വെറുപ്പിച്ച് ആല്‍ബി, സഹികെട്ട് കൗണ്ടറടിച്ച് മത്സരാര്‍ത്ഥികള്‍; ആല്‍ബി കളവ് പറഞ്ഞത് എന്തിനെന്ന് ആരാധകര്‍

ബിഗ് ബോസ് വീട്ടില്‍ ഇത് ഫാമിലി വീക്ക് ആണ്. ബിഗ് ബോസ് താരങ്ങളെ കാണാനായി അവരുടെ കുടുംബാംഗങ്ങള്‍ ഓരോരുത്തരായി കടന്നു വന്നു കൊ്ണ്ടിരിക്കുകയാണ്. വൈകാരികമായ രംഗങ്ങള്‍ക്കാണ് ഈ വാരം ബിഗ് ബോസ് വീട് സാക്ഷ്യം വഹിച്ചത്. നാളുകള്‍ക്ക് ശേഷം വീട്ടുകാരെ കണ്ടപ്പോള്‍ പലരും പൊട്ടിക്കരഞ്ഞു. വീട്ടുകാരും പ്രേക്ഷകളും കാത്തിരുന്നൊരു എന്‍ട്രിയായിരുന്നു അപ്‌സരയുടെ ഭര്‍ത്താവ് ആല്‍ബിയുടേത്.

സോഷ്യല്‍ മീഡിയയിലെ ആല്‍ബിയുടെ പ്രതികരണങ്ങള്‍ നേരത്തെ വൈറലായിരുന്നു. അപ്‌സരയും എപ്പോഴും ആല്‍ബിയെക്കുറിച്ച് സംസാരിക്കാറുണ്ട്. അതുകൊണ്ട് തന്നെ ആല്‍ബിയുടെ വരവ് ആരാധകര്‍ കാത്തിരിക്കുകയായിരുന്നു. നാടകീയമായൊരു എന്‍ട്രിയൂലെടയാണ് ആല്‍ബി ബിഗ് ബോസ് വീട്ടിലേക്ക് കടന്നു വന്നത്. പിന്നാലെ രസകരമായ നിമിഷങ്ങളാണ് ബിഗ് ബോസ് വീട്ടില്‍ അരങ്ങേറിയത്.

Bigg Boss

ഇതിനിടെ ഇപ്പോഴിതാ ബിഗ് ബോസ് വീട്ടില്‍ വച്ച് ആല്‍ബി നടത്തിയ ചില പരാമര്‍ശങ്ങള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ശക്തമായിരിക്കുകയാണ്. ആല്‍ബിയുടെ ഇടപെടലുകള്‍ ശരിയായില്ലെന്നാണ് കുറിപ്പില്‍ പറയുന്നത്. കുറിപ്പ് വായിക്കം തുടര്‍ന്ന്.

'ബിഗ് ബോസ് കൊണ്ട് ഏറ്റവും ലാഭം സായ്ക്ക്... വീഡിയോയിൽ കാണുന്നതുപോലെയല്ല നല്ല മനുഷ്യനാണെന്ന് ജനം തിരിച്ചറിഞ്ഞു'
'ആല്‍ബി' എന്ന 'അപ്‌സരയുടെ ഭര്‍ത്താവ്' വന്നപ്പോള്‍ ഓരോ വ്യക്തികളോടും പറയുന്നു പല കര്യങ്ങളും. നോറയോട് 'നോറ സംസാരിക്കുമ്പൊള്‍ ശബ്ദം ടീവീ പത്തു കട്ട കുറയ്ക്കും ' എന്ന്! ജിന്റോയോടു ' ഒന്ന് കുടഞ്ഞാല്‍ ബാക്കി എല്ലാരും പൊടിയാവും , പുറത്തു ആയിരുന്നെങ്കില്‍ എന്ന് !' പിന്നെ ഋഷി തന്റെ പ്രൊഫഷനെ കുറിച്ച് അപ്‌സര പറഞ്ഞ കാര്യം അങ്ങനെ കരുതണ്ടാ എന്ന ലൈനില്‍ ഒരു വെപ്പ് വെക്കുന്നു.

