'കാൻസർ രോഗിയോട് ഇങ്ങനൊക്കെയാണോ?, മനുഷ്യസഹജമായ സഹാനുഭൂതിയും ഉത്തരവാദിത്തവും കാണിക്കണ്ടേ'

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രേണുവിന്റെ അസുഖവും ചികിത്സയ്ക്ക് ലക്ഷങ്ങൾ ചിലവാകുന്നുവെന്ന വാദവും നുണയാണെന്ന തരത്തിൽ പ്രചരിക്കുകയും റിയാക്ഷൻ വീഡീയോകൾ ചെയ്യുന്നവരിൽ ചിലർ രേണുവിനെ പരിഹസിക്കുകയും ചെയ്യുന്നുണ്ട്. ഇത് ശ്രദ്ധയിൽപ്പെട്ട ഫേസ്ബുക്ക് യൂസറിൽ ഒരാളായ അനു ചന്ദ്ര തന്റെ അഭിപ്രായം കുറിപ്പായി പങ്കിട്ടെത്തി. കാൻസർ പോലുള്ള രോഗങ്ങൾ നേരിടുന്നവരോട് കുറേക്കൂടി ഉത്തരവാദിത്തം കാണിക്കണം മനുഷ്യരെന്നും അതാണ് മിനിമം മര്യാദയെന്നും അനു ചന്ദ്ര കുറിച്ചു.

Also Read
കല്യാണം കഴിഞ്ഞിട്ട് ആറ് വര്‍ഷം! ചേട്ടന്‍ ഇപ്പോഴും ആ ശീലം മാറ്റിയിട്ടില്ല! തുറന്നുപറഞ്ഞ് സൗഭാഗ്യ
കല്യാണം കഴിഞ്ഞിട്ട് ആറ് വര്‍ഷം! ചേട്ടന്‍ ഇപ്പോഴും ആ ശീലം മാറ്റിയിട്ടില്ല! തുറന്നുപറഞ്ഞ് സൗഭാഗ്യ

കുറിപ്പിലൂടെ തുടർന്ന് വായിക്കാം... രേണു സുധിയുമായി ബന്ധപ്പെട്ടുള്ള കാൻസർ വിവാദങ്ങളൊക്കെ കാണുകയായിരുന്നു. ഏതൊക്കെയോ യുട്യൂബേഴ്സ് രേണുവിന് കാൻസർ ഇല്ല, രേണുവിന്റെ കീമോ തട്ടിപ്പാണ് എന്നൊക്കെ സമർത്ഥിക്കാൻ ശ്രമിക്കുന്നത് കാണുമ്പോൾ എനിക്ക് അത്ഭുതം വരുന്നു.

Renu Sudhi

അതിനായി ഒരു തെളിവ് പോലെ കാൻസർ ചികിത്സ തേടുന്ന, കീമോ ചെയ്യുന്ന ഏതൊക്കെയോ രോഗികളുടെ വോയ്സ് മെസേജും ഇവർ ഒപ്പിക്കുന്നുണ്ട്. അതിൽ പല രോഗികളും പറയുന്നത് അവർക്ക് കുറഞ്ഞ ചിലവിൽ ചികിത്സ കിട്ടിയെന്നും അതുകൊണ്ട് രേണുവിന്റെ ചികിത്സക്കായി രണ്ട് ലക്ഷം വേണ്ടി വന്നു എന്നൊക്കെ രേണു പറയുന്നത് തട്ടിപ്പാണ് എന്നൊക്കെയാണ്.

ഒരു രോഗിയുടെ ചികിത്സാ ചെലവിനെ മറ്റൊരു രോഗിയുടെ ചികിത്സ ചിലവുമായി താരതമ്യം ചെയ്ത് അയാൾക്ക് അല്ലെങ്കിൽ അവൾക്ക് കാൻസർ ഇല്ല എന്ന നിഗമനത്തിലൊക്കെ എത്താൻ ഇവർക്കൊക്കെ ആവുന്നത് എങ്ങനെയാണ് എന്നത് എന്നെ ശരിക്കും അത്ഭുതപ്പെടുത്തുന്നു. കാരണം കാൻസർ ചികിത്സ ചിലവൊക്കെ ആശ്രയിച്ചിരിക്കുന്നത് പലതിനെയുമാണ്. കാൻസറിന്റെ തരം, സ്റ്റേജ്, ഉപയോഗിക്കുന്ന കീമോ മരുന്നുകൾ എന്നിങ്ങനെയുള്ള പലതിനെയും ആശ്രയിച്ചാണ് ആ ചിലവുകൾ നടക്കുന്നത്.

