സദാചാരമല്ല, ജാസ്മിനെ വെറുക്കാന്‍ കാരണങ്ങള്‍ ഇതാണ്; ഗബ്രി പോയാല്‍ ജാസ്മിന്‍ സാബുവോ മാരാരോ ആകില്ല
ബിഗ് ബോസ് വീടിന് അകത്തും പുറത്തും ചര്‍ച്ചാ വിഷയമാണ് ജാസ്മിന്‍-ഗബ്രി സൗഹൃദം. ഇരുവരുടേയും അടുപ്പത്തിനെതിരെ ജാസ്മിന്റെ വേണ്ടപ്പെട്ടവര്‍ പോലും പരസ്യമായി രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ഈ ബന്ധത്തെക്കുറിച്ചും ജാസ്മിന് കിട്ടുന്ന വിമര്‍ശനങ്ങളുടെ കാരണവുമെല്ലാം വ്യക്തമാക്കുകയാണ് ഒരു ആരാധകന്‍. ബിഗ് ബോസ് ആരാധകരുടെ ഫെയ്‌സ്ബുക്ക് ഗ്രൂപ്പിലിട്ട കുറിപ്പിലാണ് ഇക്കാര്യം പറയുന്നത്. കുറിപ്പ് വായിക്കാം തുടര്‍ന്ന്.
ഈ സീസണിലെ വിന്നര്‍ ആയാലും അത്ഭുതപ്പെടാനില്ല! പുറത്തെ കളിയല്ല, അകത്തെന്ന് മനസിലാക്കി കാണും- വൈറല്‍ കുറിപ്പ്
ജാസ്മിന്‍ സപ്പോര്‍ട്ടേഴ്സ് ജാസ്മിന് കിട്ടുന്ന ഹേറ്റ് മൊത്തം സദാചാര വാദികളുടെ പണി ആണെന്നും പറഞ്ഞു കുറെ ക്രിഞ്ച് സഹതാപ പോസ്റ്റും കൊണ്ട് ഇറങ്ങിയിട്ടുണ്ട് .. ശെരിക്കും സദാചാര വാദികള്‍ കാരണം ആണോ ജാസ്മിന് ഇത്ര നെഗെറ്റീവ് വന്നത് ഒന്ന് നോക്കാം.

