സേതുപതിയും ഐശ്വര്യയും അടുപ്പത്തില്‍, നടന്റെ ദാമ്പത്യത്തില്‍ പ്രശ്‌നങ്ങള്‍; വായടപ്പിക്കുമെന്ന് ആരാധകര്‍!
തമിഴിലെ ഹിറ്റ് ജോഡിയാണ് വിജയ് സേതുപതിയും ഐശ്വര്യ രാജേഷും. ഇരുവരും ഒരുമിച്ചപ്പോഴെല്ലാം കിട്ടിയിരിക്കുന്നത് മികച്ച സിനിമകളാണ്. വിജയ് സേതുപതിയുടേയും ഐശ്വര്യ രാജേഷിന്റേയും ഓണ്‍ സ്‌ക്രീന്‍ കെമിസ്ട്രിയെക്കുറിച്ച് ആരാധകര്‍ എപ്പോഴും സംസാരിക്കാറുണ്ട്. രണ്ടു പേരും മികച്ച അഭിനേതാക്കള്‍ ആണെന്നതും അവരുടെ കെമിസ്ട്രിയെ ജനപ്രീയമാക്കാന്‍ സഹായിച്ചിട്ടുണ്ട്.
സ്ഥിരം നായകന്‍-നായിക സങ്കല്‍പ്പങ്ങള്‍ക്കെതിരെ സഞ്ചരിക്കുന്നതാണ് സേതുപതിയുടേയും ഐശ്വര്യയുടേയും നായകനും നായികയും. ഇരുവരും ഒരുമിച്ച് അഭിനയിച്ച റമ്മി, പന്നയ്യയാരും പദ്മിനിയും, ധര്‍മ്മ ദുരൈ, കാ പേ രണസിംഗം എല്ലാം മികച്ച പ്രതികരണങ്ങള്‍ നേടിയവയാണ്.

ഓണ്‍ സ്‌ക്രീനിലെ മികച്ച കെമിസ്ട്രി ചിലപ്പോഴൊക്കെ താരങ്ങള്‍ക്ക് തലവേദനകള്‍ സൃഷ്ടിക്കാറുണ്ട്. രണ്ട് സിനിമകളില്‍ നായകനും നായികയുമായി അഭിനയിച്ചാല്‍ അവരെ ജീവിതത്തിലും ചേര്‍ത്തുവെക്കാന്‍ ആരാധകര്‍ക്കും ഗോസിപ്പ് എഴുത്തുകാര്‍ക്കും വലിയ താല്‍പര്യമാണ്. ഇങ്ങനെ ഓണ്‍ സ്‌ക്രീനിലെ കഥാപാത്രങ്ങള്‍ കാരണം ഓഫ് സ്‌ക്രീനില്‍ സ്വസ്ഥത നഷ്ടപ്പെട്ടവരില്‍ രണ്ടു പേരാണ് വിജയ് സേതുപതിയും ഐശ്വര്യ രാജേഷും.
സ്‌ക്രീനിലെ ജോഡി പൊരുത്തം കാരണം വിജയ് സേതുപതിയും ഐശ്വര്യ രാജേഷും ജീവിതത്തിലും പ്രണയത്തിലാണെന്ന് ചില റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മാധ്യമ പ്രവര്‍ത്തകനും നടനുമായി ബയില്‍വാന്‍ രംഗനാഥന്‍ നടത്തിയ പ്രസ്താവനകളാണ് ഈ ഗോസിപ്പിന് ശക്തി പകര്‍ന്നത്. താരങ്ങളുടെ ആരാധകരെ വല്ലാതെ ചൊടിപ്പിച്ചതായിരുന്നു രംഗനാഥന്റെ പ്രസ്താവന.
തമിഴ് സിനിമാ ലോകത്തെ താരങ്ങളെക്കുറിച്ച് പലപ്പോഴായി വിവാദ പരാമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ട് ബയില്‍വാന്‍. താരങ്ങള്‍ തമ്മിലുള്ള പ്രണയം, അവിഹിത ബന്ധം, വിവാഹ മോചനം, ദാമ്പത്യത്തിലെ പ്രശ്‌നങ്ങള്‍, രഹസ്യ ബന്ധങ്ങള്‍ തുടങ്ങിയ പല വിഷയങ്ങളിലും യാതൊരു അടിസ്ഥാനവുമില്ലാതെ പ്രസ്താവനകളും ആരോപണങ്ങളുമായി സ്ഥിരം എത്താറുണ്ട് ബയില്‍വാന്‍. മിക്കപ്പോഴും ഇദ്ദേഹം പറയുന്ന കഥകള്‍ ഉണ്ടയില്ലാ വെടികളായിരിക്കും.
സമാനമായിരുന്നു വിജയ് സേതുപതിയേയും ഐശ്വര്യ രാജേഷിനേയും കുറിച്ച് പറഞ്ഞത്. വിവാഹിതനായ വിജയ് സേതുപതിയുമായി ഐശ്വര്യ രാജേഷ് പ്രണയത്തിലാണെന്നും അത് മൂലം വിജയ് സേതുപതിയുടെ ദാമ്പത്യ ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടെന്നുമാണ് ബയില്‍വാന്‍ ഒരിക്കല്‍ പറഞ്ഞത്. ഇതോടെ ആരാധകര്‍ ബയില്‍വാനെതിരെ രംഗത്തെത്തുകയായിരുന്നു. ഇങ്ങനെ വായില്‍ തോന്നിയത് വിളിച്ച് പറയുന്നത് നിര്‍ത്തണമെന്നും താരങ്ങള്‍ ഇയാള്‍ക്കെതിരെ മുന്നോട്ട് വരണമെന്നും ആരാധകര്‍ പറഞ്ഞു.

