twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'എങ്ങനെയെങ്കിലും സിനിമയിൽ അഭിനയിക്കുകയായിരുന്നു ലക്ഷ്യം, പക്ഷെ ചതിക്കപ്പെട്ടു'; നടൻ ജോമോൻ

    |

    സിനിമാ മോഹവുമായി നടക്കുന്ന നിരവധി പേർ ഇന്ന് കേരളത്തിലുണ്ട്. സിനിമയിൽ വേഷങ്ങൾ തിരക്കിയുള്ള യാത്രയിൽ പലരും ഇത്തരക്കാരുടെ ആ​ഗ്രഹത്തെ ചൂഷണം ചെയ്ത് പണം ഉണ്ടാക്കിയതായി പലപ്പോഴും നാം വാർത്തകളിലൂടെ വായിച്ച് അറിഞ്ഞിട്ടുമുള്ളതാണ്. അഭിനയിപ്പിക്കാം, നായകനാക്കാം, വേഷം തരം തുടങ്ങിയ വാ​ഗ്ദാനങ്ങൾ നൽകിയാണ് സിനിമയുമായി ഒരു ബന്ധവുമില്ലാത്തവർ സിനിമാ മോഹികളായ ആളുകളെ പറ്റിക്കുന്നത്. അത്തരത്തിൽ ചതിക്കപ്പെട്ടതിന്റെ കഥ പറയുകയാണ് സാറാസ് അടക്കമുള്ള സിനിമകളിൽ അഭിനയിച്ച് ശ്രദ്ധേയനായ നടൻ ജോമോൻ ജ്യോതിർ.

    actor Joemon  jyothir, fake film audition, malayalam cinema, cheating, ജോമോൻ ജ്യോതിർ, നടൻ ജോമോൻ ജ്യോതിർ, സാറാസ് സിനിമ, സിനിമാ തട്ടിപ്പ്, സിനിമാ ഓഡീഷൻ

    പരസ്യം കണ്ട് ഒഡീഷനെത്തിയപ്പോൾ അവർ പണം ആവശ്യപ്പെട്ടുവെന്നും പിന്നീട് ചതിച്ചിട്ട് മുങ്ങി കളഞ്ഞുവെന്നുമാണ് ജോമോൻ പറയുന്നത്. വനിതയ്ക്ക് നൽകിയ അഭിമുഖത്തിലാണ് സിനിമാ മോഹം കൊണ്ട് ചതിക്കുഴിയിൽപ്പെട്ട് പണം നഷ്ടപ്പെട്ട കഥ ജോമോൻ പറഞ്ഞത്. അഭിനേതാക്കളെ ആവശ്യമുണ്ടെന്ന പരസ്യം കണ്ടാണ് ജോമോൻ ഓഡിഷന് പോയത്. എറണാകുളത്ത് ആയിരുന്നു ഓഡിഷൻ. സിനിമ വലിയൊരു മോഹമായി കൊണ്ട് നടക്കുന്നതിനാൽ അവിടെ എത്തിയപ്പോൾ തന്നെ എങ്ങനെയെങ്കിലും സിനിമയിൽ അഭിനയിക്കണമെന്ന ചിന്തയിലായിരുന്നുവെന്നും ജോമോൻ പറയുന്നു.

    Also Read: 'പ്രേമിക്കുമ്പോൾ പുറത്തിറങ്ങുമ്പോൾ എന്താകുമെന്ന് ചിന്തിച്ചിരുന്നില്ല, വീട്ടുകാരുടെ പ്രതികരണം അത്ഭുതപ്പെടുത്തി'

