റോക്കിയുടെ ഇരട്ടത്താപ്പ് തുറന്നുകാട്ടി റസ്മിന്‍; ദേഷ്യം തീര്‍ക്കാന്‍ നോക്കിയ റോക്കിയ്ക്ക് ലാലേട്ടന്റെ മറുപടി!
ബിഗ് ബോസ് മലയാളം സീസണ്‍ 6 ആദ്യത്തെ ആഴ്ച പിന്നിട്ടിരിക്കുകയാണ്. ഇതിനോടകം തന്നെ പല മത്സരാര്‍ത്ഥികളും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ആദ്യ ആഴ്ച തന്നെ ശ്രദ്ധ നേടിയ മത്സരാര്‍ത്ഥികളില്‍ ഒരാളാണ് അസി റോക്കി. വെട്ടിത്തുറന്നുള്ള സംസാരവും ആരേയും കൂസാത്ത ഭാവവുമാണ് റോക്കിയെ ആദ്യ ആഴ്ച തന്നെ പ്രേക്ഷകരുടെ ശ്രദ്ധ നേടാന്‍ സഹായിച്ചത്.
ഇതിനിടെ കഴിഞ്ഞ ദിവസം താരങ്ങളെ കാണാനായി മോഹന്‍ലാല്‍ എത്തിയിരുന്നു. ആ സമയത്ത് റോക്കിയും റസമിനും തമ്മിലുള്ള ഭിന്നത പുറത്ത് വന്നിരുന്നു. അതേക്കുറിച്ചുള്ളൊരു കുറിപ്പ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. ബിഗ് ബോസ് ആരാധകരുടെ ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്.

ഇന്നലെ മോഹന്‍ലാല്‍ സാറിന്റെ വീക്കെന്‍ഡ് എപ്പിസോഡില്‍ നടന്ന ഒരു സംഭവം ചെറിയ ഒരു സംഭവമാണ് നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ട് എന്ന് ഞാന്‍ മനസ്സിലാക്കുന്നു. ആ സംഭവം ഇവിടെ ഒന്ന് ചൂണ്ടിക്കാട്ടുന്നു. റോക്കി മോഹന്‍ലാല്‍ സാറിനോട് എണീറ്റ് നിന്ന് പറഞ്ഞ ഒരു സംഭവം, ഞാന്‍ ഈ കുട്ടിയെ ഇവിടെ സംസാരിച്ചു കണ്ടില്ല എന്ന് പറഞ്ഞതിനെക്കുറിച്ചാണെന്നാണ് കുറിപ്പിനെക്കുറിച്ചുള്ള മുഖവുര.
റോക്കിക്കെതിരെ റസ്മിന്‍ ഭായ് വിയോജിപ്പ് പ്രകടിപ്പിച്ച് പ്രതികരിച്ചപ്പോള്‍. അല്ലെങ്കില്‍ റോക്കിയുടെ ഇരട്ടത്താപ്പുകള്‍ വ്യക്തമായി വീക്കെന്‍ഡ് എപ്പിസോഡില്‍ മോഹന്‍ലാല്‍ സാറിനോടും ജനങ്ങളോടും തുറന്നുകാട്ടിയപ്പോള്‍ റോക്കി പെട്ടെന്ന് തന്നെ രോക്ഷം കൊണ്ട് എണീറ്റ് മോഹന്‍ലാല്‍ സാറിനോട് പറയുന്നു ഞാന്‍ ഈ കുട്ടിയെ ഇവിടെയെങ്ങും കണ്ടിട്ടില്ല എന്ന് ഒന്നും തിരിച്ചു പറയാന്‍ ഇല്ലാത്തതുകൊണ്ട് പ്രതികരിച്ചത് പോലെ ആണ് കാണുന്നവര്‍ക്ക് തോന്നുന്നതെന്നാണ് കുറിപ്പില്‍ പറയുന്നത്.
റോക്കി അതിന് സ്വന്തമായി മാത്രം നോക്കിയാല്‍ പോരാ ഇടക്കൊക്കെ ഒന്ന് തിരിഞ്ഞു നോക്കണം. സഹ മത്സരാര്‍ത്ഥികള്‍ ആരാണെന്നും അവര് എന്താണെന്നും മനസ്സിലാക്കാനുള്ള ഒരു ക്വാളിറ്റി കാണിക്കണം റോക്കി തന്നിലേക്ക് മാത്രം നോക്കുന്നത് കൊണ്ടാണ് ഇത് സംഭവിക്കുന്നത് മറ്റുള്ളവരെയും അംഗീകരിക്കാന്‍ പഠിക്കണം അതിന് ഞാന്‍ എന്ന ഭാവം കളയണമെന്നും കുറിപ്പില്‍ പറയുന്നു.
അതൊരു വൃത്തിക്കെട്ട പ്രവൃത്തിയാണ്! പെര്‍ഫോം ചെയ്യുമ്പോള്‍ ജാസി ഗിഫ്റ്റിനെ തടസ്സപ്പെടുത്തിയതില്‍ ജി വേണുഗോപാല്‍
ലാല്‍ സാര്‍ കൃത്യമായ മറുപടി അപ്പോള്‍ തന്നെ റോക്കിക്ക് കൊടുക്കുന്നു. 'ഇങ്ങനെ ഒരു കുട്ടി അവിടെയുണ്ട്. എല്ലാ കുട്ടികളെയും പരിചയപ്പെടാത്തതിന്റെ കുഴപ്പമാണ് അങ്ങനെ ഒരു കുട്ടി അവിടെയുണ്ട് റോക്കിക്ക് ഇരിക്കാം'. താന്‍ നോമിനേഷനില്‍ വന്നു എന്ന് കണ്ടപ്പോള്‍ മൊത്തത്തില്‍ സ്റ്റാന്‍ഡ് മാറ്റി
വന്നു കയറിയപ്പോള്‍ പറഞ്ഞതിന് ഒക്കെ നേരെ വിപരീതമായി നിലപാടുകള്‍ എടുക്കുന്നതായി കാണുന്നുവെന്നും കുറിപ്പില്‍ ചൂണ്ടിക്കാണിക്കുന്നു.

