For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സുമിത്ര നേരിടാന്‍ പോവുന്ന അടുത്ത പ്രശ്‌നം; അനിരുദ്ധിന് മദ്യം പകര്‍ന്ന് ഇന്ദ്രജയുടെ കളികള്‍ ആരംഭിച്ചു, പ്രൊമോ

  |

  മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട സീരിയലായ കുടുംബവിളക്ക് വലിയ വിജയമായി സംപ്രേക്ഷണം ചെയ്യുകയാണ്. എത്രയോ മാസങ്ങളായി റേറ്റിങ്ങില്‍ ഒന്നാം സ്ഥാനം സീരിയലിന് തന്നെയാണ്. മറ്റ് സീരിയലുകളെല്ലാം ഒന്നിനൊന്ന് മികച്ച പ്രകടനം കാഴ്ച വെക്കുന്നുണ്ടെങ്കിലും കുടുംബവിളക്കിനെ മറികടക്കാന്‍ സാധിച്ചിട്ടില്ല. എന്നാല്‍ അധികം വൈകാതെ അത് സംഭവിക്കുമെന്ന മുന്നറിയിപ്പാണ് പ്രേക്ഷകര്‍ നല്‍കുന്നത്.

  സീറോ സൈസിലൊരു മാറ്റവുമില്ല, ബോളിവുഡ് സുന്ദരി കത്രീന കൈഫിൻ്റെ സിംപിൾ സ്റ്റൈലിള്ളു ചിത്രങ്ങൾ കാണാം

  സംഭവബഹുലമായ നിമിഷങ്ങളിലൂടെ പോവുന്ന കുടുംബവിളക്കിലേക്ക് മറ്റ് ചില പുതിയ പ്രശ്‌നങ്ങള്‍ കൂടി വന്നത് പ്രേക്ഷകര്‍ക്കും അത്രയങ്ങ് ഉള്‍കൊള്ളാന്‍ സാധിച്ചിട്ടില്ലെന്നാണ് പറയുന്നത്. സീരിയലില്‍ നിന്നും പുറത്ത് വന്ന പുതിയ പ്രൊമോ വീഡിയോയ്ക്ക് താഴെ നിരവധി അഭിപ്രായങ്ങളാണ് ആരാധകര്‍ എഴുതിയിരിക്കുന്നത്. വിശദമായി വായിക്കാം..

  ഏറ്റവുമൊടുവില്‍ പ്രതീഷ്-സഞ്ജന വിവാഹമായിരുന്നു കുടുംബവിളക്കിന്റെ ഹൈലൈറ്റ്. വലിയ പ്രതിസന്ധികളില്‍ നിന്നെല്ലാം രക്ഷപ്പെട്ട് ഇരുവരും വിവാഹിതരായി ശ്രീനിലയം വീട്ടിലേക്ക് എത്തി. ശേഷം ആദ്യത്തെ ഓണവും ആഘോഷിച്ചു. അങ്ങനെ ഇരിക്കുമ്പോഴാണ് സിദ്ധാര്‍ഥും സുമിത്രയും തമ്മില്‍ ചില ഇടപാടുകള്‍ ഉള്ളതായി വേദിക കണ്ടെത്തുന്നത്. അതിന് പിന്നാലെ പോയി പോലീസ് സ്‌റ്റേഷനില്‍ വരെ കയറേണ്ട അവസ്ഥയില്‍ നില്‍ക്കുകയാണ് വേദിക. സ്വയം നാണംകെട്ടതാണെങ്കിലും സുമിത്രയ്ക്കും അങ്ങനൊരു അവസ്ഥ വരുത്താനാണ് വേദിക ഇനി ശ്രമിക്കുന്നത്.

  പ്രണയസമ്മാനമായി കിട്ടിയത് കൊവിഡ്; ചന്ദ്രയുടെയും ടോഷിന്റെയും രസകരമായ പ്രണയകഥ, വിവാഹത്തിന് കാത്ത് ആരാധകരും- വായിക്കാം

  ഇതുവരെ വേദികയ്ക്ക് പിന്തുണയുമായി സിദ്ധാര്‍ഥ് ഉണ്ടായിരുന്നെങ്കിലും അദ്ദേഹത്തിന് തിരിച്ചറിവ് വന്നിരിക്കുകയാണ്. സുമിത്ര ആയിരുന്നു ശരി എന്ന് മനസിലാക്കിയ സിദ്ധാര്‍ഥ് പലപ്പോഴും വേദികയുടെ പ്ലാനുകളെല്ലാം പൊളിക്കാന്‍ തുടങ്ങി. ഇരുവരും തമ്മിലുള്ള കലഹം നടന്ന് വരികയാണ്. ഇതിനിടയിലാണ് മകന്‍ അനിരുദ്ധും അച്ഛന്റെ പാതയിലൂടെ സഞ്ചരിക്കുന്നത്. മെഡിക്കല്‍ ക്യാംപിന് പോയ അനിരുദ്ധ് സീനിയര്‍ ഡോക്ടറായ ഇന്ദ്രജയ്‌ക്കൊപ്പം ചേര്‍ന്ന് പല നുണകളും പറയാന്‍ തുടങ്ങിയിരിക്കുകയാണ്.

