വിജയ്ക്കൊപ്പം സൂര്യ അഭിനയിക്കുന്നതിൽ കുടുംബത്തിന് എതിർപ്പ്; നായികാ സ്ഥാനത്ത് നിന്ന് ജ്യോതികയും മാറി
മലയാള സിനിമയിൽ വൻ ഹിറ്റായ സിനിമയായിരുന്നു ഫ്രണ്ട്സ്. 1999 ലിറങ്ങിയ ചിത്രത്തിന് ഇന്നും ആരാധകർ ഏറെയാണ്. കോമഡി, ആക്ഷൻ, ഇമോഷൻ എന്നീ എല്ലാ ചേരുവകളുമടങ്ങിയ സിനിമയിലെ രംഗങ്ങൾ ഇന്നും ജനപ്രിയമാണ്. ജയറാം, മുകേഷ്, ശ്രീനിവാസൻ, മീന തുടങ്ങിയവരുടെ മികച്ച പ്രകടനവും ആയിരുന്നു ചിത്രത്തിൽ കണ്ടത്.
മലയാളത്തിൽ ഹിറ്റായതിന് പിന്നാലെ സിനിമ തമിഴിലേക്കും റീമേക്ക് ചെയ്തു. സംവിധായകൻ സിദ്ദിഖ് തന്നെയായിരുന്നു ഈ സിനിമയും ഒരുക്കിയത്. വിജയ്, സൂര്യ, മുകേഷ് ഖന്ന എന്നിവരാണ് യഥാക്രമം ജയറാം, മുകേഷ്, ശ്രീനിവാസൻ എന്നിവരുടെ കഥാപാത്രങ്ങൾ അവതരിപ്പിച്ചത്.

മീനയുടെ വേഷത്തിൽ നടി ദേവയാനിയും എത്തി. സൂര്യയും വിജയും ഇന്നത്തെ സൂപ്പർ താരങ്ങളാവുന്നതിന് മുമ്പുള്ള സിനിമയായിരുന്നു ഫ്രണ്ട്സ്. ഇരുവരുടെയും ആരാധകർക്ക് ആഘോഷമാക്കാനുള്ളതെല്ലാം രണ്ട് കഥാപാത്രങ്ങൾക്കും സിനിമയിലുണ്ടായിരുന്നു. അതേസമയം വിജയ്ക്കൊപ്പം സൂര്യ അഭിനയിക്കുന്നതിൽ നടന്റെ കുടുംബത്തിന് താൽപര്യം ഇല്ലായിരുന്നത്രെ. സംവിധായകൻ സിദ്ദിറഖ് തന്നെയാണ് സഫാരി ടിവിയിൽ ഇക്കാര്യം തുറന്ന് പറഞ്ഞത്.
Also Read: 'ജാതക ദോഷം മൂലം ഐശ്വര്യ ആദ്യം മരത്തിനെ വിവാഹം കഴിച്ചു'; വിദേശത്ത് പോലും ഉത്തരം മുട്ടിയ നടി

'ഫ്രണ്ട്സിന്റെ മലയാളം നടക്കുന്ന സമയത്ത് മുകളിൽ വിജയുടെ വേറെ ഏതോ ഒരു പടത്തിന്റെ ഷൂട്ടിംഗ് നടക്കുന്നുണ്ട്. ആനന്ദകുട്ടൻ ആണ് ആ സിനിമയുടെ ക്യാമറാമാൻ. ആനന്ദകുട്ടൻ വഴിയാണ് വിജയ്നെ ആദ്യമായി പരിചയപ്പെടുന്നത്.നിങ്ങളുടെ സിനിമകളൊക്കെ ഭയങ്കര ഇഷ്ടമാണെന്ന് വിജയ് പറഞ്ഞു. അത് കഴിഞ്ഞിട്ടാണ് ഫ്രണ്ട്സ് നമ്മൾ കൊണ്ടു പോയിക്കാണിക്കുന്നത്. വിജയ്ക്ക് വളരെ ഇഷ്ടമായി. നമുക്ക് വളരെ പെട്ടെന്ന് തന്നെ ചെയ്യാം എന്ന് പറഞ്ഞു. രണ്ടാമത്തെ കഥാപാത്രം ചെയ്യാൻ സൂര്യയെ തീരുമാനിച്ചു'

'സൂര്യക്കും ആ സിനിമ ഇഷ്ടമായി. പക്ഷെ സൂര്യയും വിജയും കൂടി അതിന് മുമ്പ് ഒരു സിനിമ ചെയ്തിരുന്നു. നേർക്ക് നേർ എന്നായിരുന്നു ആ സിനിമയുടെ പേര്. അത് വലിയ വിജയം ആയിരുന്നില്ല. അതിനാൽ തന്നെ സൂര്യ ഈ സിനിമയിൽ അഭിനയിക്കുന്നതിൽ സൂര്യയുടെ കുടുംബത്തിൽ നിന്നും എതിർപ്പുണ്ടായിരുന്നു. അത് ശരിയാവില്ല എന്നായിരുന്നു പറഞ്ഞത്. പക്ഷെ സൂര്യക്ക് ഈ സിനിമ ചെയ്യണമെന്ന് വലിയ ഇഷ്ടവും ആയിരുന്നു'

'ജ്യോതിക ആയിരുന്നു ആദ്യത്തെ ഹീറോയിൻ. പൊള്ളാച്ചിയിലാണ് ഷൂട്ട് പ്ലാൻ ചെയ്തത്. അവസാന ഘട്ടത്തിൽ ജ്യോതികയ്ക്ക് വേറൊരു സിനിമയുമായി ക്ലാഷ് വന്നു. ആറേഴ് ദിവസത്തെ ഡേറ്റിന്റെ ക്ലാഷ് ആയിരുന്നു. ഞാനത് അഡ്ജസ്റ്റ് ചെയ്യാമെന്ന് പറയുകയും ചെയ്തു. പ്രൊഡക്ഷൻ സെെഡിൽ അവരത് വാശിപോലെ എടുത്തു. വിജയും ജ്യോതികയും ജോഡിയായെത്തിയ ഖുശി വലിയ സക്സസ് ആയിരുന്നു'
'അതിന് ശേഷം വരുന്ന സിനിമയായിരുന്നു ഫ്രണ്ട്സ്. എന്നാൽ പ്രൊഡക്ഷൻ സൈഡിൽ നിന്നും ഡേറ്റ് മാറ്റാൻ പറ്റില്ലെന്ന വന്നതോടെ ജ്യോതികയ്ക്ക് പകരം സിമ്രാനെ തീരുമാനിച്ചു. എന്നാൽ സിമ്രാനും എത്തിയില്ല. ഒടുവിൽ പല നടിമാരോടും ചോദിച്ചിട്ട് അവസാനം ദേവയാനിയെ നായികയാക്കി' എന്നും
സിദ്ദിഖ് പറഞ്ഞു.


Click it and Unblock the Notifications