'ഏസ്തറ്റിക്ക് ലുക്കില്ല, അമ്മൂമ്മ അപ്പച്ചി മാത്രമെന്ന് പറഞ്ഞയാൾ തന്നെ അപമാനിച്ചു, അശ്വിന് ഇത്തവണയും റോളില്ല'

എപ്പോഴും വിവാദങ്ങളാൽ ചുറ്റപ്പെട്ട് നിൽക്കുന്ന കുടുംബമാണ് നടൻ കൃഷ്ണകുമാറിന്റേത്. സോഷ്യൽമീഡിയയിൽ ആക്ടീവായശേഷമാണ് കെകെ ഫാമിലിയിലെ ഓരോ അം​ഗങ്ങളും നിരന്തരം വിവാദങ്ങളിൽ ഉൾപ്പെടാൻ തുടങ്ങിയത്. അമ്മൂമ്മ-അഹാന കൃഷ്ണ പ്രശ്നം ഒന്ന് ഒതുങ്ങി തുടങ്ങിയതേയുള്ളു. അതിനിടയിൽ പുതിയൊരു ചർച്ചയ്ക്ക് ആരംഭമായിരിക്കുന്നു. അതിന് കാരണമായത് ദിയയുടെ മകൻ ഓമിയുടെ സർപ്രൈസ് ബെർത്ത് ഡെ പാർട്ടി വ്ലോ​ഗാണ്.

Also Read
ആ മരണ വാർത്ത കേട്ടപ്പോൾ ആദ്യം മനസിൽ വന്നത് നവാസിന്റെ മുഖം, അവൻ പാടുമ്പോൾ എന്റെ ഹൃദയം പ്രാർത്ഥനയിലാകും!
ആ മരണ വാർത്ത കേട്ടപ്പോൾ ആദ്യം മനസിൽ വന്നത് നവാസിന്റെ മുഖം, അവൻ പാടുമ്പോൾ എന്റെ ഹൃദയം പ്രാർത്ഥനയിലാകും!

ദിയയുടെ യുട്യൂബ് ചാനലിലൂടെ പുറത്ത് വന്ന വ്ലോ​ഗ് ഇതിനോടകം റെഡ്ഡിറ്റിലും ചർച്ച വിഷയമായി മാറി. കെകെ ഫാമിലിയിലെ അം​ഗങ്ങളും ഏറെ നാളുകളായി ഇവരുടെ ഫാമിലിയിൽ വീട്ടുജോലിക്ക് സഹായിയായി നിൽക്കുന്ന ബന്ധു കൂടിയായ അപ്പച്ചിയുമാണ് പരിപാടിയിൽ പങ്കെടുത്തത്. അശ്വിന്റെ കുടുംബാം​ഗങ്ങൾ പോലും ഉണ്ടായിരുന്നില്ല.

Ahaana Krishna

വ്ലോ​ഗിലെ കേക്ക് മുറിക്കുന്ന സമയത്ത് എല്ലാവർക്കും ഒപ്പം അപ്പച്ചിയും വന്ന് നിൽക്കുന്നുണ്ട്. എന്നാൽ അപ്പച്ചി പോയി ഇരുന്നോളൂവെന്ന് പറഞ്ഞ് അഹാന അവരെ മാറ്റി നിർത്തുന്നുണ്ട്. ഈ രം​ഗമാണ് ചർച്ചയായത്. സഹോദരി വീണ്ടും വിവാദത്തിൽ പെട്ടുപോകുമെന്ന് തിരിച്ചറിഞ്ഞതുകൊണ്ടാകണം ദിയ പിന്നീട് വ്ലോ​ഗിൽ നിന്നും ഈ ഭാ​ഗം കട്ട് ചെയ്ത് മാറ്റി.

ഇതാണ് റെഡ്ഡിറ്റ് പ്രേക്ഷകർക്കിടയിൽ ചർച്ച വിഷയമായിരിക്കുന്നത്. അഹാന വീണ്ടും എക്സ്പോസായെന്നും ഇഷാനിയും അപ്പച്ചി കുടുംബഫോട്ടോയിൽ ഭാ​ഗമാകുന്നതിലും എല്ലാ ഫ്രെയിമിലും നിൽക്കുന്നതിലും ഈർഷ മുഖഭാവങ്ങളിലൂടെ പ്രകടിപ്പിച്ചതായും ചിലർ റെഡ്ഡിറ്റിൽ കുറിച്ചു. അമ്മൂമ്മയുമായുള്ള പ്രശ്നങ്ങൾ നടക്കുന്ന സമയത്ത് അഹാന ഒരു വിശദീകരണ വീഡിയോ ഇട്ടിരുന്നു.

Recommended For You
അവൾ കുഞ്ഞിനെ ഒപ്പം കൊണ്ടുപോകുമായിരുന്നില്ല, എന്റെ മൂത്തമകന് കിച്ചു സ്വന്തം മോനാണ്, എല്ലാവരോടും പറയുന്നത്..!
അവൾ കുഞ്ഞിനെ ഒപ്പം കൊണ്ടുപോകുമായിരുന്നില്ല, എന്റെ മൂത്തമകന് കിച്ചു സ്വന്തം മോനാണ്, എല്ലാവരോടും പറയുന്നത്..!