മികച്ച പ്രകനടങ്ങളുമായി അഭിനയ ജീവിതം മുന്നോട്ട് കൊണ്ടു പോവുകയാണ് വിജയ് സേതുപതിയും ഐശ്വര്യ രാജേഷും. തമിഴിന് പുറമെ ബോളിവുഡിലും സാന്നിധ്യം അറിയിച്ച സേതുപതി ഒടിടി ലോകത്തേക്കും എന്‍ട്രി നടത്തിയിരിക്കുകയാണ്. ആമസോണ്‍ പ്രൈമിന്റെ ഫര്‍സിയിലൂടെയാണ് സേതുപതി സീരീസിലേക്ക് എത്തുന്നത്. മെറി ക്രിസ്തുമസ്, ഗാന്ധി ടോക്‌സ്, ഷാരൂഖ് ഖാന്‍ ചിത്രം ജവാന്‍ തുടങ്ങിയവയാണ് സേതുപതിയുടെ അണിയറയിലുള്ള സിനിമകള്‍.
ഫര്‍ഹാനയാണ് ഐശ്വര്യയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ഒടിടി ലോകത്തും ശക്തമായ സാന്നിധ്യം അറിയിച്ചിട്ടുണ്ട് ഐശ്വര്യ രാജേഷ്. ആമസോണ്‍ പ്രൈമിന്റെ സുഴല്‍ ദ വോര്‍ട്ടക്‌സിലൂടെയാണ് ഐശ്വര്യ ഒടിടി ലോകത്തേക്ക് എത്തുന്നത്. മലയാള ചിത്രം അജയന്റെ രണ്ടാം മോഷണം ആണ് ഐശ്വര്യയുടെ പുതിയ സിനിമ. പിന്നാലെ പുലിമട, ധ്രുവനച്ചത്തിരം, ഹെര്‍ തുടങ്ങി നിരവധി സിനിമകള്‍ അണിയറയിലുണ്ട്.


Click it and Unblock the Notifications











