രതീഷ് തിരിച്ചുവരും! മനപ്പൂര്‍വ്വം കളത്തിലിറക്കിയ ചാവേര്‍! കാരണങ്ങള്‍ ഇതൊക്കെ
ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ നിന്നും ആദ്യ മത്സരാര്‍ത്ഥി പുറത്തായിരിക്കുകയാണ്. രതീഷാണ് ഈ സീസണിലെ ആദ്യത്തെ എവിക്ഷന്‍. ആദ്യ ആഴ്ച തന്നെ ശ്രദ്ധ നേടാന്‍ സാധിച്ച മത്സരാര്‍ത്ഥിയായിരുന്നു അതുകൊണ്ട് തന്നെ രതീഷിന്റെ പുറത്താകല്‍ പ്രേക്ഷകര്‍ക്കും സഹ മത്സരാര്‍ത്ഥികള്‍ക്കും ഒരുപോലെ ഞെട്ടലുണ്ടാക്കുന്നതായിരുന്നു. സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ് രതീഷിന്റെ പുറത്താകല്‍.
ഇപ്പോഴിതാ രതീഷിന്റെ പുറത്താകലിനെക്കുറിച്ചുള്ള സോഷ്യല്‍ മീഡിയ ചര്‍ച്ച ശ്രദ്ധ നേടുകയാണ്. രതീഷ് എന്തുകൊണ്ടാണ് പുറത്തായതെന്നും ഒരു റീ എന്‍ട്രിയ്ക്ക് സാധ്യതയുണ്ടെന്നുമാണ് സോഷ്യല്‍ മീഡിയ പറയുന്നത്. ബിഗ് ബോസ് ആരാധകരുടെ ഗ്രൂപ്പുകളിലാണ് ചര്‍ച്ച ചൂടുപിടിക്കുന്നത്. ഇതുമായി ബന്ധപ്പെട്ടൊരു കുറിപ്പ് ശ്രദ്ധ നേടുന്നുണ്ട്.

ബിഗ് ബോസ് മലയാളം സീസണ്‍ 6 ലെ എന്റെ രണ്ടാമത്തെ പ്രവചനം, രതീഷ് തിരിച്ചുവരും. പ്രേക്ഷകരുടെ വോട്ടിന്റെ അടിസ്ഥാനത്തിലാണ് രതീഷ് പുറത്തായത് എന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ ഒരല്‍പ്പം ബുദ്ധിമുട്ടുണ്ട്, ചിലപ്പോള്‍ ആയിരിക്കാം എന്നത് സമ്മതിക്കുകയും ചെയ്യുന്നു.
ഏറ്റവും ആഗ്രഹിച്ച് വന്ന പ്ലാറ്റ്‌ഫോമില്‍ പഠിച്ചുവന്നതൊക്കെ പയറ്റിയപ്പോള്‍ അയാള്‍ അയാളാകാന്‍ മറന്നുപോയിരിക്കാം, ഒപ്പം അദ്ദേഹത്തിന്റെ വാക്കുകള്‍ തിരിച്ചടിച്ചതും ആവാം എന്നാണ് ഒരു കുറിപ്പില്‍ പറയുന്നത്.
ഈ മീനാക്ഷിക്കാണോ അന്ന് കൂവൽ കേട്ടത്?; നല്ലതാണെങ്കിൽ നല്ലതെന്ന് പറയും; കൈയടിച്ച് സോഷ്യൽ മീഡിയ
എങ്കിലും, ഒരു ഇറിറ്റേറ്റിംഗ് ലെവലിലേക്ക് അദ്ദേഹം പോയിട്ടില്ല എന്നാണ് എന്റെ അഭിപ്രായം (മറിച്ചുള്ള അഭിപ്രായങ്ങളെ മാനിക്കുകയും ചെയ്യുന്നു).
'പ്രേക്ഷകര്‍ പുറത്താക്കിയ' ഒന്നുരണ്ടുപേരുടെ തിരിച്ചുവരവിന് സാക്ഷിയാണ് മലയാളം ബിഗ് ബോസ് എ്ന്നും കുറിപ്പില്‍ പറയുന്നു. പെട്ടന്ന് മനസ്സില്‍ വരുന്നത് രമ്യയാണ്. സീസണ്‍ 3 യില്‍ രമ്യയെ തിരികെ കൊണ്ടുവന്നത് പോലെ സീസണ്‍ 6 രതീഷിനെയും തിരികെ കൊണ്ടുവരും എന്നാണ് എന്റെ ഒരു തോന്നലെന്നും കുറിപ്പില്‍ പറഫയുന്നു. രമ്യയുടെ തിരിച്ചുവരവിനോട് ഒരു പ്രേക്ഷകന്‍ എന്ന നിലയില്‍ എനിക്ക് വിയോജിപ്പാണെങ്കില്‍, രതീഷിന് ബിഗ് ബോസ് ഒരവസരം കൂടി കൊടുത്താല്‍ അതില്‍ ഒരു പ്രേക്ഷകന്‍ എന്ന നിലയില്‍ എനിക്ക് എതിരഭിപ്രായം ഒന്നും ഇല്ലെന്നും കുറിപ്പില്‍ പറയുന്നു.