    'ഓഡീഷനിൽ ചെന്ന് പങ്കെടുത്തു. തിരിച്ച് വന്നപ്പോള്‍ അവര്‍ വിളിച്ചു. സെലക്ട് ആയിട്ടുണ്ടെന്ന് പറഞ്ഞു. പിന്നീടാണ് ചിത്രത്തിലേക്ക് കുറച്ച് ഫണ്ട് വേണമെന്നും അത് മുന്‍കൂര്‍ തരണം എന്നും പറഞ്ഞത്. അങ്ങനെ വീട്ടില്‍ നിന്നും നാല്‍പ്പതിനായിരം രൂപ വാങ്ങി കൊടുത്തു. ഇത് പറ്റിപ്പാണെന്ന് അച്ഛനും അമ്മയും അപ്പോഴേ പറഞ്ഞതാണ്. ഞാൻ കേട്ടില്ല. സിനിമ മാത്രമായിരുന്നു മനസില്‍. അത്ര വിശ്വസനീയമായ കഥയാണ് അവര്‍ പറഞ്ഞത്. എന്നപ്പോലെ തന്നെ അതില്‍ അഭിനയിച്ച പലരില്‍ നിന്നും ഇതേ പോലെ അവർ പണം വാങ്ങിയിരുന്നു. അക്കൂട്ടത്തില്‍ ലക്ഷങ്ങള്‍ കൊടുത്തവരുണ്ട്. ഷൂട്ട് തുടങ്ങിയപ്പോഴേ ഇത് ഉഡായിപ്പാണെന്ന് തോന്നിയിരുന്നു. ഒരു ലോക്കല്‍ ക്യാമറയൊക്കെ വെച്ച് എന്തൊക്കെയോ ചെയ്തു. ഒടുവില്‍ ഷൂട്ടിങ് നിര്‍ത്തി അവര്‍ പോയി. ശേഷം ഒരു വിവരവുമില്ല. വിളിച്ചിട്ടും കിട്ടുന്നില്ല. ഞാൻ ആകെ തകര്‍ന്ന് പോയി' ജോമോൻ പറയുന്നു.

    Also Read: 'ആചാരങ്ങൾ ഇങ്ങനെയല്ലെന്ന് അറിയാം, ആരും പൊങ്കാല ഇടരുത്', അപേക്ഷയുമായി കുടുംബവിളക്ക് താരം

    മോഹന്‍ലാലിന്റെ ഹിറ്റ് സിനിമയായ നരസിംഹത്തിന്റെ സ്പൂഫ് കോമഡിയിലൂടെ ശ്രദ്ധിക്കപ്പെട്ട നടനാണ് ജോമോന്‍. ഗൗതമന്റെ രഥം, സാറാസ്, പതിനെട്ടാം പടി എന്നീ ചിത്രങ്ങളിലും ജോമോന്‍ അഭിനയിച്ചിട്ടുണ്ട്. കൂടാതെ വീഡിയോകൾ ചെയ്ത് സോഷ്യൽമീഡിയകളിൽ പങ്കുവെക്കാറുമുണ്ട്. സിനിമയിൽ പച്ച പിടിക്കാനുള്ള ശ്രമത്തിലാണ് ഇപ്പോൾ ജോമോൻ. ജോമോന്റെ ഷോട്ട് വീഡിയോകൾക്ക് മികച്ച പ്രതികരണമാണ് സോഷ്യൽമീഡിയകളിൽ നിന്നും ലഭിക്കുന്നത്. സിനിമാ ആ​ഗ്രഹവുമായി നടക്കുന്ന നിരവധി പേർ ഇതുപോലെ മുമ്പും പറ്റിക്കപ്പെട്ടിട്ടുണ്ട്. നാണക്കേട് ഭയന്ന് പലരും പുറത്ത് പറയാറില്ലെന്നതാണ് വാസ്തവം. ഇടയ്ക്ക് നടന്മാരുടേയും നടിമാരുടേയും വ്യാജ സോഷ്യൽമീഡിയ പേജുകൾ ഉണ്ടാക്കി സാധാരണക്കാരെ പറ്റിച്ച് അവരെ വലയിലാക്കി പണം തട്ടുന്ന സംഘങ്ങളും ഇന്ന് സമൂഹമാധ്യമങ്ങളിൽ സജീവമാണ്.

    Recommended Video

    Mohanlal bought shoranur melam theater and renamed as M Lal Cineplex | FilmiBeat Malayalam

    Also Read: 'ശിൽപാ ഷെട്ടിയുടെ ചില പ്രവൃത്തികൾ അരോചകമായിരുന്നു', അനുഭവം പങ്കുവെച്ച് അനിൽ കപൂർ ‌‌

    Read more about: film malayalam
    English summary
    actor Joemon jyothir speaks openly about those who cheated him for money by fake audition
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X