'ഫോണ്‍ നോക്കിയില്ല. വരാനുള്ള തിരക്ക് കാരണം എപ്പിസോഡ് കണ്ടില്ല' എന്നൊക്കെ പറഞ്ഞ ആള്‍ പിന്നെ ജാസ്മിനോട് 'നിനക്കെന്താ മുഖത്ത് ഇത്രേം വിഷമം ' എന്ന് ! അറിയാതെ സംസാരത്തിനു ഇടയില്‍ 'അഭിഷേകിന്റെ വീട് ഇന്നലെ നന്ദനയുടെ 'അമ്മ വന്നപ്പോ ചോദിച്ചില്ലേ' എന്ന് പറഞ്ഞു പോവുന്നു. അപ്പൊ ഇന്നലത്തെ എപ്പിസോഡ് വരെ കണ്ടു. പിന്നെ എന്തിനാ കളവു പറയുന്നത് ആവോ.

Bigg Boss

സോഷ്യല്‍ മീഡിയയില്‍ 'അപ്‌സരയുടെയും ജിന്റോയുടേം ഡാന്‍സ് വൈറല്‍ ' ആയി എന്ന് പറയുന്നു. 'അപ്‌സരക്കു പാവ കൊണ്ട് വന്നപ്പോ സായ്ക്കു ഒരു car കൊണ്ടൊരാന്‍ പോയതാ ഞാന്‍' എന്ന് പിന്നെ 'നിങ്ങളുടെ പലരുടേം പലതും വൈറല്‍ ആണ്, അങ്ങനെ പറഞ്ഞില്ലേല്‍ നിങ്ങള്‍ വിഷമിക്കും' എന്ന് കരുതി പറയാണ് എന്ന് ഒരു കൂട്ടി ചേര്‍ക്കല്‍. അങ്ങനെ വൈറല്‍ ഒക്കെ നോക്കി വന്നു അഭിനയിച്ചിട്ടു വലിയ എന്തോ സംഭവം ആണെന്ന് കാണിക്കുന്ന ആല്‍ബി, എന്താണ് താങ്കള്‍ ഉദ്ദേശിച്ചത് ?

ശ്രീതുവിന്റെ അമ്മയെ താക്കീതു ചെയ്തു ബിഗ് ബോസ് പറഞ്ഞത് 'മത്സരാര്‍ത്ഥികളുടെ മനോവീര്യം കുറക്കരുതെന്നു ' ആണ്. ഇവിടെ ആല്‍ബി എന്ന വ്യക്തി വന്നു മറ്റു മത്സരാര്‍ത്ഥികളോട് ഈ വിധം സംസാരിക്കുന്നതു വലിയ മേന്മ ആണോ? ആല്‍ബി ആരായാലും അത് പ്രേക്ഷകരുടെ പ്രശ്‌നം അല്ല, പക്ഷെ പ്രേക്ഷകരുടെ അഭിപ്രായം പോലെ അവിടെ ചെന്ന് പുറത്തു ഇങ്ങനെ അങ്ങനെ എന്നൊന്നും പറഞ്ഞു പ്രേക്ഷകര്‍ക്കിട്ടു പേര് ദോഷം വെപ്പിക്കണ്ടാ. ഇത് ആല്‍ബി ഡയറക്റ്റ് ചെയ്യുന്ന ഷോ അല്ല. ഞങ്ങളെ വെറുപ്പിച്ചു ആല്‍ബിയുടെ ഓവര്‍ ആക്ടിങ്! അത് തന്നെയാ മത്സരാര്‍ത്ഥികളും നല്ല കൗണ്ടര്‍ അടിച്ചതും.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X