For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വസ്ത്രം ഓരോന്നായി അഴിച്ച് വീഡിയോ, ശരീരം കാണിക്കുന്നത് എന്തിനെന്ന് കമന്റ്; ഡിംപലിന്റെ മറുപടി ഇങ്ങനെ

  |

  ജനപ്രീയ പരിപാടിയാണ് ബിഗ് ബോസ് മലയാളം. നാല് സീസണുകളാണ് മലയാളത്തില്‍ ബിഗ് ബോസ് പിന്നിട്ടിരിക്കുന്നത്. ഇതിനോടകം തന്നെ ജനപ്രീതി നേടിയെടുക്കാന്‍ ബിഗ് ബോസിന് സാധിച്ചിിട്ടുണ്ട്. ഓരോ സീസണും ആകാംഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുകയാണ്. തങ്ങളുടെ പ്രിയ താരങ്ങളെ അടുത്തറിയാനും പുതിയ താരങ്ങളെ കണ്ടെത്താനുമൊക്കെയാണ് പ്രേക്ഷകര്‍ ബിഗ് ബോസ് കാണുന്നത്.

  Also Read: ബി​ഗ് ബോസ് അൾട്ടിമേറ്റിൽ തനിക്കൊപ്പം ടീമായി വരാൻ ആ​ഗ്രഹിക്കുന്നവരെ പരിചയപ്പെടുത്തി നിമിഷ

  ബിഗ് ബോസിലൂടെ മലയാളികളുടെ പ്രിയങ്കരായി മാറിയ നിരവധി താരങ്ങളുണ്ട്. ഷോയിലെത്തുന്നതിന് മുമ്പ് അധികമാര്‍ക്കും അറിയാതിരുന്നവര്‍ പലരും ഇന്ന് ജനപ്രീയരാണ്. അത്തരത്തില്‍ ഒരാളാണ് ഡിംപല്‍ ഭാല്‍. ബിഗ് ബോസ് മലയാളം സീസണ്‍ 3യിലെ ഏറ്റവും ശക്തരായ മത്സാര്‍ത്ഥികളില്‍ ഒരാളാണ് ഡിംപല്‍. നാളിതുവരെ ബിഗ് ബോസിലെത്തിയ മത്സരാര്‍ത്ഥികളില്‍ ഏറ്റവും മികച്ചവരുടെ കൂട്ടത്തില്‍ ഒരാളാണ് ഡിംപല്‍.

  മലയാളം അത്ര നന്നായി സംസാരിക്കാന്‍ അറിയില്ല എങ്കിലും, പറയാനുള്ളത് വ്യക്തമായി തന്നെ പറയാന്‍ ഡിംപലിന് അറിയാം. തന്റെ നിലാപടുകളും ടാസ്‌കുകളിലെ മികച്ച പ്രകടനവുമൊക്കെയാണ് ഡിംപലിനെ ജനപ്രീയയാക്കുന്നത്. തന്റെ ശാരീരിക വെല്ലുവിളികളെ മറികടന്നാണ് ഡിംപല്‍ ടാസ്‌കുകളില്‍ ഗംഭീര പ്രകടനം നടത്തിയത്. ഷോയ്ക്കിടെ ജീവിതത്തില്‍ കനത്ത ആഘാതം ഏറ്റുവാങ്ങേണ്ടി വന്നിട്ടും മത്സരബുദ്ധിയോടെ തിരികെ വന്ന് കയ്യടി നേടുകയായിരുന്നു ഡിംപല്‍. ഇപ്പോഴിതാ മോശം കമന്റ് ഇട്ട ആള്‍ക്ക് ഡിംപല്‍ നല്‍കിയ മറുപടി ശ്രദ്ധ നേടുകയാണ്.

  Also Read: കൃതി സനോണും പ്രഭാസും തമ്മില്‍ പ്രണയത്തിലോ? ചര്‍ച്ചയ്ക്ക് തിരികൊളുത്തി താരങ്ങളുടെ ഫോണ്‍ വിളി


  നീ എന്തിനാണ് ഇങ്ങനെ ശരീരം കാണിയ്ക്കുന്നത് എന്ന് ഡിംപലിന്റെ വീഡിയോയ്ക്ക് ഒരാള്‍ കമന്റ് ചെയ്യുകായിയുരന്നു. ഇപ്പോള്‍ ആ കമന്റിന്റെ ഷോട്ട് പങ്കുവച്ച് കൊണ്ട് തയ്യാറാക്കിയ ഒരു വീഡിയോയിലൂടെയാണ് ഡിംപല്‍ മറുപടി നല്‍കിയിരിക്കുന്നത്. താന്‍ ഇട്ടിരിയ്ക്കുന്ന തന്റെ വസ്ത്രം ഓരോന്ന് ഓരോന്ന് ആയി അഴിച്ചുകൊണ്ടാണ് ഡിംപല്‍ വിമര്‍ശകന് മറുപടി നല്‍കുന്നത്. വിശദമായി വായിക്കാം തുടര്‍ന്ന്.

