For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മുഖം ശരിയാവുന്നില്ല, ദിവസവും 20,000 രൂപ വരുന്ന മേക്കപ്പ് ചെയ്യണമെന്ന് അവർ പറഞ്ഞു; ദുരനുഭവം പങ്കുവെച്ച് അഭിരാമി

  |

  ഗായിക അമൃത സുരേഷിനെപ്പോലെ തന്നെ പ്രേക്ഷകർക്ക് സുപരിചിതയാണ് സഹോദരി അഭിരാമി സുരേഷും. ചേച്ചി അമൃത സുരേഷിനെ പോലെ തന്നെ നല്ലൊരു ​ഗായികയും സം​ഗീത സംവിധായികയുമൊക്കെയാണ് അഭിരാമി. അഭിനയത്തിലും കഴിവ് തെളിയിച്ചിട്ടുണ്ട് താരം. ചെറുപ്പം മുതൽ ചില സീരിയലുകളിലും സിനിമകളിലും അഭിനയിച്ചിട്ടുണ്ട് അഭിരാമി.

  കുട്ടിക്കാലത്ത് ഹലോ കുട്ടിച്ചാത്തൻ എന്ന സീരിയലിലെ അഭിരാമിയുടെ വേഷം ശ്രദ്ധനേടിയിരുന്നു. ശേഷം കേരളോത്സവം, ഗുലുമാൽ, ദുൽഖർ സൽമാൻ നായകനായ ഹൺഡ്രഡ് ഡെയ്സ് ഓഫ് ലവ് എന്നീ സിനിമകളിലും അഭിരമായി അഭിനയിച്ചു. എന്നാൽ സിനിമയിൽ സജീവമാകാൻ നടിക്ക് സാധിച്ചിരുന്നില്ല.

  Also Read: അച്ഛനുണ്ടായിരുന്നെങ്കിൽ കടം വാങ്ങിയെങ്കിലും തന്നേനെ; അന്നത്തെ വാർത്ത എന്നെ തുണച്ചു; സുരഭി ലക്ഷ്മി

  അമൃതയ്ക്കൊപ്പം മ്യൂസിക്ക് ബാൻഡുമായി എത്തിയപ്പോഴാണ് പിന്നെ അഭിരാമി ശ്രദ്ധിക്കപ്പെടുന്നത്. അതിന് ശേഷം ബി​ഗ് ബോസ് മലയാളം സീസൺ 2 വിൽ മത്സരാർത്ഥിയായി എത്തിയതോടെ താരം കൂടുതൽ ശ്രദ്ധനേടി. വൈൽഡ് കാർഡ് എൻട്രിയായി അമൃതയ്ക്ക് ഒപ്പമാണ് അഭിരാമി ബിഗ് ബോസിലേക്ക് എത്തിയത്. അതോടെ ഇരുവർക്കും കൂടുതൽ പ്രേക്ഷക പിന്തുണ ലഭിച്ചു.

  കോവിഡ് മൂലം ഷോ പകുതിക്ക് വെച്ച് നിർത്തിയതിന് പിന്നാലെ, യൂട്യൂബിൽ ഇവർ സജീവമായിരുന്നു. തങ്ങളുടെ വിശേഷങ്ങൾ ആരധകരുമായി യൂട്യൂബിലൂടെ ഇവർ പങ്കുവയ്ക്കുന്നത് പതിവായിരുന്നു. ഒപ്പം പുതിയ മ്യൂസിക് ആൽബങ്ങളും ഇവർ ചെയ്തിരുന്നു. അതേസമയം, സോഷ്യല്‍ മീഡിയയിൽ നിരന്തരം സൈബര്‍ ആക്രമണങ്ങൾക്ക് വിധേയരാവേണ്ടിയും വന്നിരുന്നു ഇവർക്ക്. അതിനോടെല്ലാം ശക്തമായി പ്രതികരിച്ച് കയ്യടി വാങ്ങിയത് അഭിരാമി ആയിരുന്നു.

  താൻ നേരിടുന്ന ബോഡി ഷെമിങ്ങിനെ കുറിച്ചെല്ലാം അഭിരാമി പലപ്പോഴും തുറന്നു പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ, തന്റെ നീണ്ടു നിൽക്കുന്ന താടിയെല്ലിന്റെ പേരിൽ ഒരു ഷൂട്ടിങ് സെറ്റിൽ വെച്ചുണ്ടായ ദുരനുഭവം തുറന്നു പറഞ്ഞിരിക്കുകയാണ് അഭിരാമി. ഫ്‌ളവേഴ്‌സ് ടിവിയിലെ ഒരു കോടി എന്ന പരിപാടിയിൽ പങ്കെടുത്തപ്പോഴാണ് അഭിരാമി ഇതിനെ കുറിച്ച് സംസാരിച്ചത്.

