ബിഗ് ബോസിന് പറ്റിയ പിഴവ്, റോബിന് നേട്ടമാകുന്നു! ബ്ലെസ്ലി പറഞ്ഞതില്‍ കാര്യമുണ്ടെന്ന് സോഷ്യല്‍ മീഡിയ

ബിഗ് ബോസ് മലയാളം സീസണ്‍ 4 താരമായ റോബിനെക്കുറിച്ചുള്ളൊരു കുറിപ്പ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുകയാണ്. ഇന്നലെ രാത്രി ദില്‍ഷയുമായി സംസാരിക്കവെ ബ്ലെസ്ലി പറഞ്ഞൊരു പോയന്റിനെക്കുറിച്ചാണ് പോസ്റ്റില്‍ കുറിക്കുന്നത്. രാത്രി ജയിലില്‍ വെച്ച് ദില്‍ഷയുമായി ഉള്ള സംസാരത്തിനിടയില്‍ ബ്ലെസ്ലി പറഞ്ഞ ഒരു കാര്യം വളരെയധികം പ്രാധാന്യമുള്ള ഒന്നായി തോന്നി എന്നാണ് കുറിപ്പില്‍ പറയുന്നത്. കുറിപ്പ് വായിക്കാം തുടര്‍ന്ന്,

ദുരന്തമായി മാറിയ മൂന്ന് വിവാഹങ്ങള്‍; ആദ്യ ഭര്‍ത്താവിനെ നിലവിളക്ക് കൊണ്ടടിച്ച് ഓടി രക്ഷപ്പെട്ട കാളിയുടെ കഥ
ബിഗ് ബോസ്സിന്റെ ഭാഗത്തെ പിഴവ് കൊണ്ട് റോബിന് മറ്റുള്ളവരെ അപേക്ഷിച്ചു ഒരു അണ്‍ഫെയർ അഡ്വാന്‍റേജ് കിട്ടിയിട്ടുണ്ട്. റോബിന്‍ ആദ്യമേ പറഞ്ഞത് താന്‍ ഇവിടെ ഗെയിം കളിക്കാന്‍ വന്നത് ഒരു ഡോക്ടര്‍ ആയിട്ടല്ല. ഒരു മത്സരാർത്ഥി ആയിട്ടാണ് എന്നാണ്.പക്ഷേ ബിഗ് ബോസില്‍ റോബിനുള്ള ഐഡന്റിറ്റി എന്നത് ഡോക്ടര്‍ എന്നാണ്. അദ്ദേഹത്തിന്റെ നെയിം ടാഗില്‍ പോലും Dr.Robin എന്നാണ് എഴുതിയിട്ടുള്ളത്.ബാക്കി ഉള്ളവരൊന്നും അവരുടെ പുറത്തുള്ള പ്രൊഫഷന്റെ ഐഡന്റിറ്റിയില്‍ അല്ല ബിഗ് ബോസ് വീട്ടിനുള്ളില്‍ നില്‍ക്കുന്നത്.അതായത് സിങ്ങര്‍ ബ്ലെസ്ലി, ഡാന്‍സര്‍ ദില്‍ഷ, ആക്ടര്‍ റോണ്‍സണ്‍ അങ്ങനെയൊക്കെ.എല്ലാവരും ഓരോ സ്വതന്ത്ര വ്യക്തികളായിട്ടാണ് ഇവിടെ നില്‍ക്കുന്നത്.