നിഷാനയും ശ്രീതുവും ഒക്കെ ഇപ്പോഴും അവിടെ നില്‍ക്കുന്നുണ്ടെങ്കില്‍, ഇദ്ദേഹം ഒരു തിരിച്ചുവരവ് അര്‍ഹിക്കുന്നുണ്ട് എന്ന് തന്നെയാണ് എന്റെ ഒരു ഇതെന്നു പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്. അതേസമയം മറ്റൊരു കുറിപ്പും സമാനമായ വിഷയം കൈകാര്യം ചെയ്യുന്നുണ്ട്. രതീഷ് വോട്ടിന്റെ അടിസ്ഥാനത്തില്‍ പുറത്താകുമോ? ഇല്ല എന്നാണുത്തരം എന്നാണ് കുറിപ്പില്‍ പറയുന്നത്. അപ്പോള്‍ എന്താകും സംഭവിച്ചത്, രണ്ട് സാധ്യതകളാണുള്ളത് എ്ന്നാണ് കുറിപ്പ് പറയുന്നത്.
'1. രതീഷ് എഷ്യാനെറ്റിന്റെ ഒരു 'ചാവേറാ'ണ്. എങ്ങനെ കളിക്കരുതെന്ന് ബാക്കിയെല്ലാവര്‍ക്കും കാണിക്കാന്‍ മനപ്പൂര്‍വ്വം കളത്തില്‍ ഇറക്കിയ ഒരു കാമിയോ ആണ് രതീഷ്. എന്തുകൊണ്ട് അങ്ങനെ തോന്നിയെന്ന് പറയാം. രതീഷിന്റെ പ്രൊമോ മാത്രമാണ് (കോമണേഴ്‌സ് ഒഴികെ) എഷ്യാനെറ്റില്‍ വന്നത്. ഒരാഴ്ച്ച മാത്രമേ ബിഗ് ബോസില്‍ ഉണ്ടാകൂ എന്ന് പറഞ്ഞ് കൊണ്ടുവന്ന കണ്ടസ്റ്റന്റ്.
2. ഇനി 10% ചാന്‍സ് റീ എന്‍ട്രി എന്നതാണ്. രതീഷിനോട് പലതവണ ലാലേട്ടന്‍ ആവര്‍ത്തിച്ച് രണ്ടാമൂഴത്തെ പറ്റി സംസാരിച്ചത് കണ്ടപ്പോള്‍ അങ്ങനേയും തോന്നി.
എന്തൊക്കെ പറഞ്ഞാലും വെറുപ്പിച്ചാലും അയാള്‍ അവിടെ പണിയെടുത്തിട്ടുണ്ട്. അതിന് കൈയ്യടി. മികച്ച ജീവിതം ഉണ്ടാകട്ടെ'' എന്നാണ് കുറിപ്പില്‍ പറയുന്നത്.


Click it and Unblock the Notifications