Recommended For You
മടിയാണെന്നാണ് വിചാരിച്ചത്! പ്രിയയുടെ കണ്ടീഷന്‍ തിരിച്ചറിഞ്ഞത് പിന്നീട്! ഇപ്പോഴത്തെ അവസ്ഥ ഇങ്ങനെ
മടിയാണെന്നാണ് വിചാരിച്ചത്! പ്രിയയുടെ കണ്ടീഷന്‍ തിരിച്ചറിഞ്ഞത് പിന്നീട്! ഇപ്പോഴത്തെ അവസ്ഥ ഇങ്ങനെ

അതുപോലെ തന്നെ ഒരു രോഗിയുടെ വോയ്സ് മെസേജ് മാത്രം കേട്ട് മറ്റൊരാളുടെ ചികിത്സയെ തട്ടിപ്പ് എന്നൊക്കെ പറയാൻ പറ്റുമോ? പറ്റില്ല എന്നാണ് എന്റെ അറിവ്. എനിക്ക് അത്ഭുതം തോന്നുന്നതും അതുകൊണ്ടാണ്. പിന്നെ ഈ യുട്യൂബേഴ്സ് കാണിക്കുന്നതൊക്കെ ശരിക്കും മോശം പരിപാടിയല്ലേ?. ഒരു കാൻസർ രോഗിയോട് ഇങ്ങനൊക്കെയാണോ കാണിക്കേണ്ടത്?.

കാൻസർ പോലുള്ള ഗുരുതര രോഗവുമായി പൊരുതുന്നവരോട് മനുഷ്യസഹജമായ സഹാനുഭൂതിയും ഉത്തരവാദിത്തവും കാണിക്കേണ്ട മര്യാദയെങ്കിലും നമുക്ക് ഇല്ലേ?. അല്ലാതെ അവരിൽ വലിയ മാനസിക ബുദ്ധിമുട്ടുകൾ സൃഷ്ടിക്കാനും പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുമാണോ നമ്മൾ ശ്രമിക്കേണ്ടത്?. നോക്കൂ... കാൻസർ പോലുള്ള രോഗങ്ങൾ നേരിടുന്നവരോട് കുറേക്കൂടി ഉത്തരവാദിത്തം കാണിക്കേണ്ടതുണ്ട് നമ്മൾ.

Renu Sudhi

അതാണ് മിനിമം മര്യാദ എന്നായിരുന്നു കുറിപ്പ്. രേണുവിന് രോ​ഗാവസ്ഥയിലും വിമർശനവും വെറുപ്പും ഏറ്റുവാങ്ങേണ്ടിവരുന്നത് കാണുമ്പോൾ സങ്കടം തോന്നാറുണ്ടെന്നായിരുന്നു കുറിപ്പിനെ അനുകൂലിച്ച് ചിലർ കുറിച്ചത്. സത്യത്തിൽ രേണുവിനെ എന്തിനാണ് ഇങ്ങനെ ദ്രോഹിക്കുന്നത് എന്നതാണ് മനസിലാകാത്തത്. ഒരു സ്ത്രീക്ക് ഇത്രയും വെറുപ്പ്. അതും രോഗവസ്ഥയിൽ ആയിട്ട് പോലും. ഇവർ ഒരു ദ്രോഹവും ആരോടും ചെയ്തതായി തോന്നിയിട്ടില്ല.

അവരുടെ ലൈഫ് അവർ ജീവിക്കുന്നു. അവരുടെ അഭിപ്രായങ്ങൾ പറയുന്നു. അതിന് ലോകത്തിലില്ലാത്ത അത്രയും വെറുപ്പ് ആളുകൾ അവരോട് കാണിക്കുന്നു. ആദ്യമായിട്ടാണ് ഒരാൾ ജീവിക്കാൻ പോരാടുന്നതിന് ഇത്രയും എതിർപ്പ് മറ്റുള്ളവർ കാണിക്കുന്നക് കാണുന്നത്. ഇത്രയുമൊക്കെ കേട്ടിട്ടും ദ്രോഹിക്കപ്പെട്ടിട്ടും അവർ പിടിച്ചു നിൽക്കുന്നില്ലേ. രേണു ശരിക്കും ഉരുക്ക് വനിത തന്നെയാണ്.

You May Also Like
'ഏസ്തറ്റിക്ക് ലുക്കില്ല, അമ്മൂമ്മ അപ്പച്ചി മാത്രമെന്ന് പറഞ്ഞയാൾ തന്നെ അപമാനിച്ചു, അശ്വിന് ഇത്തവണയും റോളില്ല'
'ഏസ്തറ്റിക്ക് ലുക്കില്ല, അമ്മൂമ്മ അപ്പച്ചി മാത്രമെന്ന് പറഞ്ഞയാൾ തന്നെ അപമാനിച്ചു, അശ്വിന് ഇത്തവണയും റോളില്ല'

ആളുകൾ അവർ ഇല്ലാതായിക്കാണാൻ ആഗ്രഹിക്കുന്നു. എന്ത് തരം മനുഷ്യരാണ്?, യുട്യൂബ് കൊണ്ട് വിയർക്കാതെ ജീവിക്കുന്ന കുറേ ആളുകളുണ്ട്. മറ്റൊരാളുടെ സ്വകാര്യത വിറ്റു തിന്നുന്ന ഇവറ്റകളെയൊക്കെ പൂട്ടാൻ സർക്കാർ തന്നെ എന്തെങ്കിലും നിയമം കൊണ്ട് വരണം എന്നിങ്ങനെയാണ് കുറിപ്പിന് ലഭിച്ച പ്രേക്ഷകരുടെ പ്രതികരണങ്ങൾ.

Read more about: Renu Sudhi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X