For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'പ്രേമിക്കുമ്പോൾ പുറത്തിറങ്ങുമ്പോൾ എന്താകുമെന്ന് ചിന്തിച്ചിരുന്നില്ല, വീട്ടുകാരുടെ പ്രതികരണം അത്ഭുതപ്പെടുത്തി'

  |

  മലയാളത്തിൽ എന്ന് മാത്രമല്ല ഇന്ത്യയൊട്ടാകെ ഏറ്റവും കൂടുതൽ പ്രചാരത്തിലുള്ളതും പ്രേക്ഷകർക്കിടയിൽ ഏറ്റവും കൂടുതൽ സ്വാധീനം ചെലുത്തിയിട്ടുള്ളതുമായ റിയാലിറ്റി ഷോകളിൽ ഒന്നാണ് ബി​ഗ് ബോസ്. മലയാളത്തിന് പുറമെ തമിഴ്, കന്നട, തെലുങ്ക്, ഹിന്ദി തുടങ്ങിയ ഭാഷകളിലും ബി​ഗ് ബോസ് നടത്തപ്പെടാറുണ്ട്. നൂറ് ദിവസം പുറംലോകവുമായി ഒരു ബന്ധവുമില്ലാതെ ആ വീടിനുള്ളിലുള്ള കുറച്ച് ആളുകളുമായി മാത്രം സംസാരിച്ചും സൗഹൃദം പങ്കിട്ടും കഴിഞ്ഞ് പ്രേക്ഷകരുടെ പിന്തുണയോടെ നൂറ് ദിവസം തികയ്ക്കുക എന്നതാണ് ​ഗെയിം. സീരിയൽ, സിനിമ, സോഷ്യൽമീഡിയ എന്നിവിടങ്ങളിൽ നിന്നുള്ള പ്രശസ്തരായിട്ടുള്ള ആളുകളാണ് പലപ്പോഴും ഷോയിൽ മത്സരാർഥികളായി വരുന്നത്.

  Also Read: 'മേക്കപ്പ് അല്ല... ഇത് നാച്വറലാണ്'; ചെറുപ്പത്തിന്റെ രഹസ്യം പുറത്തുവിട്ട് സംയുക്ത വർമ

  ബി​ഗ് ബോസ് മലയാളത്തിൽ സംപ്രേഷണം ചെയ്യുന്നത് ഏഷ്യാനെറ്റ് ആണ്. ഇതുവരെ മൂന്ന് സീസണുകൾ വിജയകരമായി പൂർത്തിയാക്കി കഴിഞ്ഞു. മോഹൻലാലാണ് ഷോയുടെ അവതാരകൻ. ആദ്യ സീസണിൽ നടി, അവതാരക, സംവിധായിക, ​ഗായിക തുടങ്ങിയ മേഖലകളിൽ തിളങ്ങി നിൽക്കുന്ന പേർളി മാണിയും മിനി സ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതനായ ശ്രീനിഷ് അരവിന്ദും മത്സരിച്ചിരുന്നു. ഇരുവരും പരസ്പരം പ്രണയത്തിലായതും ഈ ഷോയുടെ ഭാ​ഗമായ ശേഷമാണ്. ആദ്യ സീസണിന്റെ പകുതിയോട് അടുത്തപ്പോഴാണ് ശ്രീനിഷും പേർളിയും പ്രണയത്തിലായത്. മോഹൻലാൽ ചോദിച്ചപ്പോൾ പേർളിയും ശ്രീനിഷും അത് തുറന്ന് സമ്മതിക്കുകയും ചെയ്തിരുന്നു.

