത്, ഒരേ സമയം രണ്ട് പേരെ ഡേറ്റ് ചെയ്യരുതെന്നായിരുന്നു. താന്‍ മോശം മാനസികാവസ്ഥയിലൂടെ കടന്നു പോകുമ്പോള്‍ ചെയ്യുന്നത് ഇളയമകന്‍ അബ്രാമിനൊപ്പം സമയം ചെലവിടുകയാണെന്നാണ് ഗൗരി പറയുന്നത്.

  അതേസമയം ഷാരൂഖ് ഖാന്റെ ഭാര്യ എന്നത് പുറമെ നിന്ന് കാണുന്നത് പോലെയല്ലെന്നും തനിക്ക് പലപ്പോഴും അത് ദോഷമാണ് ചെയ്തിട്ടുള്ളതെന്നുമാണ് ഗൗരി പറയുന്നത്. ഒരു പുതിയ പ്രൊജക്ടിനെക്കുറിച്ച് ചിന്തിക്കുമ്പോള്‍ കുറച്ച് പേരാണ് തന്നെ ഒരു ഡിസൈനറായി കാണുന്നത്. പക്ഷെ ചിലര്‍ക്കാന്‍ താന്‍ അപ്പോഴും ഷാരൂഖ് ഖാന്റെ ഭാര്യയാണ്. അതിനാല്‍ ഷാരൂഖ് ഖാന്റെ ഭാര്യയുടെ കൂടെ ജോലി ചെയ്യുന്നുവെന്ന ബാധ്യത താങ്ങാന്‍ വയ്യെന്ന് പറഞ്ഞ് പലരും ജോലിയ്ക്ക് തയ്യാറാകാതെ മാറി നില്‍ക്കാറുണ്ടെന്നാണ് ഗൗരി പറയുന്നത്. അമ്പത് ശതമാനവും തനിക്ക് എതിരാണ് കാര്യങ്ങളെന്നാണ് ഗൗരി പറയുന്നത്.

  Also Read: അവര്‍ ഒന്നായപ്പോള്‍ ഞാന്‍ പുറത്തായി; എന്നെ അദ്ദേഹം പറ്റിക്കുമെന്ന് പറഞ്ഞത് യേശുദാസാണെന്ന് പി ജയചന്ദ്രന്‍

  അതേസമയം ആര്യനെതിരായ കേസിനെക്കുറിച്ചും ഗൗരി മനസ് തുറക്കുന്നുണ്ട്. ''ഞങ്ങള്‍ കടന്നു പോന്നതിനേക്കാള്‍ മോശമായി ഒന്നും സംഭവിക്കാനില്ല. പക്ഷെ ഒരു കുടുംബമെന്ന നിലയില്‍ ഞങ്ങള്‍ ഒരുമിച്ച് നില്‍ക്കുന്നുണ്ട്. ഞങ്ങള്‍ നല്ലൊരു ഇടത്താണെന്ന് പറയാനാകും. എല്ലാ സുഹൃത്തുക്കളും, ഞങ്ങള്‍ക്ക് അറിയുക പോലുമില്ലാത്ത ആളുകളും മെസേജ് അയക്കുന്നു, സ്‌നേഹിക്കുന്നു. അനുഗ്രഹീതരാണ് ഞങ്ങള്‍. ഞങ്ങളെ സഹായിച്ചവരോടെല്ലാം നന്ദിയുണ്ട്'' എന്നായിരുന്നു ഗൗരി പറഞ്ഞത്.

  അതേസമയം ഷാരൂഖിന്റേയും ഗൗരിയുടേയും മകള്‍ സുഹാന ഖാന്‍ അഭിനയത്തിലേക്ക് കടന്നിരിക്കുകയാണ്. സോയ അക്തര്‍ ഒരുക്കുന്ന ആര്‍ച്ചീസിലൂടെയാണ് സുഹാനയുടെ അരങ്ങേറ്റം. എന്നാല്‍ ആര്യന്‍ ഖാന്‍ ഇതുവരേയും അഭിനയത്തിലേക്ക് കടക്കുന്നതിനെക്കുറിച്ച് വ്യക്തമാക്കിയിട്ടില്ല. താരപുത്രന്‍ സംവിധാനത്തിലേക്കും എഴുത്തിലേക്കും ചുവടുവെക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

  English summary
  Gauri Khan Has These Advises For Son Aryan Khan And Daughter Suhana Khan
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X