1 . ഈ ജബ്രി കൊമ്പോക്ക് എതിര്‍പ്പ് വരാന്‍ ഉള്ള ആദ്യ കാരണം കണ്ടു മൂന്നാം നാള്‍ സ്വിച്ച് ഇട്ട പോലെ തുടങ്ങിയ ഈ റിലേഷന്‍ഷിപ്പ് ആളുകളെ പൊട്ടന്‍ ആക്കാന്‍ വേണ്ടി ഗെയിമിന് ഉണ്ടാക്കിയതാണ് എന്ന് കാണികള്‍ക്ക് മനസ്സിലായതുകൊണ്ടാണ് ... പ്ലാന്‍ ചെയ്തു വന്നതാണെകിലും ഒരു രണ്ടു ആഴ്ച സമയം കൊടുത്തിരുന്നെകില്‍ കുറെ ആളുകള്‍ എങ്കിലും വിശ്വസിച്ചേനെ.
2 . പിന്നെ ജബ്രി കൊമ്പോയെ വെറുക്കാന്‍ ഉള്ള കാരണം അവരുടെ ധാര്‍ഷ്ട്യം നിറഞ്ഞ പെരുമാറ്റം .. അതില്‍ ജാസ്മിനും ഗബ്രിയും രണ്ടും ഒന്നിനൊന്നു മെച്ചം .. ഒരാളെയും വക വെക്കാത്ത അഹങ്കാരം നിറഞ്ഞ പെരുമാറ്റം ആണ് അവര്‍ക്ക് കൂടുതല്‍ ഹേറ്റേഴ്സ് നെ ഉണ്ടാക്കി കൊടുത്തത് .. ഒരാള്‍ക്കും ഇഷ്ടം തോന്നുന്ന പെരുമാറ്റം അല്ല അവരുടേത് .
3 . ജാസ്മിന്റെ വൃത്തി ഇല്ലാത്ത ജീവിത രീതിയും അത് പറഞ്ഞു കൊടുത്താല്‍ പോലും തിരുത്താന്‍ തയ്യാറല്ലാത്ത അഹങ്കാരം നിറഞ്ഞ പെരുമാറ്റവും ഹേറ്റേഴ്സ് ന്റെ എണ്ണം വീണ്ടും കൂട്ടി
4 . ഇതെല്ലം കഴിഞ്ഞേ ഈ പറഞ്ഞ അവരുടെ ഇടപഴകലിന്റെ ഹേറ്റേഴ്സ് വരികയുള്ളു അതും ഈ റിലേഷന്ഷിപ് ജെനുവിന് അല്ല എന്ന തോന്നല്‍ കൊണ്ടാണ് ജബ്രി കൊമ്പോയുടെ ലീലാവിലാസങ്ങളെ ആളുകള്‍ ഇത്ര വെറുപ്പോടെ കാണാന്‍ തുടങ്ങിയത് . ഇതൊരു സ്വാഭാവികം ആയി ഉണ്ടായി വന്ന പ്രണയം ആണെങ്കില്‍ ഇത്ര ഹേറ്റേഴ്സ് ഉണ്ടാകില്ല എന്ന് മാത്രം അല്ല പേളി ശ്രീനിഷ് കോംബോ പോലെ ആഘോഷിച്ചേനെ ആളുകള്‍ .. പിന്നെ ആ ഗബ്രിക്ക് പ്രണയം അഭിനയിക്കാന്‍ പോലും അറിയില്ല .. ഡബ്ബ് ചെയ്ത തെലുങ്ക് സിനിമ പോലെ എന്തൊക്കെയോ പറയും .. ചുമ്മാ വെറുത്തു പോവും.
5 . അവസാനം ജാസ്മിന്‍ അവളുടെ എന്‍ഗേജ്മെന്റിനെ പറ്റി ഒരു വ്യക്തത അവിടെ കൊടുക്കാത്തത് വീണ്ടും ആളുകള്‍ക്ക് അവരെ വെറുക്കാന്‍ കാരണം ആയി .. ആദ്യം എന്‌ഗേജ്ഡ് ആയി എന്ന് പറഞ്ഞു പിന്നെ ഇല്ല ജസ്റ്റ് പെണ്ണ് കണ്ടേ ഉള്ളു എന്ന് പറഞ്ഞു പിന്നെ വാക്കാല്‍ ഉറപ്പിച്ചേ ഉള്ളു എന്ന് വീണ്ടും പറഞ്ഞു .. ഇതിനിടക്ക് ശെരിക്കും എന്‌ഗേജ്ഡ് ആയ ചെറുപ്പക്കാരന്‍ ഒരു വോയ്സ് ക്ലിപ്പ് ഇറക്കി .. ഇതൊക്കെ കണ്ടു കൊണ്ടിരിക്കുന്ന പ്രേക്ഷകര്‍ക്ക് ജാസ്മിനോട് വെറുപ്പു തോന്നിയതില്‍ അത്ഭുതം ഉണ്ടോ ?

ഗബ്രി പോയാലും ജാസ്മിന്‍ അത്ര ഭയങ്കര ഗെയിമെര്‍ ഒന്നും അല്ല .. ഗബ്രി ഒഴികെ ഉള്ള ആളുകളുമായി ഒരു ഇമോഷണല്‍ കണക്ഷന്‍ ഉണ്ടാക്കി എടുക്കാന്‍ ഇത്ര നാളായിട്ടു അവര്‍ക്ക് സാധിച്ചിട്ടില്ല .. ചുമ്മാ ആളുകളുടെ തലയില്‍ കയറുകയും അവരോട് പുച്ഛത്തില്‍ സംസാരിക്കിക്കുകയും ചെയ്യുന്നതല്ലാതെ ഒരാളുടെ പോലും ബഹുമാനം പിടിച്ചു പറ്റാന്‍ അവര്‍ക്ക് സാധിച്ചിട്ടില്ല ..ഒരാളെ പോലും സംസാരിച്ചു സ്വാധീനിക്കാന്‍ ജാസ്മിന് കഴിയില്ല .
അതുകൊണ്ട് ഗബ്രി പോയാല്‍ ഉടനെ ജാസ്മിന്‍ അടുത്ത സാബുമോന്‍ /അഖില്‍ മാരാര്‍ ആവും എന്നൊക്കെ പറഞ്ഞു ഉള്ള തള്ളു കേള്‍ക്കുമ്പോള്‍ ചിരി ആണ് വരുന്നത്. പറഞ്ഞു വരുന്നത് ജാസ്മിന് കിട്ടുന്ന ഹേറ്റ് മുഴുവന്‍ നാട്ടുകാര്‍ പഴഞ്ചന്മാര്‍ ആയതുകൊണ്ടാണ് എന്നുള്ള സ്ഥിരം പൊ. ക ഡയലോഗ് ഇറക്കണ്ട . വര്‍ക്ക് ആവില്ല .


Click it and Unblock the Notifications