റിതുവുമായി ഇപ്പോള്‍ കോണ്‍ടാക്ട് ഉണ്ടോ, എന്താ അവസ്ഥ? 'ഊഞ്ഞാലാ ഊഞ്ഞാലാ' എന്ന് ജിയയുടെ മറുപടി

ബിഗ് ബോസ് മലയാളം സീസണ്‍ 3യുടെ ഗ്രാന്റ് ഫിനാലെയ്ക്കായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. വിജയി ആരെന്നുള്ള സൂചനകള്‍ നേരത്തെ തന്നെ എല്ലാവര്‍ക്കും ലഭിച്ചു കഴിഞ്ഞു. ഏങ്കിലും നാളുകള്‍ കാത്തിരുന്ന ഫിനാലെ കാണാന്‍ ആവേശത്തോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. തങ്ങളുടെ പ്രിയപ്പെട്ട മത്സരാര്‍ത്ഥികളെ വീണ്ടും സ്‌ക്രീനില്‍ കാണുക എന്നതും ആരാധകരുടെ ലക്ഷ്യമാണ്.

ബിഗ് ബോസ് മത്സരാര്‍ത്ഥിയായിരുന്നില്ലെങ്കിലും ബിഗ് ബോസ് പ്രേമികള്‍ക്കെല്ലാം സുപരിചതനായിരുന്നു ജിയാ ഇറാനി. ബിഗ് ബോസ് മലയാളം സീസണ്‍ 3യിലെ മത്സരരാര്‍ത്ഥിയായ റിതുവിന്റെ സുഹൃത്താണ് ജിയ. താനും റിതുവും തമ്മില്‍ പ്രണയത്തിലാണെന്ന് പറഞ്ഞു കൊണ്ടായിരുന്നു ജിയ വാര്‍ത്തകളില്‍ ഇടം നേടിയത്. പിന്നാലെ റിതുവുമൊത്തുള്ള നിരവധി ചിത്രങ്ങളും ജിയ പങ്കുവച്ചിരുന്നു.

ചോദ്യങ്ങള്‍ക്ക് മറുപടി

ഇപ്പോഴിതാ റിതുവിനെക്കുറിച്ചും പ്രണയത്തെക്കുറിച്ചുമുള്ള ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയിരിക്കുകയാണ് ജിയ. തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുകയായിരുന്നു ജിയ. ഇതിനിടെ ചിലര്‍ പ്രണയത്തെക്കുറിച്ച് ചോദിക്കുകയായിരുന്നു. പ്രണയത്തെക്കുറിച്ച് എന്താണ് പറയാനുള്ളത് എന്നായിരുന്നു ചോദ്യം. ഇതിന് രസകരമായ മറുപടിയായിരുന്നു ജിയ നല്‍കിയത്. ലവ് ഈസ് ഇന്‍ ദ എയര്‍ എന്നു പറഞ്ഞു കൊണ്ട് വിമാനത്തിന്റെ വീഡിയോയായിരുന്നു താരം പങ്കുവച്ചത്.

ഇപ്പോള്‍ കോണ്‍ടാക്ട് ഉണ്ടോ?

പിന്നാലെ ഒരാള്‍ റിതുവിനെക്കുറിച്ച് തന്നെ നേരിട്ട് ചോദിച്ചു. റിതുവുമായിട്ട് ഇപ്പോള്‍ കോണ്‍ടാക്ട് ഉണ്ടോ? എന്താ അവസ്ഥ? എന്നായിരുന്നു ഒരാളുടെ ചോദ്യം. ഇതിന് ജിയ നല്‍കിയ മറുപടി ആരാധകരുടെ ശ്രദ്ധ നേടുകയായിരുന്നു. ഒരു സിനിമാ ഗാനമാണ് ജിയ പങ്കുവച്ചത്. ഊഞ്ഞാലാ ഊഞ്ഞാലാ എന്ന പാട്ടാണ് ജിയ പങ്കുവച്ചത്. റിതു ഈ പാട്ടു പാടുന്നതായാണ് വീഡിയോയില്‍ കാണിക്കുന്നത്. ഇതോടെ ജിയയും റിതുവും അകന്നുവോ എന്ന സംശയമാണ് ആരാധകര്‍ ഉന്നയിക്കുന്നത്.

 ചോദ്യങ്ങള്‍

നേരത്തേയും ജിയയുടേയും റിതുവിന്റേയും ബന്ധം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. ജിയ റിതുവും താനും തമ്മില്‍ പ്രണയത്തിലാണെന്ന് പറയുകയും ചിത്രങ്ങള്‍ പങ്കുവെക്കുകയും ചെയ്തുവെങ്കിലും റിതു പ്രതികരിക്കാതിരുന്നതാണ് ആരാധകരുടെ ചോദ്യങ്ങള്‍ക്ക് കാരണം. ഇതിന്റെ പേരില്‍ പലപ്പോഴും ജിയയെ സോഷ്യല്‍ മീഡിയ വിമര്‍ശിക്കുകയും ചെയ്തിട്ടുണ്ട്. എങ്കിലും തുടര്‍ന്നും ചിത്രങ്ങളും വീഡിയോകളും ജിയ പങ്കുവെച്ചതോടെ വിമര്‍ശകര്‍ വായടക്കുകയായിരുന്നു. ഇപ്പോഴിതാ ജിയ തന്നെ പങ്കുവച്ച വീഡിയോ വീണ്ടും ചോദ്യങ്ങള്‍ ശക്തമാക്കുകയാണ്.

Also Read: അത് മാത്രമാണ് ഇപ്പോഴും പറയാനുള്ളത്; മുകേഷിന്റെ വിവാഹമോചനത്തെ കുറിച്ച് സരിതയുടെ പ്രതികരണം

Recommended Video

കാമുകനുമായുള്ള വഴക്ക് തീർന്നു ? ക്ലൈമാക്സിൽ വമ്പൻ ട്വിസ്റ്റുമായി ഋതു
ഫിനാലെ

അതേസമയം ഓഗസ്റ്റ് ഒന്നിന് ബിഗ് ബോസ് മലയാളം സീസണ്‍ 3യുടെ ഫിനാലെ സംപ്രേക്ഷണം ചെയ്യും. നാളുകളായി ആരാധകര്‍ കാത്തിരിക്കുകയായിരുന്നു വിജയിയെ കാണാനായി. എന്നാല്‍ മത്സരഫലത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു കഴിഞ്ഞിട്ടുണ്ട്. പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം മണിക്കുട്ടന്‍ ആണ് ബിഗ് ബോസ് വിജയി. സായ് വിഷ്ണു രണ്ടാമതും ഡിംപല്‍ മൂന്നാമതും എത്തിയെന്നും സൂചനകള്‍ വ്യക്തമാക്കുന്നു. ഫിനാലെയ്ക്ക് ശേഷം നാട്ടിലെത്തിയ മണിക്കുട്ടനും ഡിംപലിനും ആരാധകര്‍ നല്‍കിയ സ്വീകരണത്തിന്റെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X