ദില്‍ഷയെ എല്ലാവരും കൂടി മാനിപ്പുലേറ്റ് ചെയ്യുന്നു; യഥാര്‍ത്ഥ കുറ്റവാളികള്‍ ഇവരാണ്, ദില്‍ഷയല്ല

ബിഗ് ബോസ് മലയാളം സീസണ്‍ 4 ലെ ശക്തയായ മത്സരാര്‍ത്ഥികളില്‍ ഒരാളാണ് ദില്‍ഷ. എന്നാല്‍ ദില്‍ഷയ്ക്ക് കഴിഞ്ഞ ദിവസങ്ങളില്‍ കടുത്ത വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിരുന്നു. ബ്ലെസ്ലിയും റോബിനുമായുള്ള ത്രികോണ പ്രണയ ട്രാക്കിന്റെ പേരിലാണ് ദില്‍ഷയ്ക്ക് വിമര്‍ശനം കേട്ടത്. എന്നാല്‍ ദില്‍ഷയല്ല യഥാര്‍ത്ഥ കുറ്റവാളിയെന്ന് വ്യക്തമാക്കുകയാണ് ഒരു ആരാധിക.

ബിഗ് ബോസ് ആരാധകരുടെ ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് വിലയിരുത്തല്‍. ആ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

Bigg Boss Malayalam

ശെരിക്കും അവിടെയുള്ളവര്‍ എല്ലാവരും കൂടി ദില്‍ഷയെ നന്നായി മാനിപ്പുലേറ്റ് ചെയ്യാന്‍ ശ്രമം നടത്തുന്നുണ്ട്. പുറത്തെ കാര്യങ്ങള്‍ അകത്തു പറയരുത് എന്ന് പറഞ്ഞിട്ടു റിയാസും വിനയിയും പല കാര്യങ്ങളും വളച്ചൊടിച്ചു വീട്ടിലുള്ളവരില്‍ എത്തിച്ചു.. റോബിനും ബ്ലെസ്ലിയും ആയി ഉള്ള ദില്‍ഷയുടെ സൗഹൃദം വളരെ മോശമായാണ് പുറത്ത് കാണിക്കുന്നത് എന്ന് അഖിലിനോടും മറ്റും ഇവര്‍ സൂചിപ്പിച്ചിട്ടുണ്ട്..
.
സൂചിത്രയും വിനയിയും അവള്‍ക്കു പുറത്തു ചീത്തപ്പേര് ആണെന്ന് വരെ പറഞ്ഞുണ്ടാക്കി.. 17 പേരെ ഒരു വീട്ടില്‍ കൊണ്ടുചെന്നിട്ടു അവര്‍ക്കു പുറം ലോകമായുള്ള ബന്ധം ഒകെ നിഷേധിച്ചാല്‍ എല്ലാവരും അവരവര്‍ക്കു കംഫര്ട്ടബിള് ആയ ഒരു സ്‌പേസ് കണ്ടെത്തും... റോബിനും ബ്ലെസിലിയും അത് കണ്ടെത്തിയത് ദില്‍ഷയില്‍ ആണ്.. ദില്‍ഷയ്ക്ക് ആ വീട്ടില്‍ റിയാസ് ഒഴികെയുള്ള ആരോടും ഒരുതരത്തിലും പ്രശ്‌നമില്ല.. എല്ലാവരോടും നല്ല കമ്പനി ആണ്... പക്ഷെ ബ്ലെസിലിയും റോബിനും അങ്ങിനെ അല്ല.. അവരെക്കൂടെ കൂട്ടിയതിനാണ് ഇത്രയും പ്രശ്‌നങ്ങള്‍ ഉണ്ടായതു...

തനിക്കുള്ളത് സൗഹൃദം ആണെന്നും ബ്ലെസിലി അവളുടെ അനിയനും റോബിന്‍ ഫ്രണ്ടും ആണെന്ന് ഒരുപാടു തവണ ആവര്‍ത്തിച്ചു പറഞ്ഞതാണ് ലാലേട്ടന് മുന്‍പില്‍ പോലും...രണ്ടു പുരുഷന്മാര്‍ പല തരത്തില്‍ അവരുടെ ഇഷ്ട്ടം അറിയിച്ചിട്ടും രണ്ടുപേരെയും അവോയ്ഡ് ചെയ്യാതെ നല്ലതായി കമ്പനി കൊടുത്തു ജോളി ആയി നടക്കുന്ന പെണ്‍കുട്ടി ആരുന്നു ദില്‍ഷ.. ഇന്നവള്‍ വളരെ ആസ്വസ്ഥ ആണ്.. റോബിനുമായുള്ള സൗഹൃദം ഒകെ മറ്റുള്ളവര്‍ മാനിപ്പുലേറ്റ് ചെയ്തു മോശം ആകാന്‍ നോക്കുമ്പോള്‍.. ബ്ലെസ്ലീയും ആയി ഉള്ള സൗഹൃദം വള്‍ഗർ ആയി ആണ് പുറത്ത് പോകുന്നത് എന്ന രീതിയില്‍ ഉള്ള കാര്യങ്ങള്‍ റോബിന്‍ അവള്‍ക്ക് പറഞ്ഞു കൊടുക്കുന്നു ...

റോബിനാണേല്‍ കുറച്ചധികം പൊസ്സസ്സീവ് ഉം ആണ്.. പലതവണ ആയി ബ്ലെസ്ലിയോടുള്ള അടുപ്പം കുറയ്ക്കാന്‍ റോബിന്‍ അവളെ ഫോഴ്‌സ് ചെയ്യുന്നുമുണ്ട്.. ശെരിക്കും വല്ലാത്തൊരു മാനസിക അവസ്ഥയിലൂടെ ആണ് ദില്‍ഷ കടന്നു പോകുന്നത്... അഖില്‍ ആണേല്‍ റോബിന്‍ പറഞ്ഞിട്ടാണോ വിനയ് പറഞ്ഞിട്ടാണോ എന്നറിയില്ല, ബ്ലെസിലിക്കു എതിരായി നല്ല കുത്തിത്തിരുപ്പ് നടത്തുന്നുണ്ട്.

Also Read: ഇതുവരെ ആരേയും ഉമ്മ വച്ചിട്ടില്ല, അന്തസുള്ള കുടുംബത്തില്‍ നിന്നുമാണ് വരുന്നത്; ലക്ഷ്മിയോട് ദില്‍ഷ
പുറത്തെ കാര്യങ്ങള്‍ വളച്ചു കെട്ടി മത്സരർത്ഥികളെ അറിയിച്ചു അവരുടെ ഗെയിം കുളമാക്കാന്‍ നോക്കിയതിനു വിനയിക്കും റിയാസിനും നല്ലത് കൊടുക്കണം!
ഗെയിംന്റെ പ്രഷര്‍ പോരാഞ്ഞിട്ട് ഇങ്ങനെ ഉള്ള പ്രഷര്‍ കൂടി ആ കുട്ടി തങ്ങേണ്ടി വരുന്നത് കാണുമ്പോള്‍ വിഷമം തോന്നും.. ഇവിടെ ഇഷ്ടം തുറന്ന് പറഞ്ഞവര്‍ കൂള്‍ ആയി നടക്കുമ്പോള്‍ പഴി എല്ലാം ആ ഇഷ്ടം കേക്കേണ്ടി വന്ന ആള്‍ക്ക് നേരെ ആകുന്നത് കാണുമ്പോള്‍ വല്ലാതെ തോന്നുന്നു എന്നു പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X