'സിദ്ധാർഥിന്റെ ജീവിതത്തിൽ വീണ്ടും കയറിപറ്റാൻ സുമിത്രയ്ക്കെതിരെ കരുക്കൾ നീക്കി വേദിക'
സുമിത്രയെന്ന വീട്ടമ്മയെ ചുറ്റിപറ്റി കഥ പറയുന്ന സീരിയലാണ് കുടുംബവിളക്ക്. തന്മാത്ര അടക്കമുള്ള സീരിയലുകളിലൂടെ ശ്രദ്ധേയയായ നടി മീര വാസുദേവാണ് സുമിത്രയെന്ന കേന്ദ്ര കഥാപാത്രത്തെ സീരിയലിൽ അവതരിപ്പിക്കുന്നത്. കുടുംബ ബന്ധങ്ങൾ പ്രമേയമാകുന്ന സീരിയൽ മികച്ച പിന്തുണയോടെയാണ് സംപ്രേഷണം തുടരുന്നത്. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന പരമ്പരകളിൽ ഏറ്റവും കൂടുതൽ പ്രേക്ഷക പിന്തുണയുള്ള സീരിയൽ കൂടിയാണ് കുടുംബവിളക്ക്. ഏഷ്യാനെറ്റിൽ തന്നെ സംപ്രേഷണം ചെയ്യുന്ന മറ്റൊരു സീരിയലായ സാന്ത്വനവും കുടുംബവിളക്കും തമ്മിലാണ് ഇപ്പോൾ ടിആർപി റേറ്റിങിൽ ഒന്നാം സ്ഥാനത്ത് തുടരാൻ മത്സരം നടക്കുന്നത്.
Also Read: 'എങ്ങനെയെങ്കിലും സിനിമയിൽ അഭിനയിക്കുകയായിരുന്നു ലക്ഷ്യം, പക്ഷെ ചതിക്കപ്പെട്ടു'; നടൻ ജോമോൻ
ആദ്യ ഭാര്യ സുമിത്രയെ പല കാരണങ്ങൾ പറഞ്ഞ് ഒഴിവാക്കിയ ശേഷം സുഹൃത്തായ വേദികയെ വിവാഹം ചെയ്തത് മുതലാണ് സിദ്ധാർഥിന്റെ കഷ്ടകാലം ആരംഭിച്ചത്. സിദ്ധാർഥിന്റെ ജീവിതത്തിലേ്ക്ക് വേദികയെ വിവാഹം ചെയ്ത് കൊണ്ടുവന്നപ്പോൾ മുതലാണ് വേദികയുടെ യഥാർഥ സ്വഭാവത്തെ കുറിച്ച് സിദ്ധാർഥ് മനസിലാക്കുന്നത്. സുമിത്രയെ ഇല്ലാതാക്കുക സാമ്പത്തീകപരമായും മാനസീകമായും തകർക്കുക തുടങ്ങിയവായാണ് വേദികയുടെ ലക്ഷ്യങ്ങൾ.
Also Read: 'ശിൽപാ ഷെട്ടിയുടെ ചില പ്രവൃത്തികൾ അരോചകമായിരുന്നു', അനുഭവം പങ്കുവെച്ച് അനിൽ കപൂർ

സുമിത്രയോട് തീർത്താൽ തീരാത്ത വൈരാഗ്യം വേദികയ്ക്കുണ്ടെന്ന് വിവാഹശേഷം മാത്രമാണ് സിദ്ധാർഥ് മനസിലാക്കിയത്. സുമിത്ര എത്രത്തോളം നല്ലവളായിരുന്നു എന്ന് സിദ്ധാർഥ് മനസിലാക്കിയതും വളരെ വൈകിയാണ്. സുമിത്രയ്ക്കെതിരെയുള്ള വേദികയുടെ നീക്കങ്ങൾ അതിര് കടന്നപ്പോൾ സിദ്ധാർഥ് പലവട്ടം വേദികയ്ക്ക് മുന്നറിയിപ്പുകൾ നൽകുകയും എതിർപ്പ് പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ മാറാൻ വേദിക തയ്യാറായിരുന്നില്ല. സുമിത്രയുടെ ബിസിനസ് തകർക്കാൻ വേദിക പൊലീസ് കേസിൽപ്പെടുത്തി സുമിത്രയെ അകത്താക്കാൻ ശ്രമിച്ചിരുന്നു. ഇത് മനസിലാക്കി സിദ്ധാർഥ് തന്നെയാണ് സുമിത്രയെ സഹായിക്കുന്നതും. ശേഷം വേദിക ഇതിന്റെ പേരിൽ കേസിൽപ്പെടുകയും സിദ്ധാർഥ് വേദികയെ വീട്ടിൽ നിന്നും പുറത്താക്കുകയും ചെയ്തിരുന്നു.