  Also Read: 'കാത്തിരുന്ന കൺമണിയെത്തി', സൗഭാ​ഗ്യയ്ക്കും അർജുനും പെൺകുഞ്ഞ് പിറന്നു

  ബി​ഗ് ബോസ് ഷോയിൽ അന്ന് ഇവർക്കൊപ്പം മത്സരിച്ചിരുന്ന മറ്റ് മത്സരാർഥികൾ പേർളിയുടേയും ശ്രീനിയുടേയും ഷോയിൽ പിടിച്ചുനിൽക്കനുള്ള തന്ത്രമായിട്ടാണ് വിലയിരുത്തിയത്. എന്നാൽ പുറത്തിറങ്ങിയ ശേഷം വിവാഹിതരായ ഇരുവരും അത് വെറും റിയാലിറ്റി ഷോയ്ക്ക് വേണ്ടിയുള്ള പ്രണയമായിരുന്നില്ല യഥാർഥത്തിലുള്ള സ്നേഹനായിരുന്നു എന്ന് തെളിയിച്ചു. ബി​ഗ് ബോസ് എന്ന ഒറ്റ ഷോയിലൂടെ പേർളിക്കും ശ്രീനിഷിനും നിരവധി ആരാധകരെയാണ് ലഭിച്ചത്. പേർളിഷ് എന്നാണ് ഇവർ ആരാധകർക്കിടയിൽ അറിയപ്പെടുന്നത് പോലും. 2019ൽ ആയിരുന്നു ഹിന്ദു, ക്രിസ്ത്യൻ ആചരപ്രകാരം പേർളി-ശ്രീനിഷ് വിവാഹം നടന്നത്. ഇപ്പോൾ ഇരുവർക്കും നില എന്നൊരു മകളുണ്ട്.

  ബി​ഗ് ബോസ് പ്രണയകഥയും പുറത്തിറങ്ങിയ ശേഷം വീട്ടുകാരുടെ പ്രതികരണത്തെ കുറിച്ചുമെല്ലാം മനസ് തുറന്നിരിക്കുകയാണ് ഇപ്പോൾ പേർളിയും ശ്രീനിഷും. ദുബായ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഹിറ്റ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിലാണ് പേർളിഷ് മൂന്ന് വർഷം മുമ്പുള്ള പ്രണയകാലത്തെ കഥകളെ കുറിച്ച് വീണ്ടും വാചാലരായത്. താൻ ആദ്യം പ്രപ്പോസ് ചെയ്യുന്നതാണ് ബി​ഗ് ബോസിൽ കാണിച്ചതെങ്കിലും അഥിനും മുമ്പ് ശ്രീനിഷ് ഇഷ്ടമാണെന്ന് പറഞ്ഞിരുന്നുവെന്ന് പേർളി അഭിമുഖത്തിനിടെ വെളിപ്പെടുത്തി. 'ഞാൻ ശ്രീനിയെ ഇഷ്ടമാണെന്ന് പറയും മുമ്പ് ഒരിക്കൽ ശ്രീനി എന്നോട് ഇഷ്ടമാണെന്ന് പറഞ്ഞിരുന്നു. പക്ഷെ അത് ടെലികാസ്റ്റ് ചെയ്യാതിരുന്നതിനാൽ ആരും അത് കണ്ടില്ല. ബി​ഗ് ബോസിനുള്ളിൽ വെച്ച് പ്രണയത്തിലായപ്പോൾ പുറത്ത് ഇത് എങ്ങനെയാണ് ആളുകളിലേക്ക് എത്തുന്നത് എന്നോ... വീട്ടുകാർ എന്ത് ചിന്തിക്കും എന്നതിനെ കുറിച്ചോ ഞങ്ങൾ ശ്രദ്ധിച്ചിരുന്നില്ല. പക്ഷെ വീട്ടിലെത്തിയപ്പോൾ ഞങ്ങളുടെ പ്രണയത്തെ അവർ സ്വീകരിച്ച് കഴിഞ്ഞിരുന്നു. എപ്പോഴാണ് ശ്രീനിയുടെ വീട്ടുകാരുമായി സംസാരിക്കേണ്ടത് എന്നാണ് എൻെ വീട്ടുകാർ ചോദിച്ചത്. ഇതേ പ്രതികരണമായിരുന്നു ശ്രീനിയുടെ വീട്ടുകാരുടെ പക്കൽ നിന്നും. ഞങ്ങളുടെ പ്രണയം നേരിട്ട് കണ്ടിട്ടുള്ളതിനാൽ ഞങ്ങളുടെ കെമിസ്ട്രി വീട്ടുകാർക്ക് മനസിലായിരുന്നു' പേർളി മാണി പറഞ്ഞു.

