'ശിവന്റേത് അത്ര വലിയ പുണ്യ പ്രവൃത്തിയൊന്നുമല്ല', ജയന്തി രണ്ടും കൽപ്പിച്ച്!
മുന്നൂറ് എപ്പിസോഡുകൾ പിന്നിട്ട സാന്ത്വനം ഇപ്പോൾ നിർണായക നിമിഷങ്ങളിലൂടെയാണ് കടന്നുപോകുന്നത്. എല്ലാം കലങ്ങി തെളിയുമെന്ന് കരുതിയിരുന്ന ആരാധകരെ സങ്കടത്തിലാഴ്ത്തി കൂടുതൽ സംഘർഷഭരിതമായ നിമിഷങ്ങളിലൂടെയാണ് സാന്ത്വനം സഞ്ചരിക്കുന്നത്. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന സീരിയലുകളിൽ ഏറ്റവും കൂടുതൽ ശ്രദ്ധനേടിയിട്ടുള്ള സീരിയലാണ് സാന്ത്വനം. കുടുംബ ബന്ധങ്ങളുടെ കഥ പറയുന്ന സീരിയലിന്റെ പുതിയ പ്രമോ റിലീസ് ചെയ്തു.
Also Read: 'അവർ നിർബന്ധിച്ചാൽ ചിലപ്പോൾ സംഭവിച്ചേക്കാം', താരപുത്രി പറയുന്നു
ശങ്കരന്റെ ബാധ്യതകൾക്ക് തൽക്കാലം പരിഹാരം കണ്ടെത്തി വീട് തിരികെ തമ്പിയുടെ കൈയ്യിൽ നിന്നും വാങ്ങി നൽകിയത് ശിവനാണ്. അഞ്ജലിയുടെ സ്വർണവും ശിവൻ ലോണെടുത്ത ആറ് ലക്ഷം രൂപയും ഉപയോഗിച്ചാണ് തമ്പിയുടെ കടം തീർക്കാനുള്ള പണം ശിവനും ശങ്കരനും കൂടി കണ്ടെത്തിയത്. വീട് തിരികെ കിട്ടിയ സന്തോഷത്തിൽ ഭാര്യ സാവിത്രിയേയും മകൾ അഞ്ജലിയേയും വീട്ടിലേക്ക് വിളിച്ച് വരുത്തിയ ശങ്കരൻ പണം കണ്ടെത്തിയതിന് പിന്നിലെ കഥയും ബുദ്ധിമുട്ടിൽ വിഷമിച്ചിരുന്ന സമയത്ത് ശിവൻ നൽകിയ സഹായങ്ങളെ കുറിച്ചും പറഞ്ഞിരുന്നു. സാവിത്രിയോടും ബന്ധു ജയന്തിയോടും മകൾ അഞ്ജലിയോടുമാണ് യഥാർഥ സത്യങ്ങൾ ശങ്കരൻ തുറന്ന് പറഞ്ഞത്.
Also Read: 'വിലങ്ങുമായി മണിക്കൂറുകളോളം ഇരുന്നു', അവസാനം പ്രേം നസീർ പ്രതികരിച്ചത് ഇങ്ങനെ!

എല്ലാം കേട്ടുകൊണ്ട് നിന്ന ജയന്തിക്ക് ശിവന്റെ പ്രവൃത്തികളിൽ അസൂയ തോന്നി വീണ്ടും ശിവൻ-ശങ്കരൻ-അഞ്ജലി എന്നിവർക്കിടയിൽ കലഹങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കുന്നതും പുതിയ പ്രമോയിൽ കാണാം. അതേസമയം ശിവൻ തമ്പിയുടെ വീട്ടിലേത്ത് സൃഷ്ടിച്ച പ്രശ്നങ്ങൾ മൂലം അസ്വസ്ഥതയിലാണ് ബാലൻ. ഇവർ തമ്മിൽ വീണ്ടുമൊരു തർക്കമോ പ്രശ്നമോ വരും എപ്പിസോഡുകളിൽ തമ്പിയുടെ വീട്ടിലുണ്ടായ സംഭങ്ങളുടെ പേരിൽ ഉണ്ടായേക്കും. തമ്പിയുടെ പിടിവാശി മൂലം അപർണ്ണയ്ക് അമ്മയേയോ അച്ഛനേയോ കാണാനോ സാധിക്കുന്നില്ല.