താന്‍ പറയുന്നത് മാത്രമാണ് ശരി എന്ന് മറ്റുള്ളവരെ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നു തന്റെ വ്യക്തിത്വത്തിന് മുകളില്‍ കയറിയാല്‍ അവരോട് ഉദാഹരണത്തിന്. റോക്കി തന്നെ മോണിംഗ് ടാസ്‌കില്‍ അവിടെ പറയുന്നു ഞാന്‍ ലക്ഷ്വറി ലൈഫിലാണ് ജീവിക്കുന്നതെന്ന് അത് ചോദ്യം ചെയ്തപ്പോള്‍ റോക്കി പൊട്ടിത്തെറിക്കുകയും അതിന്റെ ദേഷ്യം തീര്‍ക്കാന്‍ ഗാര്‍ഡന്‍ ഏരിയയിലെ കസേരയില്‍ പോയിരുന്നു കാലു പൊക്കി ചവിട്ടി ചോദ്യം ചെയ്ത ആ വ്യക്തിയോടുള്ള ദേഷ്യം തീര്‍ക്കുന്നതും കാണുന്നുവെന്നും കുറിപ്പില്‍ പറയുന്നുണ്ട്.
ഇങ്ങനെ ഒരു നിസ്സാര കാര്യത്തിന് പോലും കണ്‍ട്രോള്‍ ഇല്ലാതെ പെരുമാറുന്ന വ്യക്തിയാണ് റോക്കി. താന്‍ അവിടെ എന്തു പറഞ്ഞിട്ടുണ്ടോ അതാണ് മറ്റൊരു മത്സരാര്‍ത്ഥി ചൂണ്ടിക്കാട്ടിയത്. അത് റോക്കിക്ക് ഒട്ടും ഇഷ്ടപ്പെട്ടില്ല ഞാന്‍ എന്ന ഭാവവും താന്‍ എന്തൊക്കെയോ ആണ് എന്നുള്ള ഒരു ഹുങ്കും റോക്കിയില്‍ കാണുന്നുവെന്നും കുറിപ്പ് പറയുന്നുണ്ട്.


Click it and Unblock the Notifications