ട്വിസ്റ്റിനായി കാത്തിരിക്കേണ്ട, സിബിന്‍ പിന്മാറി; പൂജയും സിബിനും ഇന്ന് കേരളത്തിലെത്തും!

ബിഗ് ബോസ് മലയാളം സീസണ്‍ 6ലെ വൈല്‍ഡ് കാര്‍ഡ് എന്‍ട്രികളായിരുന്നു സിബിനും പൂജയും. അപ്രതീക്ഷിതമായ പുറത്താകലുകളെ തുടര്‍ന്ന് ശാന്തമായിപ്പോയ ബിഗ് ബോസ് വീടിന് പുതു ജീവന്‍ പകരുന്നതായിരുന്നു വൈല്‍ഡ് കാര്‍ഡുകളുടെ കടന്നു വരവ്. ആറ് പേരാണ് ഇത്തവണ ബിഗ് ബോസ് വീട്ടിലേക്ക് വൈല്‍ഡ് കാര്‍ഡായി കടന്നു വന്നത്. ഇവര്‍ വന്നതോടെ ബിഗ് ബോസ് വീടാകെ ഉണരുകയും ചെയ്തു.

ഇത്തവണ വന്ന വൈല്‍ഡ് കാര്‍ഡുകളില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധ നേടിയ രണ്ടു പേരായിരുന്നു സിബിനും പൂജയും. ബിഗ് ബോസ് വീട്ടിലെ മറ്റ് താരങ്ങളെയെല്ലാം സ്വാധീനിക്കാനും ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഒരുപക്ഷെ വിന്നാറാകാന്‍ വരെ സാധ്യതയുണ്ടെന്നും ചോദിച്ച താരമായിരുന്നു സിബിന്‍. അതേസമയം പൂജയും മികച്ച മത്സരാര്‍ത്ഥിയാണെന്ന് തെളിയിച്ചിരുന്നു.

Bigg Boss

പക്ഷെ നിര്‍ഭാഗ്യ സംഭവങ്ങള്‍ക്ക് പിന്നാലെ ഇരുവരും ഷോയില്‍ നിന്നും പിന്മാറേണ്ടി വന്നിരിക്കുകയാണ്. കഴിഞ്ഞ വീക്കെന്‍ഡ് എപ്പിസോഡിന് പിന്നാലെയാണ് പൂജയ്ക്ക് ആരോഗ്യ പ്രശ്‌നമുണ്ടാകുന്നത്. കാലങ്ങളായി അലട്ടുന്ന നടുവേദന തിരികെ വന്നതോടെ പൂജ വീണു പോവുകയായിരുന്നു. കടുത്ത വേദനയെ തുടര്‍ന്ന് കരയുന്ന പൂജ വല്ലാത്തൊരു കാഴ്ച തന്നെയായിരുന്നു. ഇതോടെ താരത്തെ ബിഗ ്‌ബോസ് വീട്ടില്‍ നിന്നും ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

പിന്നാലെ പൂജ ഷോയില്‍ നിന്നും പിന്മാറിയതായി വ്യക്തമായിരുന്നു. അതേസമയം വീക്കെന്‍ഡ് എപ്പിസോഡിന് പിന്നാലെ മാനസികമായി തളര്‍ന്നു പോയ താരമാണ് സിബിന്‍. താരം തനിക്ക് ഇവിടെ തുടരാനാകില്ലെന്നും പുറത്ത് പോകണമെന്നും ബിഗ് ബോസിനോട് കരഞ്ഞു പറഞ്ഞു. മെഡിക്കല്‍ സഹായം ലഭ്യമാക്കിയെങ്കിലും പുറത്തു പോകണമെന്ന് സിബിന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതോടെ താരത്തെ ബിഗ് ബോസ് വീട്ടില്‍ നിന്നും മാറ്റി നിര്‍ത്തുകയായിരുന്നു.

കെട്ടുറപ്പിച്ചയാളെ ജാസ്മിന്‍ ഓര്‍ക്കുന്നു കൂടിയില്ല, പിന്നെ എങ്ങനെയാണ് ഗബ്രി ചതിയനാകുന്നത്?

എന്നാല്‍ സിബിന്‍ തിരികെ ബിഗ് ബോസ് വീട്ടിലേക്ക് തിരികെ വരുമെന്ന് കരുതിയ ആരാധകര്‍ക്ക് കടുത്ത നിരാശ പകരുന്നതാണ് പുതിയ വാര്‍ത്ത. സിബിന്‍ ബിഗ് ബോസ് വീട്ടില്‍ നിന്നും പുറത്തായെന്നാണ് മുന്‍ ബിഗ് ബോസ് താരം നാദിറ മെഹ്‌റിന്‍ പറയുന്നത്. സിബിന്‍ സ്വയം പിന്മാറിയെന്നാണ് നാദിറ പറയുന്നത്. ഇന്ന് തന്നെ സിബിന്‍ കേരളത്തിലെത്തുമെന്നും നാദിറ പറയുന്നുണ്ട്.

Bigg Boss

അതേസമയം പരുക്കിനെ തുടര്‍ന്ന് വിശ്രമത്തിലായിരുന്ന സിജോ ഇന്നലെ ബിഗ് ബോസ് വീട്ടിലേക്ക് തിരികെ എത്തിയിട്ടുണ്ട്. പുറത്ത് നിന്നും ഗെയിം കണ്ട് വന്ന ഒരു വ്യക്തികൂടിയാണ് സിജോ. ഏതൊക്കെ തരത്തിലുള്ള ഗെയിം ആയിരിക്കും സിജോ പുറത്തെടുക്കുക എന്നുള്ളതെന്ന് നമുക്ക് നോക്കാം എന്നാണ് നാദിറ പറയുന്നത്. റെസ്മിന്‍ പുറത്ത് നിന്നും ഗെയിം കാണുകയും ചില കാര്യങ്ങള്‍ നോറയ്ക്ക് പറഞ്ഞുകൊടുത്തു എന്നുള്ളതുമായ ഒരു ആരോപണമുണ്ട്. എന്തായാലും വരും ദിവസങ്ങളില്‍ മത്സരം എങ്ങനെ മുന്നോട്ട് പോകുമെന്ന് നമുക്ക് നോക്കാമെന്നും നാദിറ പറയുന്നുണ്ട്.

സിബിന്റെ പിന്മാറ്റം ഷോയുടെ ഇതുവരെയുള്ള ഗതിയെ സാരമായി തന്നെ ബാധിക്കുമെന്നുറപ്പാണ്. ശക്തമായി ഗെയിം കളിച്ച് കയ്യടി നേടിയിരുന്ന താരമാണ് സിബിന്‍. എന്നാല്‍ സിബിന് നേരിട്ട താക്കീതും പിന്നാലെയുള്ള പിന്മാറ്റവും മറ്റുള്ളവരുടെ ഗെയിമിനെ എങ്ങനെയാകും ബാധിക്കുക എന്നത് കണ്ടറിയണം.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X