  മലയാളത്തിലെ പ്രമുഖ സീരിയല്‍ കൂടി അവസാനിക്കുന്നു; സീതാകല്യാണം ക്ലൈമാക്‌സിലേക്ക് എത്തുന്നതായി റിപ്പോര്‍ട്ടുകള്‍- വായിക്കാം

  രാത്രിയില്‍ റൂമിലേക്ക് വരാന്‍ ഇന്ദ്രജ ക്ഷണിച്ചപ്പോഴും മടി കൂടാതെ അനിരുദ്ധ് പോവുന്നത് വലിയൊരു ചതിയിലേക്കാണ്. അനിരുദ്ധ് പോലും അറിയാതെ മദ്യം കുടിപ്പിച്ച് ഒരുമിച്ചുള്ള ഫോട്ടോസ് പകര്‍ത്തുകയാണ് ഇന്ദ്രജ. ഇതോടെ അനിയിലൂടെ ഇന്ദ്രജയ്ക്ക് എന്തോ സാധിച്ചെടുക്കാന്‍ ഉണ്ടെന്നുള്ള വിവരമാണ് ലഭിക്കുന്നത്. ഇന്ദ്രജ മാഡത്തിന്റെ അനിയോടുള്ള സംസാരം കേട്ടാല്‍ അറിയാം എന്തോ പന്തികേട് ഉണ്ടെന്ന്. അനിയെ കൊണ്ട് പുള്ളിക്കാരിക്ക് എന്തോ സാധിക്കാന്‍ ഉണ്ട്, അനന്യ അനിയെ കൂടുതല്‍ സൂക്ഷിച്ചാല്‍ നല്ലതാണെന്നുള്ള മുന്നറിയിപ്പാണ് ആരാധകരും നല്‍കുന്നത്.

  കുടുംബവിളക്കില്‍ നിന്നും ഒഴിവാക്കിയതല്ല; വ്യക്തിപരമായ കാര്യങ്ങളാണ്, ഇനി സീരിയലിലേക്ക് ഇല്ലെന്ന് അമൃത നായര്‍- വായിക്കാം

  അമ്മയേയും എക്കാലത്തെയും മികച്ച നടനെയും ഒരുമിച്ച് ക്യാമറയ്ക്ക് മുന്നിൽ എത്തിച്ച് പൃഥ്വിരാജ്

  അനിരുദ്ധിന് മറുപടി പറയാന്‍ പോലും സാധിക്കാതെ ഇന്ദ്രജ പറയുന്നതൊക്കെ അനുസരിക്കേണ്ട നിലയിലേക്ക് കാര്യങ്ങള്‍ എത്തിയിരിക്കുകയാണ്. ഇനി ഫോട്ടോസ് കാണിച്ചുള്ള ഭീഷണി കൂടി അനിരുദ്ധിന് നേരിടേണ്ടി വരുമെന്നാണ് അറിയുന്നത്. ഇന്ദ്രജ പണി തുടങ്ങുകയും അനി അവരുടെ വലയില്‍ വീഴുകയും ചെയ്തു. ഇനി അനന്യ ഇതിനെതിരെ പ്രതികരിക്കാന്‍ തുടങ്ങണമെന്ന് ആഗ്രഹിക്കുന്നത്. എന്തായാലും ഭാര്യയായ അനന്യയോടുള്ള സ്‌നേഹം മാറ്റി വച്ച് ഇന്ദ്രജയുമായി സ്‌നേഹത്തിലാവാന്‍ അനിരുദ്ധിന് സാധിക്കില്ലെന്ന കാര്യം ഉറപ്പാണ്. എങ്കിലും സുമിത്രക്ക് ഉണ്ടായ അവസ്ഥ അനന്യക്ക് സംഭവിക്കരുതെന്നാണ് ആഗ്രഹം. അനന്യയെ പ്രതികരണശേഷിയില്ലാത്ത കഥാപാത്രം ആക്കി മാറ്റുന്നത് എന്തിനാണെന്ന് മനസിലാവുന്നില്ലെന്നും ചിലര്‍ പറയുന്നു.

  സീരിയലിലെ ചുംബന രംഗത്തിന് വേണ്ടി 14 ടേക്ക്; കുടുംബവിളക്കിന്റെ ലൊക്കേഷനില്‍ സംഭവിച്ച കഥ പറഞ്ഞ് താരങ്ങള്‍- വായിക്കാം

  Read more about: serial സീരിയല്‍
  English summary
  Kudumbavilakku: The New Promo Hints Sumitra Has To Face Big Trouble In Coming Episodes
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X