Bigg Boss Malayalam

നമ്മുടെ സമൂഹത്തില്‍ ഡോക്ടര്‍ എന്ന പദവി വളരെയധികം റെസ്പെക്ട് ഉള്ള ഒന്നാണ്.ഷോ കാണുന്ന സാധാരണ ഒരു മിഡില്‍ക്ലാസ് പ്രേക്ഷകന്‍ ഒക്കെ ഒരു ഡോക്ടര്‍ എന്തെങ്കിലും കാര്യം പറയുമ്പോള്‍ അതില്‍ സത്യം ഉണ്ടെന്ന് കരുതും.ഡോക്ടറിന്റെ ഭാഗമായിരിക്കും സ്വാഭാവികമായിട്ടും ശരി എന്ന് കരുതും.രാഷ്ട്രീയ പാര്‍ട്ടികള്‍ ഒക്കെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനായി സ്ഥാനാര്‍ത്ഥികളായി ഡോക്ടര്‍മാരെയും അഡ്വക്കേറ്റിനേയും ഒക്കെ നിര്‍ത്തുന്നത് ഈ കാരണം കൊണ്ടാണ്. ഡോക്ടറെ എതിര്‍ത്തു പറയുമ്പോള്‍ അത് വളരെ highly respected പൊസിഷനില്‍ ഉള്ള ഒരാളെ എതിര്‍ത്തു പറയുന്നു എന്ന രീതിയില്‍ ആയിരിക്കും പുറത്തു ജനം എടുക്കുന്നത്. എനിക്ക് ഈ അണ്‍ഫെയർ അഡ്വാന്‍റേജിനെ കുറിച്ച് കഴിഞ്ഞ പ്രാവശ്യം ലാലേട്ടനോട് പറയണം എന്നുണ്ടായിരുന്നു. അടുത്ത പ്രാവശ്യം ഞാന്‍ പറയും.

തുടര്‍ന്ന് വായിക്കുന്നതിന് മുന്‍പ് ശ്രദ്ധിക്കേണ്ട ഒരു കാര്യം ഇവിടെ ബ്ലെസ്ലി ഡോക്ടറെ വ്യക്തിഹത്യ നടത്തുന്ന ഒന്നും പറയുന്നില്ല, മറിച്ചു ബിഗ് ബോസിന്റെ ഭാഗത്തെ തെറ്റ് കാരണം റോബിന്‍ എന്ന മത്സരാർത്ഥിയ്ക്ക് മറ്റുള്ളവരെക്കാള്‍ സമൂഹത്തില്‍ ഒരു അഡ്വാന്‍റേജ് കിട്ടുന്നുണ്ട് എന്നാണ് പറയുന്നത്. തുടക്കം മുതല്‍ ശ്രദ്ധിച്ചു നോക്കിയാല്‍ ഇത് വളരെ ശരിയാണ് എന്ന് കാണാം. വന്ന് ഒരാഴ്ചയ്ക്കുള്ളില്‍ ആളുകളുടെ മനസ്സില്‍ ഒരു മത്സരാര്‍ത്ഥികളെ കുറിച്ച് പല കാറ്റഗറികള്‍ രൂപപ്പെട്ടു. ഇതില്‍ ഒന്നാം സ്ഥാനം റോബിന് കിട്ടി. കാരണം അദ്ദേഹം ഒരു highly respected career - ല്‍ ഉള്ള ഒരാളാണ്. പിന്നീട് ബിഗ് ബോസ് ഹൗസില്‍ ഉണ്ടായ ഓരോ ഫൈറ്റുകളും, സമൂഹത്തില്‍ ആരാധ്യനായ പ്രൊഫഷന്‍ ആയ ഡോക്ടര്‍ Vs എതിരാളി എന്ന രീതിയിലാണ് ചര്‍ച്ച ചെയ്യപ്പെട്ടത്.

