രാക്കുയില്‍ സീരിയല്‍ നായിക ദേവിക നമ്പ്യാര്‍ വിവാഹിതയാവുന്നു; ഗായകനുമായിട്ടുള്ള നടിയുടെ നിശ്ചയം കഴിഞ്ഞു
സീരിയല്‍ നടി ദേവിക നമ്പ്യാര്‍ വിവാഹിതയാവുന്നു. സംഗീത സംവിധായകന്‍ വിജയ് മാധവനും ദേവികയും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞിരിക്കുകയാണ്. നിശ്ചയത്തിന്റെ ചിത്രങ്ങളും വീഡിയോസും സോഷ്യല്‍ മീഡിയ പേജുകളിലൂടെ വൈറലായിരുന്നു. താരങ്ങള്‍ക്ക് ആശംസ അറിയിച്ച് കൊണ്ട് മഴവില്‍ മനോരമ ചാനലും സീരിയല്‍ താരങ്ങളുമെല്ലാം എത്തിയിരിക്കുകയാണ്.
സിംപിൾ ആൻഡ് ഹോട്ട് ലുക്കിൽ ബോളിവുഡ് സുന്ദരി ജാക്വലിൻ ഫെർണാണ്ടസ്, നടിയുടെ പുത്തൻ ചിത്രങ്ങൾ കാണാം -വായിക്കാം ചുവടെ
'രാക്കുയില്‍' പരമ്പരയിലെ തുളസിയെ അവതരിപ്പിക്കുന്ന ദേവിക നമ്പ്യാരുടേയും പ്രശസ്ത ഗായകനും സംഗീത സംവിധായകനുമായ വിജയ് മാധവിന്റെയും വിവാഹനിശ്ചയം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് മഞ്ചേരി മലബാര്‍ ഹെറിട്ടേജില്‍ നടന്നു. എന്ന് സൂചിപ്പിച്ച് കൊണ്ടാണ് രാക്കുയില്‍ സീരിയല്‍ അണിയറ പ്രവര്‍ത്തകര്‍ എത്തിയത്. മഴവില്‍ മനോരമയിലെ ശ്രദ്ധേയമായ പരമ്പരകളിലൊന്നാണ് രാക്കുയില്‍. ദേവികയാണ് പ്രധാനപ്പെട്ടൊരു വേഷം കൈകാര്യം ചെയ്യുന്നതും.

മലയാള മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയായ ദേവിക വെള്ളിത്തിരയില്‍ നിന്നുമാണ് സീരിയലില്‍ സജീവമാവുന്നത്. ബാലാമണി എന്ന സീരിയലിലൂടെയാണ് അഭിനയം തുടങ്ങുന്നത്. പിന്നീട് പരിണയം എന്ന സീരിയലിലെ കൃഷ്ണവേണി എന്ന കഥാപാത്രം ചെയ്ത് ശ്രദ്ധിക്കപ്പെട്ടു. ശേഷം ചെറുതും വലുതുമായി നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
ശിവനോട് കാണിച്ച ഇഷ്ടം വെറും അഭിനയം; അഞ്ജലിയുടെ വാക്കുകളിൽ നെഞ്ച് നീറി ശിവൻ, സാന്ത്വനത്തിൽ വീണ്ടും ട്വിസ്റ്റ് - വായിക്കാം ചുവടെ
നിലവില്‍ അഭിനയിച്ച് കൊണ്ടിരിക്കുന്ന രാക്കുയിലിലെ തുളസി എന്ന കഥാപാത്രമാണ് ദേവികയ്ക്ക് ഏറെ പ്രശംസ നേടി കൊടുത്തത്. നടി എന്നതിലുപരി അവതാരകയും നര്‍ത്തകിയും കൂടിയാണ് ദേവിക.
ഭര്‍ത്താവുമായി വേര്‍പിരിയാനുണ്ടായ കാരണത്തെ കുറിച്ച് ആദ്യമായി പറഞ്ഞ് സീമ ജി നായര്‍; കുടുംബത്തെ കുറിച്ചും നടി- വായിക്കാം ചുവടെ
സംഗീത റിയാലിറ്റി ഷോ യിലൂടെയാണ് വിജയ് മാധവ് ശ്രദ്ധിക്കപ്പെടുന്നത്. അതിന് ശേഷമാണ് സംഗീത സംവിധാനത്തിലേക്ക് കൂടി സജീവമാകുന്നത്. രാക്കുയില്‍ സീരിയലിന് വേണ്ടി ഗാനം ആലപിക്കാനായി വിജയ് എത്തിയിരുന്നു. ഒപ്പം ദേവികയും സീരിയലിന് വേണ്ടി പാട്ട് പാടിയിട്ടുണ്ട്. ഇരുവരും ഒരുമിച്ച് അഭിനയിക്കുകയും പാടുകയുമൊക്കെ ചെയ്തിട്ടുണ്ട്. എന്തായാലും താരങ്ങള്‍ ജീവിതത്തില്‍ ഒന്നിക്കാന്‍ പോവുന്നതിന് ആശംസകള്‍ അറിയിച്ചാണ് ആരാധകരും സഹപ്രവര്‍ത്തകരുമെല്ലാം എത്തിയിരിക്കുന്നത്.


Click it and Unblock the Notifications











