For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'കുറച്ച് ദിവസം പുറകെ നടന്നു പിന്നെ ഒപ്പം നടന്നു', പ്രണയ കഥ വെളിപ്പെടുത്തി ആനന്ദ് നാരായൺ

  |

  അവതാരകന്‍റെ വേഷത്തിലാണ് ആനന്ദ് നാരായണന്‍ ആദ്യമായി പ്രേക്ഷകര്‍ക്ക് മുമ്പിലെത്തിയത്. കുറഞ്ഞ നാളുകള്‍ കൊണ്ട് തന്നെ അഭിനയരംഗത്തേക്കും ആനന്ദ് എത്തി. 2014ലാണ് താരം ആദ്യമായി സീരിയലില്‍ അഭിനയിക്കുന്നത്. ആദ്യത്തെ പരമ്പര കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും പിന്നീട് വന്ന കാണാ കണ്മണി, എന്ന് സ്വന്തം ജാനി, അരുന്ധതി, കുടുംബവിളക്ക് തുടങ്ങിയ പരമ്പരകളില്‍ താരം സുപ്രധാന വേഷങ്ങള്‍ ചെയ്തു. വില്ലന്‍ വേഷത്തിനൊപ്പം തന്നെ നായക വേഷത്തിലും ആനന്ദ് എത്തിയിരുന്നു.

  Also Read: 'രണ്ടുപേർ വിവാഹം കഴിക്കുന്നതും ഒരുമിച്ച് കുടുംബമാകുന്നതും മഹത്തായ കാര്യ'മെന്ന് സുശാന്തിന്റെ മുൻ കാമുകി

  ഇപ്പോൾ കുടുംബവിളക്കിലെ അനിരുദ്ധ് എന്ന കഥാപാത്രത്തെയാണ് ആനന്ദ് അവതരിപ്പിക്കുന്നത്. പത്ത് വർഷത്തോളം നീണ്ട പ്രണയത്തിനൊടുവിലാണ് ആനന്ദ് വിവാഹിതനായത്. പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചും ആനന്ദ് വെളിപ്പെടുത്തിയിരിക്കുകയാണിപ്പോൾ. അമൃത ടിവിയിൽ സംപ്രേഷണം ചെയ്യുന്ന റെഡ് കാർപെറ്റിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് പ്രണയത്തേയും വിവാഹത്തേയും കുറിച്ച് മനസ് തുറന്നത്. സ്വാസിക വിജയ് അവതാരികയായ പരിപാടിയാണ് റെഡ് കാർപെറ്റ്.

  Also Read: 'ഡേറ്റിങ് എന്ന പരിപാടി ഒരു ദുരന്തമാണ്', വിവാഹ സങ്കൽപങ്ങളെ കുറിച്ച് താരപുത്രി

  പത്ത് വർഷം നീണ്ട പ്രണയമാണ് വിവാഹത്തിലെത്തിയത് എന്നാണ് ആനന്ദ് നാരായൺ പറയുന്നത്. 'പത്ത് വർഷത്തോളം പ്രണയിച്ച ശേഷമായിരുന്നു വിവാഹം. ആദ്യം പ്രണയം പറഞ്ഞപ്പോൾ സമ്മതമല്ലെന്നായിരുന്നു മറുപടി. പിന്നീട് കുറച്ച് ദിവസം കൂടി പിറകെ നടന്നു. ശേഷം ഒപ്പം നടന്നു. വീട്ടിൽ അറിഞ്ഞപ്പോൾ ചെറിയ പൊട്ടിത്തെറികളുണ്ടായിരുന്നു എങ്കിലും അവസാനം അവർ സമ്മതിച്ചു. ലവ് കം അറേഞ്ച്ഡ് മാരേജ് എന്നേ വിവാഹത്തെ വിളിക്കാൻ പറ്റൂ. 2011ൽ ആയിരുന്നു വിവാഹം. വിവാഹം കഴിഞ്ഞിട്ട് പതിനൊന്ന് വർഷമായി. ഭാര്യ ഇപ്പോൾ നഴ്സായി ജോലി ചെയ്യുകയാണ്. ഇടയ്ക്കിടെ ഭാര്യയ്ക്കൊപ്പമുള്ള റീൽസ് ഞാൻ ചെയ്യാറുണ്ട്. അതെല്ലാം എന്നെ ഇഷ്ടപ്പെടുന്നവർക്കും ഇഷ്ടമാണ്. ഇപ്പോൾ അവർക്ക് എന്നേക്കാളും സ്നേഹം ഭാര്യയോടും മക്കളോടുമാണ്' ആനന്ദ് നാരായൺ പറഞ്ഞു.