സിദ്ധാർഥ് വീട്ടിൽ നിന്നും പുറത്താക്കിയ ശേഷം ഇതുവരേയും അവിടേക്ക് തിരികെ കയറാൻ വേദികയ്ക്ക് ആയിട്ടില്ല. വേദികയെ പുറത്താക്കിയ ശേഷം സിദ്ധാർഥിന് ആരോഗ്യപരമായ ബുദ്ധിമുട്ടുകൾ നേരിട്ടപ്പോൾ സുമിത്രയാണ് ചികിത്സിക്കാനും ആശുപത്രിയിൽ എത്തിക്കാനും മുന്നിലുണ്ടായിരുന്നത്. അന്ന് മുതൽ സുമിത്രയുടെ യഥാർഥ സ്നേഹം സിദ്ധാർഥ് തിരിച്ചറിയാൻ തുടങ്ങിയിരുന്നു. എന്നാൽ സിദ്ധാർഥ് മറ്റൊരു സ്ത്രീയുടെ ഭർത്താവായതിനാൽ ഒരു വഴിയാത്രക്കാരനോട് കാണിക്കുന്ന സഹതാപവും നീതിയും മാത്രമാണ് സുമിത്ര സിദ്ധാർഥിനോട് കാണിക്കുന്നത്. സിദ്ധാർഥിന്റെ വീട്ടിലേക്ക് കയറാനുള്ള അടവുകളെല്ലാം ചീറ്റിപോയപ്പോൾ ഗർഭിണിയാണെന്ന അടവുമായിട്ടാണ് വേദിക പിന്നീട് എത്തിയത്. എന്നാൽ അതും വൈകാതെ സിദ്ധാർഥിന്റെ സ്നേഹിതർ ചേർന്ന് കള്ളമാണെന്ന് കണ്ടെത്തിയതോടെ പൊളിഞ്ഞു.
Recommended Video

വേദിക ഗർഭിണിയാണെന്ന് അറിഞ്ഞപ്പോൾ പകുതി മനസോടെ വേദികയെ സ്വീകരിക്കാൻ സിദ്ധാർഥ് തയ്യാറെടുക്കുമ്പോഴാണ് വീട്ടിലേക്ക് തിരികെ വരാനുള്ള വേദികയുടെ അടവാണെന്ന് മനസിലാക്കിയത്. വേദികയുടെ കള്ളങ്ങൾ വിശ്വസിച്ച സരസ്വതിയമ്മയും ശരണ്യയും വരെ വേദികയെ സ്വീകരിക്കാൻ തയ്യാറായി എത്തിയിരുന്നുവെങ്കിലും നുണയാണെന്ന് മനസിലായതോടെ അവരും വേദികയെ കയ്യൊഴിഞ്ഞു. ഇനിയൊരിക്കലും വേദികയെ സ്വീകരിക്കില്ലെന്ന നിലപാടിലാണിപ്പോൾ സിദ്ധാർഥ് ഉള്ളത്. എന്നാൽ വേദിക സുമിത്രയെ വീണ്ടും കള്ളക്കേസിൽ കുടുക്കി തകർക്കാനുള്ള ശ്രമങ്ങളിലാണ്. ഇതിനായി പുതിയ പദ്ധതികൾ ആവിഷ്കരിക്കാൻ വക്കീലിന്റെ സഹായം തേടുന്ന വേദികയെയാണ് പുതിയ പ്രമോയിൽ കാണിക്കുന്നത്. ഏത് വിധേനയും സുമിത്രയെ കുടുക്കണമെന്ന ആവശ്യമാണ് വക്കീലിന് മുമ്പിൽ വേദിക വെക്കുന്നത്. തനിക്ക് സിദ്ധാർഥിന്റെ വീട്ടിൽ കയറിപറ്റുക മാത്രമാണ് ഇപ്പോൾ ലക്ഷ്യമെന്നും വേദിക വക്കീലിനോട് പറയുന്നുണ്ട്. സിദ്ധാർഥ് വീണ്ടും തന്നെ സ്വീകരിക്കാൻ തയ്യാറായില്ലെങ്കിൽ സിദ്ധു സ്നേഹിക്കുന്ന എല്ലാവരേയും താൻ പാഠം പഠിപ്പിക്കുമെന്ന് നേരത്തെ സിദ്ധാർഥിനെ വേദിക താക്കീത് ചെയ്തിരുന്നു.


Click it and Unblock the Notifications