  ഇപ്പോൾ സീരിയലുകളിലും മിനി സ്ക്രീൻ പരിപാടികളിലും സജീവമാകാത്തതിന്റെ കാരണവും ശ്രീനിഷ് പറഞ്ഞു. മകളെ പിരിഞ്ഞ് നിൽക്കാൻ ബുദ്ധിമുട്ട് ഉണ്ടെന്നും. പേർളിക്കും താൻ എപ്പോഴും അടുത്ത് ഉണ്ടാകണമെന്ന ആ​ഗ്രഹമാണെന്നും ശ്രീനിഷ് പറഞ്ഞു. 'സീരിയലുകൾ ചെയ്യുമ്പോൾ ഇരുപത് ദിവസത്തിലധികം മകളേയും പേർളിയേയും പിരിഞ്ഞ് നിൽക്കേണ്ടി വരും. അത് അവർക്കും എനിക്കും സങ്കടമാണ്. ഒരു യുട്യൂബ് ചാനൽ ഉള്ളതിനാൽ ഇനിയുള്ള സമയങ്ങൾ അതിന് വേണ്ടി ചിലവഴിക്കാം എന്നാണ് കരുതുന്നത്. ചാനൽ തുടങ്ങിയ സമയത്തും ഇപ്പോഴും വലിയ സ്നേഹമാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. അതുകൊണ്ട് അവരെ സന്തോഷപ്പെടുത്തുന്ന കാര്യങ്ങൾ വീഡിയോകളിലൂടെ പങ്കുവെച്ച് ചാനലിൽ പങ്കുവെക്കാനാണ് ആ​ഗ്രഹം' ശ്രീനിഷ് പറഞ്ഞു.

  Recommended Video

  Pearle maaney shares daughter nila's first theatre experience

  മകൾക്കൊപ്പം ദുബായിയിൽ അവധിക്കാലം ആഘോഷിക്കുകയാണ് ഇപ്പോൾ പേർളിയും ശ്രീനിഷും. പേർളി ഒരുപാട് സംസാരിക്കുമ്പോൾ തനിക്ക് സംസാരിക്കാൻ സമയം കിട്ടാറുണ്ടോ എന്ന ചോദ്യത്തിന് പേർളിയുടെ പെരുമാറ്റവും ചമ്മലില്ലാതെ ആളുകളെ കൈകാര്യം ചെയ്യുന്നതും നിർത്താതെ സംസാരിക്കുന്നതും താൻ ആസ്വദിക്കുന്നകൊണ്ടാണ് വിവാഹിതരായത് എന്നാണ് ശ്രീനിഷ് മറുപടി പറഞ്ഞത്. പേർളിയേയും ശ്രീനിഷിനേയും പോലെ തന്നെ ഇരുവരുടേയും മകൾ നിലയും ഇപ്പോൾ ഒരു കുഞ്ഞ് സ്റ്റാറാണ്. സോഷ്യൽമീഡിയകളിൽ എല്ലാം നിലയുടെ ഫാൻ പേജുകളാണ്. മകളെ ചുറ്റപറ്റിയാണ് ഇപ്പോൾ ശ്രീനിഷിന്റേയും പേർളിയുടേയും സന്തോഷവും ജീവിതവും.

  Read more about: pearle maaney srinish aravind
  English summary
  bigg boss couple Pearle Maaney and Srinish Aravind shared​ their big boss love story and parents response
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X