അതിൽ തനിക്ക് ഇനി ഒരേയൊരു അമ്മൂമ്മ മാത്രമേയുള്ളു അത് തന്റെ അപ്പച്ചിയാണെന്ന് അഹാന പറഞ്ഞിരുന്നു. അങ്ങനെ പറഞ്ഞയാളാണ് ഇപ്പോൾ അതേ അപ്പച്ചിയെ ഒരു ദാക്ഷണ്യവും കൂടാതെ ഫ്രെയിമിൽ നിന്നും ഒഴിവാക്കിയതെന്ന് ചിലർ കുറിച്ചു. അപ്പച്ചിയുടെ സാരി കെകെ ഫാമിലിയുടെ ഏസ്തറ്റിക്ക് മാച്ചാകാത്തതിനാലാകും ഒഴിവാക്കിയതെന്ന് പരിഹസിച്ച് കുറിച്ചവരുമുണ്ട്.

അപ്പച്ചി കൂടെയുള്ളപ്പോഴെല്ലാം അഹാനയും ഇഷാനിയും അസ്വസ്ഥരാകുന്നതുപോലെ വീഡിയോ കണ്ടപ്പോൾ തോന്നി. അവർ സൃഷ്ടിക്കാൻ ശ്രമിക്കുന്ന ഏസ്തറ്റിക്ക് അപ്പച്ചി വന്നാൽ നശിക്കുമോ എന്ന ഭയമായിരുന്നു അവരിൽ കണ്ടത്. അപമാനിക്കാനാണെങ്കിൽ അപ്പച്ചിയെ ഒപ്പം കൂട്ടാതിരുന്നാൽ മതിയായിരുന്നല്ലോ, ഒരുപാട് പണമുള്ളവരല്ലേ... എന്നിട്ടും അപ്പച്ചിക്ക് വേണ്ടി ഒരു പേസ്റ്റൽ നിറമുള്ള സാരിയോ കുർത്തയോ വാങ്ങാൻ കഴിഞ്ഞില്ലേ?.

Ahaana Krishna

അവരെ ഒരു വീട്ടുജോലിക്കാരിയെപ്പോലെ ട്രീറ്റ് ചെയ്തു. ഇഷാനിയുടെ മുഖത്ത് അവരോടുള്ള വെറുപ്പ് പ്രകടമായിരുന്നു എന്നും ചിലർ കുറിച്ചു. അതുപോലെ തന്നെ ബെർത്ത് ഡെ പാർട്ടിയിൽ കു‍ഞ്ഞിന്റെ അച്ഛനായ അശ്വിനും വലിയ റോളില്ലാത്തതുപോലെ തോന്നിയെന്നും ചിലർ കുറിച്ചു. കാരണം കൃഷ്ണകുമാർ തന്നെയായിരുന്നു പരിപാടിയിൽ ഉടനീളം കുഞ്ഞിനെ എടുത്തിരുന്നത്.

ദിയയ്ക്ക് പിറകിൽ അശ്വിൻ ഒതുങ്ങി നിൽക്കുകയാണ് ചെയ്തത്. അശ്വിന് ഇത്തവണയും റോളും ഡയലോ​ഗും ഇല്ലെന്നായിരുന്നു പരിഹസിച്ച് ചിലർ കുറിച്ചത്. അശ്വിന്റെ പെരുമാറ്റത്തിൽ എന്തോ ഒരു അസ്വാഭാവികത തോന്നി. കുഞ്ഞിന്റെ അച്ഛന്റെ റോൾ കൃഷ്ണകുമാർ ചെയ്തത് പോലെ. മകന്റെ ബെർത്ത് ഡെ വ്ലോ​ഗിൽ അച്ഛനായ അശ്വിന് അതിഥി വേഷമായിരുന്നു. അശ്വിൻ ഇപ്പോൾ പഴയതുപോലെയല്ല.

You May Also Like
അതിതീവ്രമായി പടരുന്ന കാൻസർ, രോ​ഗി അനുഭവിക്കുന്നത് കണ്ട് നിൽക്കാൻ കഴിയില്ല; അസുഖം കള്ളമല്ലെന്ന് കുടുംബം!
അതിതീവ്രമായി പടരുന്ന കാൻസർ, രോ​ഗി അനുഭവിക്കുന്നത് കണ്ട് നിൽക്കാൻ കഴിയില്ല; അസുഖം കള്ളമല്ലെന്ന് കുടുംബം!

അവൻ വീഡിയോയിൽ വ്യത്യസ്തനായി കാണപ്പെടുന്നു. പുഞ്ചിരി പോലും ആർട്ടിഫിഷലായി തോന്നി. പലപ്പോഴും ക്യാമറയിൽ നിന്ന് ഒഴിഞ്ഞുമാറി. ശരീരഭാഷ ശ്രദ്ധിച്ചാൽ എന്തോ ഒരു അപാകത ഫീൽ ചെയ്യും എന്നിങ്ങനേയും കമന്റുകളുണ്ട്. മകന്റെ ബെർത്ത് ഡെ മലേഷ്യയിലാണ് ദിയ സെലിബ്രേറ്റ് ചെയ്തത്. ശേഷം നാട്ടിൽ തിരികെ എത്തിയപ്പോഴാണ് കെകെ ഫാമിലിയുടെ സർപ്രൈസ് ഓമിക്ക് ലഭിച്ചത്.

Read more about: ahaana krishna diya krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X