  താടിയെല്ല് തള്ളിനിൽക്കുന്നത് കാരണം തനിക്ക് നിരവധി അവസരങ്ങൾ നഷ്ടമായിട്ടുണ്ടെന്നും ഒരു സിനിമയിൽ അഭിനയിക്കാൻ ചെന്നപ്പോൾ തന്നോട് ദിവസേന 20,000 രൂപ വിലയുള്ള പ്രോസ്തെറ്റിക് മേക്കപ്പ് ഇടാൻ ആവശ്യപ്പെട്ടെന്നുമാണ് അഭിരാമി പറഞ്ഞത്. അഭിരാമിയുടെ വാക്കുകൾ ഇങ്ങനെ.

  'എനിക്ക് അഭിനയിക്കാനാണ് ആഗ്രഹം, ഒരു നടിയാകണമെന്ന് ഞാൻ സ്വപ്നം കണ്ടിരുന്നു. പക്ഷേ, ഈ താടിയെല്ല് കാരണം, എനിക്ക് നിരവധി അവസരങ്ങൾ നഷ്ടപ്പെട്ടു. ഈ കണ്ടീഷനിംഗിൽ എനിക്ക് പ്രശ്‌നങ്ങളൊന്നുമില്ല, അങ്ങനെ വല്ലതും ഉണ്ടായിരുന്നെങ്കിൽ ഞാൻ ചികിത്സ നടത്തി അത് ശരിയാക്കുമായിരുന്നു. സമാനമായ പ്രശ്നങ്ങൾ നേരിടുന്ന നിരവധി ആളുകളെയാണ് ഞാൻ പ്രതിനിധീകരിക്കുന്നത്. ഒരു തമിഴ് സിനിമയുടെ ഷൂട്ടിനിടെ അമ്മയെ പോലും വല്ലാതെ വേദനിപ്പിച്ച ഒരു സംഭവം ഉണ്ടായിട്ടുണ്ട്,' അഭിരാമി പറഞ്ഞു.

  എന്താണ് സംഭവിച്ചതെന്ന് ഷോയിൽ ഉണ്ടായിരുന്ന അമ്മ വിശദീകരിച്ചു, 'അഭിരാമിയുടെ കീഴ്താടി തള്ളി നിൽക്കുന്നതിനാൽ അഭിയെ അഭിനയിപ്പിക്കുമ്പോൾ മുഖത്തിന്റെ പ്രൊഫൈൽ (സൈഡ് വ്യൂ) ഭം​ഗിയില്ലാത്തതായി അണിയറപ്രവർത്തകർക്ക് തോന്നി. അത് അവർ വിളിച്ചു പറഞ്ഞു. പരിഹാരമായി ദിവസവും 20,000 രൂപ വിലയുള്ള പ്രോസ്തെറ്റിക് മേക്കപ്പ് ചെയ്യാമെന്നാണ് പറഞ്ഞത്,' അമ്മ പറഞ്ഞു.

  Also Read: ആക്ഷൻ ചെയ്തു മടുത്തു, വീണ്ടും മാമച്ചൻ ആവാനുള്ള പ്ലാനിലാണ്; വെള്ളിമൂങ്ങ രണ്ടാംഭാഗം ആലോചനയിലെന്ന് ബിജു മേനോൻ

  'പ്രോസ്തെറ്റിക് മേക്കപ്പ് ശരിക്കും ഉള്ള എന്നെ മറയ്ക്കും, അതുകൊണ്ട് ഞാൻ അതിന് അനുവദിച്ചില്ല. പക്ഷെ ചുണ്ടിൽ ഒരു ചികിത്സ നടത്തി അങ്ങനെ പോയി ആ സിനിമ ഞാൻ പൂർത്തിയാക്കി. സിനിമ റിലീസ് ചെയ്യുകയും ചെയ്തു. എന്നെ വേദനിപ്പിച്ചതിന് ആ മുഴുവൻ അണിയറപ്രവർത്തകരെ കൊണ്ടും ഞാൻ ക്ഷമ പറയിച്ചിട്ടാണ് പോന്നത്,' അഭിരാമി കൂട്ടിച്ചേർത്തു.

  Read more about: abhirami suresh
  English summary
  Abhirami Suresh Recalls A Painful Incident Where She Was Asked To Wear Prosthetic Makeup Goes Viral - Read in Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X