അതായത് ധന്യയുമായി പ്രശ്‌നം ഉണ്ടായപ്പോള്‍, ഡോക്ടര്‍ vs തട്ടിപ്പുകാരി, ജാസ്മിനുമായി പ്രശ്‌നം ഉണ്ടായപ്പോള്‍ ഡോക്ടര്‍ vs ലെസ്ബിയന്‍/റിബല്‍, ഡേയ്‌സിയുമായി പ്രശ്‌നം ഉണ്ടായപ്പോള്‍ ഡോക്ടര്‍ vs പുകവലിക്കാരി etc. അതായത്, ഡോക്ടര്‍ ഒരാളുമായി പ്രശ്‌നം ഉണ്ടാകുമ്പോള്‍ ആള്‍ക്കാര്‍ രണ്ടു വശവും തട്ടിച്ചു നോക്കും. ഒരു വശത്ത് ഡോക്ടര്‍ എന്ന പദവി vs മറുവശത്ത് ആ വ്യക്തിയ്ക്ക് ജനങ്ങള്‍ അയാള്‍ക്ക് നല്‍കിയ ഐഡന്റിറ്റി. ഉദാഹരണത്തിനു ഡെയ്സി ഒരു ഫോട്ടോഗ്രാഫര്‍ ആണെങ്കിലും അവള്‍ക്കുള്ള ഐഡന്റിറ്റി പുകവലിക്കുന്ന തെറിച്ച ഒരു പെണ്ണ് എന്നതാണ്.ജാസ്മിന്റെ ഐഡന്റിറ്റി ഫിറ്റ്‌നസ് ട്രെയിനര്‍ എന്നല്ല, ലെസ്ബിയന്‍, പുകവലിക്കാരി, തെറിവിളിക്കാരി എന്നൊക്കെയാണ്. ഒരു പ്രശ്‌നം ഉണ്ടാകുമ്പോള്‍ കൂടുതല്‍ പേരും നോക്കുന്നത് ആരുടെ ഭാഗത്ത് ന്യായം എന്നതിനേക്കാള്‍ ആരാണ് ബഹുമാനിക്കപ്പെടുന്ന സ്ഥാനത്തില്‍ എന്നതായിരിക്കും. അപ്പോള്‍ ഡോക്ടര്‍ എന്നതായിരിക്കും കൂടുതല്‍ പേരുടെയും ശരി.

ഡെയ്സി, ജാസ്മിന്‍, നിമിഷ, ധന്യ, ലക്ഷ്മിപ്രിയ ഇവരോട് ഉണ്ടായ ഒരു തര്‍ക്കങ്ങളിലും ബഹളം ഉണ്ടാക്കുകയല്ലാതെ ഒരിക്കല്‍ പോലും വസ്തുതകള്‍ നിരത്തി തന്റെ ഭാഗമാണ് ശരി എന്ന് സ്ഥാപിച്ചു എടുക്കാന്‍ ഡോക്ടര്‍ക്ക് കഴിഞ്ഞിട്ടില്ല.
ധന്യയ്ക്ക് മുറിവേറ്റപ്പോള്‍ ഡോക്ടര്‍ എത്തി ഹെല്പ് ചെയ്തതിനെ ഡോക്ടറിന്റെ സ്റ്റ്രാറ്റജി ആണെന്ന് ബ്ലെസ്ലി പറഞ്ഞതിനെ മുകളില്‍ ബ്ലെസ്ലി പ്രവചിച്ചത് പോലെ തന്നെ 'ഡോക്ടര്‍മാരെ അടച്ചാക്ഷേപിച്ചു' എന്ന രീതിയിലാണ് പ്രചരിച്ചത്. ബ്ലെസ്ലി അങ്ങനെ പറയാനുള്ള കാരണം ഈ ഡോക്ടര്‍ ടാഗ് കൊണ്ട് റോബിന് ലഭിക്കുന്ന അണ്‍ഫെയർ അഡ്വാന്‍റേജ് - നെ കുറിച്ച് നല്ല ബോധ്യം ഉള്ളത് കൊണ്ട് തന്നെയാണ്.

താന്‍ ഇവിടെ കളിക്കാന്‍ വന്നത് ഡോക്ടര്‍ ആയിട്ടല്ല, ഒരു മത്സരാർത്ഥി ആണ് എന്ന് നാഴികയ്ക്ക് നാല്പത് വട്ടം പറയുന്ന റോബിന്‍ ആ പറഞ്ഞതിന് പരസ്പരവിരുദ്ധമായാണ് Dr Robin എന്ന് എഴുതിയ നെയിം ടാഗുമായി ബിഗ് ബോസ് ഹൗസില്‍ നില്‍ക്കുന്നത്.

