For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മമ്മൂക്കയ്ക്ക് അതിന്റെയൊന്നും ആവശ്യമില്ല, എന്നിട്ടും; മമ്മൂട്ടിയെക്കുറിച്ച് ജുവല്‍ മേരി

  |

  മലയാളികള്‍ക്ക് സുപരിചതിയായ നടിയാണ് ജുവല്‍ മേരി. അവതാരകയായി പ്രേക്ഷകരുടെ മുന്നിലെത്തിയ ശേഷം സിനിമയിലേക്ക് എത്തിയ താരം. ഡി ഫോര്‍ ഡാന്‍സ് എന്ന സൂപ്പര്‍ ഹിറ്റ് റിയാലിറ്റി ഷോയുടെ ആദ്യ സീസണിന്റെ അവതാരകയായിരുന്നു ജുവല്‍ മേരി. പിന്നീട് താരം സിനിമയിലേക്ക് എത്തുകയായിരുന്നു. ഉട്ടോപ്യയിലെ രാജാവ് എന്ന ചിത്രത്തിലൂടെയായിരുന്നു ജുവല്‍ മേരിയുടെ അരങ്ങേറ്റം.

  ഗ്ലാമറസായി ഇഷാനി; അഹാനയെ പിന്നിലാക്കുമോ?

  ജുവലിന്റെ ആദ്യ സിനിമയായ ഉട്ടോപ്യയിലെ രാജാവിലെ നായകന്‍ മമ്മൂട്ടിയായിരുന്നു. സുപ്രസിദ്ധ സംവിധായകന്‍ കമല്‍ ആയിരുന്നു സിനിമയുടെ സംവിധായകന്‍. 2015 ലായിരുന്നു ഉട്ടോപ്യയിലെ രാജാവ് പുറത്തിറങ്ങിയത്. അതേ വര്‍ഷം തന്നെ പുറത്തിറങ്ങിയ പത്തേമാരിയിലും മമ്മൂട്ടിയുടെ നായികയായി ജുവല്‍ മേരി അഭിനയിച്ചു. ഇപ്പോഴിതാ കൗമുദിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മമ്മൂട്ടിയെ കുറിച്ച് ജുവല്‍ മേരി പറഞ്ഞ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. മമ്മൂട്ടിയുടെ കൂടെയുള്ള അഭിനയത്തിന്റെ അനുഭവത്തെക്കുറിച്ചായിരുന്നു അവതാരകയുടെ ചോദ്യം.

  Mammootty

  ഈസിയായിരുന്നു. മമ്മൂക്ക നമ്മളെ അങ്ങേയറ്റം കംഫര്‍ട്ടബിള്‍ ആക്കും. ഭയങ്കര കെയറിംഗ് ആണ്. ചിലപ്പോള്‍ സെറ്റില്‍ അഞ്ചാറ് അഭിനേതാക്കള്‍ ഉണ്ടാകും. പ്രത്യേകിച്ചും ഉട്ടോപ്യയിലെ രാജാവില്‍ അങ്ങനെ കുറേ രംഗങ്ങളുണ്ട്. എല്ലാവരുടേയും ഡയലോഗുകള്‍ മമ്മൂക്കയ്ക്ക് അറിയാമായിരിക്കും. എല്ലാവരുടേയും കാര്യങ്ങള്‍ മമ്മൂക്ക നോക്കും. എല്ലാവരുടേയും വോയ്‌സ് മോഡുലേഷനും ടൈമിംഗുമൊക്കെ എല്ലാം കറക്ട് ചെയ്ത് തരും. ലാസ്റ്റ് ടേക്ക് വരുമ്പോള്‍ മമ്മൂക്ക എന്താണ് ചെയ്യേണ്ടതെന്ന് മറന്നു പോകും. ഞാന്‍ എന്താണ് പറയേണ്ടത് അത് പറഞ്ഞ് താ എന്ന് പറയും. എന്നാണ് ജുവല്‍ പറയുന്നത്.

