ശ്രീരേഖയുടെ കൂര്‍ക്കംവലി ശല്യം, മാറി കിടക്കണമെന്ന് ജാസ്മിനും ഗബ്രിയും; ഇവള്‍ ബിഗ് ബോസിലെ രാജകുമാരിയോ?
ബിഗ് ബോസ് വീട്ടില്‍ വീണ്ടും ചര്‍ച്ചയായി ജാസ്മിനും ഗബ്രിയും. സഹതാരമായ ശ്രീരേഖയുടെ കൂര്‍ക്കം വലിക്കെതിരെ പരാതിയുമായാണ് ജാസ്മിനും ഗബ്രിയുമെത്തിയിരിക്കുന്നത്. ശ്രീരേഖയോട് മാറി കിടക്കാനാണ് ഇരുവരും ആവശ്യപ്പെട്ടത്. എന്നാല്‍ ഇത് തങ്ങള്‍ക്ക് ഒരുമിച്ച് കിടക്കാന്‍ വേണ്ടി ഇരുവരും കെട്ടിച്ചമച്ചതാണെന്നാണ് സോഷ്യല്‍ മീഡിയയുടെ വിമര്‍ശനം.
ഇപ്പോഴിതാ ഇതുമായി ബന്ധപ്പെട്ടൊരു കുറിപ്പ് ശ്രദ്ധ നേടുകയാണ്. ബിഗ് ബോസ് ആരാധകരുടെ ഗ്രൂപ്പില്‍ ജോണ്‍ ബ്രിട്ടോ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. ജാസ്മിന്റെയും ഗബ്രിയേലിന്റെയും ബിഗ്ഗോസ് ഹൗസിനുള്ളില്‍ ഉള്ള അഴിഞ്ഞാട്ടം എല്ലാ അതിരുകളും ഭേദിച്ച് കഴിഞ്ഞു എന്നാണ് കുറിപ്പില്‍ പറയുന്നത്. മറ്റുള്ളവര്‍ ആയ സഹ മത്സരാര്‍ത്ഥികള്‍ സഹിക്കണോ? എന്നും കുറിപ്പില്‍ ചോദിക്കുന്നു.

ഇന്നലെ രാത്രി ശ്രീരേഖ കടന്നുറങ്ങുന്നു. ജാസ്മിനും ഗബ്രിയേലും വന്നിട്ട് ചേച്ചി ഭയങ്കര കൂര്‍ക്കം വലിയാണ് ഒന്നു മാറി കിടക്കുമോ എന്ന്, ഈ ജാസ്മിന്‍ എന്നു പറയുന്നവള്‍ രാജകൊട്ടാരത്തില്‍ എങ്ങാനും ആണോ പോയിരിക്കുന്നത് എന്നാണ് ആരാധകന്‍ ചോദിക്കുന്നത്.
മോശം ജീവിതം, അസുഖകരമായ ബന്ധം; ഡിവോഴ്‌സിനെക്കുറിച്ച് തുറന്ന് പറഞ്ഞ് നടി ഹരിപ്രിയ
ജാസ്മിന്റെയും ഗബ്രിയേലിന്റെയും വൃത്തികെട്ട കളികള്‍ക്ക് അല്ലെങ്കില്‍ മോശം കണ്ടന്റുകള്‍ക്ക് മറ്റുള്ളവര്‍ കൂട്ടുനില്‍ക്കണോ? ബിഗ് ബോസ് ഹൗസിന് ഉള്ളില്‍ എല്ലാ മത്സരാര്‍ത്ഥികള്‍ക്കും തുല്യ പരിഗണനയാണ് കൊടുത്തിരിക്കുന്നത്. അടുത്തു കിടക്കുന്ന ആള്‍ കൂര്‍ക്കം വലിക്കുന്നു എന്നു പറഞ്ഞു. എണീറ്റു മാറി കടക്കാന്‍ ധാഷ്ട്യത്തോടെ പറയാന്‍ ജാസ്മിന്‍ ബിഗ് ബോസ് ഹൗസിലെ രാജകുമാരിയാണോ? എന്നും കുറിപ്പില്‍ ചോദിക്കുന്നുണ്ട്.
ജാസ്മിനും ഗബ്രിയേലിനും ബിഗ് ബോസ് പ്രത്യേകം ഒരു മുറി കൊടുക്കേണ്ടതാണ്. ഒരു ഹണിമൂണ്‍ പാക്കേജിന് വന്നവരാണ് ഇവര്‍ രണ്ടുപേരും അതുകൊണ്ട് അവര്‍ക്കു വേണ്ട എല്ലാവിധ സൗകര്യങ്ങളും ബിഗ് ബോസ് അധികൃതര്‍ ഒരുക്കി കൊടുക്കണം. മറ്റു മത്സരാര്‍ത്ഥികളെ പ്രത്യേകിച്ച് സ്ത്രീ മത്സരാര്‍ത്ഥികളെ ജാസ്മിനും ഗബ്രിയേലിനും ദാസ്യ വേല ചെയ്യാന്‍ നിയോഗിക്കേണ്ടതാണ് അവര്‍ പറയുന്നതെല്ലാം അടിമകളെപ്പോലെ ചെയ്യാനുള്ള അധികാരവും ജാസ്മിനും ഗബ്രിയേലിനും ബിഗ് ബോസ് കൊടുക്കേണ്ടതാണ് എന്നും കുറിപ്പില്‍ പറയുന്നു.

ഗബ്രിയേലിന്റെയും ജാസ്മിന്റെയും തോന്നിവാസങ്ങള്‍ കണ്ടു. മറ്റു മത്സരാര്‍ത്ഥികള്‍ പ്രതികരിച്ചാല്‍.. ബിഗ് ബോസ് ഹൗസ് അവര്‍ക്കു മാത്രമുള്ള റിസോര്‍ട്ട് ആണ് എന്നുള്ള രീതിയിലാണ് അവരുടെ പ്രതികരണം. ഒരുപാട് കുട്ടികളും അമ്മ പെങ്ങമ്മാരും കാണുന്ന ഒരു ഷോ ആണ് ബിഗ് ബോസ് എന്നാണ് കുറിപ്പില്‍ പറയുന്നത്.
ജാസ്മിന്റെയും ഗബ്രിയേലിന്റെയും ഈ മറ്റു മത്സരാര്‍ത്ഥികള്‍ക്ക് ഒരു വിലയും കൊടുക്കാത്ത രീതിയിലുള്ള പെരുമാറ്റം, തങ്ങളുടെ നേട്ടത്തിനു വേണ്ടി ഏത് അറ്റം വരെയും വാക്കുകള്‍ വളച്ചൊടിക്കാന്‍ അറിയാവുന്ന വൃത്തികെട്ട കളി കൂടാതെ എക്‌സ് കണ്ടന്റ് എത്രയും പെട്ടെന്ന് ഇവരെ നിയന്ത്രിക്കുന്നത് ആണ് നല്ലത് എന്നും കുറിപ്പില്‍ പറയുന്നത്. അതേസമയം ഗബ്രിയേയും ജാസ്മിനേയും അനുകൂലിച്ചും വിമര്‍ശിച്ചും ആളുകള്‍ കമന്റിലെത്തുന്നുണ്ട്.


Click it and Unblock the Notifications