  'എന്നെ കുറിച്ചുള്ള എന്റെ കാഴ്ചപാട് പരിധിയില്ലാത്തതാണ്, അത് എന്നെ കുറിച്ചുള്ള നിങ്ങളുടെ ധാരണ പോലെ പരമിതമായതല്ല' എന്നാണ് വീഡിയോ പങ്കുവച്ചു കൊണ്ട് ഡിംപല്‍ കുറിച്ചിരിക്കുന്നത്. ഒപ്പം വസ്ത്രധാരണത്തെ വിമര്‍ശിയ്ക്കുന്നത് അവസാനിപ്പിയ്ക്കുക, ബോഡി ഷെയിമിങ് അവസാനിപ്പിയ്ക്കുക എന്നീ ഹാഷ് ടാഗുകളും ഡിംപല്‍ പങ്കവുച്ചിട്ടുണ്ട്.

  Also Read: രവീണ ടണ്ടനോട് പോയി മനോരോഗ വിദഗ്ധനെ കാണെന്ന് പറഞ്ഞ അജയ് ദേവ്ഗൺ; കാരണമിതാണ്

  ഒരു പ്രൊഫഷണല്‍ സ്വിമ്മറിന്റെ വേഷം സ്പോട് വെയര്‍ ആയി കാണാന്‍ പറ്റാത്തതും, ഒരു മോഡല്‍ ബിക്കിനി ഇടുമ്പോള്‍ അത് വെറും ശരീരം കാണിക്കലായി കാണുന്നതും, ചരിത്രപരമായ ശില്‍പങ്ങള്‍ കാണുമ്പോള്‍ അത് വെറും നഗ്‌ന ശിലയായി തോന്നുന്നതും, ബുദ്ധിമുട്ടുകള്‍ കാരണം കുളത്തില്‍ കുളിക്കാന്‍ പോകുന്ന സ്ത്രീകളുടെ കുളിസീന്‍ കാണന്നതും സമൂഹത്തിന്റെ പ്രശ്നമല്ല. കാഴ്ചപ്പാടിന്റെ കുഴപ്പമാണെന്നാണ് ഡിംപല്‍ പറയുന്നത്. ആ കാഴ്ചപ്പാട് മാറ്റിവച്ച് സ്വന്തം ജീവിക്കുവെന്നും ഡിംപല്‍ പറയുന്നു.


  ഇതോടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. നിരവധി പേരാണ് ഡിംപലിനെ പിന്തുണച്ചുകൊണ്ടെത്തിയിരിക്കുന്നത്. വസ്ത്രധാരണമാണ് പീഡനങ്ങളുടെ കാരണം എന്ന് തോന്നുന്നവര്‍ക്ക് ഇതൊരു മറുപടിയാണെന്നാണ് ചിലര്‍ പറയുന്നു. മോശം കമന്റുകള്‍ക്ക് ഇതിനപ്പുറം ഒരു മറുപടി കൊടുക്കാനില്ലെന്നും താരത്തിന് പിന്തുണയുമായി എത്തുന്നവര്‍ പറയുന്നു.

  ബിഗ് ബോസ് മലയാളം സീസണ്‍ 3ലെ ടോപ് ത്രീയിലെത്തിയ താരമാണ് ഡിംപല്‍ ഭാല്‍. മണിക്കുട്ടന്‍ ആയിരുന്നു വിന്നര്‍. സായ് വിഷ്ണുവാണ് രണ്ടാം സ്ഥാനക്കാരന്‍.

  ബിഗ് ബോസില്‍ പങ്കെടുത്തു കൊണ്ടിരിക്കെയാണ് ഡിംപലിന്റെ അച്ഛന്‍ മരിക്കുന്നത്. ഇതോടെ താരം ഷോയില്‍ നിന്നും പുറത്തേക്ക് പോവുകയായിരുന്നു. എന്നാല്‍ ചടങ്ങുകള്‍ കഴിഞ്ഞതോടെ ഡിംപല്‍ ശക്തമായി തന്നെ ഷോയിലേക്ക് മടങ്ങി വന്നു. കടുത്ത ആരോഗ്യ പ്രശ്‌നം നേരിട്ടിരുന്നു ഡിംപല്‍. എന്നാല്‍ ഈ വെല്ലുവിളികളയൊക്കെ അതിജീവിച്ചാണ് ഡിംപല്‍ ബിഗ് ബോസില്‍ പങ്കെടുക്കുന്നതും ടാസ്‌കുകളില്‍ ഗംഭീര പ്രകടനം കാഴ്ചവെക്കുന്നത്.

  Read more about: bigg boss
  English summary
  Bigg Boss Malayalam Fame DImpal Bhal Gives Fitting Reply To A Comment About Her Costume
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X