  നമ്മളോട് അത്രമാത്രം കരുതലുള്ള വ്യക്തിയാണ്. നടന്‍ എന്നതിനേക്കാള്‍ ഉപരിയായി നല്ലൊരു മനുഷ്യനാണ് അദ്ദേഹം. ശരിക്കും സമ്മതിക്കണം. അത്രയും വലിയൊരു നടന് ഇതൊന്നും ചെയ്യേണ്ട ഒരാവശ്യവുമില്ല. പക്ഷെ ആ സീനിലുളള എല്ലാവരും നന്നായി ചെയ്യാന്‍ വേണ്ടിയാണ്. അദ്ദേഹം അവിടെയുണ്ടെങ്കില്‍ എല്ലാം അദ്ദേഹം നോക്കിക്കോളും. ഭയങ്കര ഒരു രക്ഷ കര്‍ത്താവാണ് നമ്മുടെയൊക്കെ എന്നും ജുവല്‍ മേരി കൂട്ടിച്ചേര്‍ക്കുന്നുണ്ട്.

  ഉട്ടോപ്യയിലെ രാജാവിനും പത്തേമാരിയ്ക്കും ശേഷം ഒരേ മുഖം, തൃശ്ശിവപേരൂര്‍ ക്ലിപ്തം, ഞാന്‍ മേരിക്കുട്ടി എന്നീ ചിത്രങ്ങളിലും ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു ജുവല്‍. ഇതിനിടെ അണ്ണാദുരൈ എന്ന ചിത്രത്തിലൂടെ തമിഴിലും അരങ്ങേറിയിരുന്നു. പാപ്പന്‍, ടികെ രാജീവ് കുമാര്‍ ചിത്രം തുടങ്ങിയവയാണ് അണിയറയിലൊരുങ്ങുന്ന സിനിമകള്‍. അവതാരകയായും സജീവമാണ് ജുവല്‍ മരി. ഡി ഫോര്‍ ഡാന്‍സിന് ശേഷം സ്മാര്‍ട്ട് ഷോ, തമാശ ബസാര്‍, ടോപ് സിംഗര്‍ സീസണ്‍ 2, സ്റ്റാര്‍ സിംഗര്‍ തുടങ്ങിയ ഷോകളുടെ അവതാരകയായി എത്തി. ഇപ്പോള്‍ കോമഡി കൊണ്ടാട്ടത്തിന്റെ അവതാരകയാണ്. നിരവധി സ്‌റ്റേജ് പരിപാടികളുടേയും അവതാരകയായി കയ്യടി നേടിയിട്ടുണ്ട്.

  Also Read: നടിയാകാന്‍ കൊതിച്ചിരുന്നില്ല, സാമ്പത്തിക ബുദ്ധിമുട്ട് മോഡലാക്കി; സമാന്തയുടെ സിനിമാ ജീവിതം, വായിക്കാം

  'പുഴു' ഗെറ്റപ്പില്‍ മമ്മൂട്ടിയുടെ പുതിയ ഫോട്ടോ

  അതേസമയം മലയാള സിനിമയില്‍ അമ്പത് വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ് മമ്മൂട്ടി. സെപ്തംബര്‍ ഏഴിന് മമ്മൂട്ടി തന്റെ എഴുപതാം പിറന്നാളും ആഘോഷിച്ചിരുന്നു. ഇപ്പോഴും തന്റെ താരസിംഹാസനത്തില്‍ യാതൊരു ഇളക്കവും തട്ടാതെ ഇരിപ്പ് തുടരുകയാണ് മമ്മൂട്ടി. യുവ താരങ്ങളെ പോലും ലജ്ജിപ്പിക്കുന്ന ചുറുചുറുക്കോടെ അദ്ദേഹം സിനിമയെ സമീപിക്കുകയാണ്. വണ്‍ ആണ് അവസാനം പുറത്തിറങ്ങിയ ചിത്രം. മമ്മൂട്ടി മുഖ്യമന്ത്രിയായി എത്തിയ ചിത്രമായിരുന്നു വണ്‍. അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ഭീഷ്മ പര്‍വ്വം ആണ് മമ്മൂട്ടിയുടെ പുതിയ സിനിമകളിലൊന്ന്. മമ്മൂട്ടിയും പാര്‍വതി തിരുവോത്തും ആദ്യമായി ഒരുമിച്ച് അഭിനയിക്കുന്ന പുഴുവിന്റേയും ചിത്രീകരണം പുരോഗമിക്കുകയാണ്.

  Read more about: mammootty jewel mary
  English summary
  Jewel Mary Opens Up Her Working Experience With Megastar Mammootty In Movies
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X