സത്യത്തില്‍ ഇയാള്‍ ഇവിടെ കളിക്കാന്‍ വന്നിരിക്കുന്നത് ഡോക്ടര്‍ എന്ന ഐഡന്റിറ്റി ആയിട്ട് തന്നെയാണ്.ഡോക്ടര്‍ എന്ന പ്രൊഫഷന് സമൂഹത്തില്‍ ഉള്ള അംഗീകാരം തന്നെയാണ് ഇവിടെ റോബിന്റെ ഏറ്റവും വലിയ അസറ്റ്. റോബിന്റെ മാത്രമല്ല, അവിടെയുള്ള മുഴുവന്‍ ആളുകളുടെയും ഗെയിം പ്ലാനും ഐഡന്റിറ്റിയും വ്യക്തമായി മനസ്സിലാക്കി ബുദ്ധിപൂര്‍വ്വമാണ് ബ്ലെസ്ലി ബിഗ് ബോസ് ഹൌസിലൂടെ ഓരോ ദിവസവും നീങ്ങുന്നത്.ബ്ലെസ്ലിയുടെ ഗെയിം ഓരോ ദിവസവും മൂര്‍ച്ചയേറി വരികയാണ്. ബ്ലെസ്ലിയുടെ ഏറ്റവും വലിയ നെഗറ്റീവ് അവന്‍ സമ്മതിക്കുന്നത് പോലെ തന്നെ കാര്യങ്ങള്‍ മറ്റുള്ളവരെ പറഞ്ഞു മനസ്സിലാക്കാന്‍ കഴിവില്ല എന്നത് തന്നെയാണ്.

Recommended Video

പോകുന്നതിന് മുന്നേ പുറകെ നടന്ന് സ്ട്രാറ്റജി പറഞ്ഞു കൊടുത്തു | Ronson's Wife Dr Neeraja Interview

ഡോക്ടറിന്റെ ഓരോ നീക്കവും എന്തിന് വേണ്ടിയാണ് എന്ന് ഓണ്‍ ദ സ്‌പോട്ടില്‍ കണ്ടു പിടിച്ചു അതിനെ പ്രതിരോധിക്കാന്‍ കഴിവുള്ള ബ്ലെസ്ലിയോട് ഡോക്ടര്‍ ധന്യയോടും നിമിഷയോടും ജാസ്മിനോടും ഏറ്റുമുട്ടിയത് പോലെ നേരിട്ട് ഏറ്റുമുട്ടുമോ എന്നത് സംശയമാണ്.
നിലവിലെ സ്ഥിതി അനുസരിച്ചു ബിഗ് ബോസ് സീസണ്‍ 4 - ലെ വിജയി ഡോക്ടര്‍ ആയിരിക്കും എന്ന് 99% ഉറപ്പാണ്.ഇനി അറിയേണ്ടത് തന്റെ എത്തിക്‌സ് അനുസരിച്ചു മുന്നോട്ടു പോകുന്നു, എപ്പോള്‍ പോയാലും താന്‍ ഹാപ്പിയാണ് എന്നൊക്കെ പറയുന്ന ബ്ലെസ്ലിയ്ക്ക് യഥാര്‍ത്ഥത്തില്‍ ബിഗ് ബോസ് വിന്നര്‍ ആകണം എന്ന ഉറച്ച തീരുമാനവും അതിനായി ഉള്ള ഒരു സോളിഡ് ഗെയിം പ്ലാനും ഉണ്ടോ എന്ന് മാത്രമാണ്.അങ്ങനെ ഡോക്ടര്‍ക്ക് എതിരെ വ്യക്തമായ ഒരു ഗെയിം പ്ലാന്‍ ബ്ലെസ്ലിയ്ക്ക് ഉണ്ടെങ്കില്‍ വരും ദിവസങ്ങളില്‍ കളി മാറും.

Read more about: bigg boss malayalam bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X