കഴിഞ്ഞദിവസം അച്ഛനേയും അമ്മയേയും കാണണമെന്ന അപർണയുടെ പിടിവീശി മൂലം ബാലനും ദേവിയും തമ്പിയെ കാണാൻ ചെന്നിരുന്നു. എന്നാൽ ശങ്കരനൊപ്പം എത്തിയ ശിവൻ തന്നെ ഉപദ്രവിക്കാൻ ശ്രമിച്ചുവെന്ന തരത്തിലുള്ള കഥകളാണ് ബാലനോട് തമ്പി പറയുന്നത്. ശിവന്റെ പ്രവൃത്തികൾ മൂലം ഇനിയൊരിക്കലും സാന്ത്വനം വീട്ടിലേക്ക് വരാൻ താൻ ഇഷ്ടപ്പെടുന്നില്ലന്നും തമ്പി ശിവനോട് പറഞ്ഞിരുന്നു. അപർണയെ കാണാൻ താൻ വരാത്തത്തിന് കാരണം ശിവനാണെന്നും തമ്പി ബാലനോട് പറയുന്നുണ്ട്. ഇതെല്ലാം അറിഞ്ഞപ്പോൾ വീണ്ടും ശിവനോട് ബാലന് ദേഷ്യം തോന്നുകയാണ്. തമ്പിയുടെ വീട്ടിൽ നടന്ന കാര്യങ്ങൾ ശിവൻ മറച്ചുവെച്ചതിലും ബാലന് ദേഷ്യമുണ്ട്.

ശിവനാണ് തന്റെ അച്ഛന് ആപത്ത് കാലത്ത് സഹായകമായത് എന്നത് വലിയ സന്തോഷമാണ് അഞ്ജലിക്ക് നൽകുന്നത്. ശിവനോടുള്ള പ്രണയവും അഞ്ജലിക്ക് ഇപ്പോൾ ഇരട്ടിയാണ്. ശിവൻ ശങ്കരന് വേണ്ടി ചെയ്ത പ്രവൃത്തികൾ അറിഞ്ഞ ജയന്തി അതിനെ പുച്ഛിക്കുകയാണ് ചെയ്തത്. ശിവൻ ചെയ്തത് പുണ്യ പ്രവൃത്തിയല്ലെന്നും ചേതമില്ലാത്ത ഉപകാരമാണെന്നും പറഞ്ഞ് ശിവനെ ജയന്തി പുച്ഛിക്കുന്നതും പുതിയ പ്രമോയിലുണ്ട്. അതേസമയം അച്ഛനുള്ള പിണക്കം അവസാനിപ്പിക്കാൻ നേരിൽ കണ്ട് സംസാരിക്കാൻ പുറപ്പെടുകയാണ് അപർണ്ണ താൻ സംസാരിച്ചാൽ പ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്ന് പറഞ്ഞാണ് അപർണ്ണ അച്ഛൻ തമ്പിയെ കാണാൻ തയ്യാറെടുക്കുന്നത്.
Recommended Video

തമ്പി ശിവനും ബാലനും ഇടയിൽ പുത്തൻ പ്രശ്നങ്ങൾക്ക് തിരികൊളുത്തിയതിലൂടെ സാന്ത്വനം വീട് വീണ്ടും സംഘർഭരിതമാകും. ശിവനെ നേരിൽ കാണുമ്പോൾ എല്ലാ കാര്യങ്ങളും വിശദമായി ചോദിക്കാനിരിക്കുകയാണ് ബാലൻ. ഈ ചോദ്യചെയ്യൽ വഴക്കിൽ കലാശിക്കുമോ എന്നാണ് സീരിയലിന്റെ ആരാധകരും ഉറ്റുനോക്കുന്നത്. ഏഷ്യാനെറ്റിലെ തന്നെ കുടുംബവിളക്ക് സീരിയലുമായാണ് സാന്ത്വനം ഏറ്റുമുട്ടുന്നത്. ഇരു സീരിയലും തമ്മിൽ റേറ്റിൽ ഒന്നാം സ്ഥാനം നേടാൻ കടുത്ത മത്സരമാണ് നടത്തുന്നത്.


Click it and Unblock the Notifications