  വില്ലൻ വേഷങ്ങൾ മാത്രം ചെയ്യുമ്പോൾ മടുപ്പ് തോന്നാറുണ്ടോ എന്ന ചോദ്യത്തിനുള്ള മറുപടിയും ആനന്ദ് നൽകി. 'തുടക്കത്തിൽ തന്നെ നെ​ഗറ്റീവ് കഥാപാത്രം ചെയ്തുകൊണ്ടല്ല ഞാൻ അഭിനയത്തിലേക്ക് വന്നത്. ഇടയ്ക്ക് നായക വേഷങ്ങളും മറ്റ് കഥാപാത്രങ്ങളും ചെയ്യാൻ സാധിച്ചിട്ടുണ്ട്. നമുക്ക് ലഭിക്കുന്ന കഥാപാത്രം മനോഹരമാക്കുക എന്ന് മാത്രമെ ഞാൻ ഉദ്ദേശിക്കുന്നുള്ളൂ. പിന്നെ നായകൻ മാത്രമെ ചെയ്യൂവെന്ന് പറയാൻ മാത്രം ഞാൻ വളർന്നിട്ടില്ല. അതുകൊണ്ട് ലഭിക്കുന്ന കഥാപാത്രങ്ങൾ വില്ലനായാലും നായകനായാലും നന്നാക്കാൻ ശ്രമിക്കും' ആനന്ദ് പറഞ്ഞു.

  Recommended Video

  Kurup Box Office Day 1 Collections: The Dulquer Salmaan Starrer Sets Multiple Records

  സീരിയൽ താരം ലക്ഷ്മി പ്രിയയ്ക്കൊപ്പമാണ് ആനന്ദ് പാടാം നേടാമിൽ പങ്കെടുക്കാനെത്തിയത്. വിവാഹം ഉടനുണ്ടാകുമോ എന്ന ചോദ്യത്തിന് രണ്ട് വർഷത്തിനുള്ളിൽ സംഭവിക്കുമെന്നാണ് ലക്ഷ്മി പ്രിയ മറുപടി പറഞ്ഞത്. സീരിയലുകളിൽ ഏറ്റവും കൂടുതൽ വില്ലൻ വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുള്ള നടി കൂടിയാണ് ലക്ഷ്മി പ്രിയ. ഏഷ്യാനെറ്റിൽ ഏറ്റവും കൂടുതൽ ജനപിന്തുണയോടെ മുന്നേറുന്ന കുടുംബവിളക്കിലാണ് ആനന്ദ് ഇപ്പോൾ അഭിനയിക്കുന്നത്. അനിരുദ്ധ് എന്നാണ് ആനന്ദ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. മീര വാസുദേവാണ് സീരിയലിൽ കേന്ദ്ര കഥാപാത്രമാകുന്നത്. മീരയുടെ മകന്റെ വേഷമാണ് ആനന്ദിന്റേത്. സീരിയലിൽ ആനന്ദിന്റെ അനിരുദ്ധ് എന്ന കഥാപാത്രം ഡോക്ടറാണ്. സുമിത്രയെന്ന വീട്ടമ്മയുടെ ജീവിതത്തിലൂടെയാണ് സീരിയൽ സഞ്ചരിക്കുന്നത്. ഇപ്പോൾ സീരിയൽ നിർണ്ണായക സന്ദർഭങ്ങളിലൂടെയാണ് കടന്നുപോകുന്നത്. തന്മാത്രയെന്ന മോഹൻലാല‍ സിനിമയിലൂടെ മലയാളത്തിൽ ശ്രദ്ധേയയായ നടിയാണ് മീര വാസുദേവ്. ബ്ലസി ആയിരുന്നു തന്മാത്ര സംവിധാനം ചെയ്തത്.

  English summary
  Kudumbavilakku Fame Anand Narayan Opens Up His Love Story, Reveals Both Families Opposed First
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X