ലെസ്ബിയന്‍സാണല്ലേ? വൈഗയ്‌ക്കൊപ്പമുള്ള ചിത്രത്തിനെതിരെ ചോദ്യങ്ങള്‍; മറുപടി നല്‍കി സാധിക

കുടുംബ പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ ്‌സാധിക വേണു ഗോപാല്‍. സിനിമകളിലും അഭിനയിച്ചിട്ടുണ്ടെങ്കിലും പരമ്പരകളാണ് സാധികയെ താരമാക്കുന്നത്. അഭിനേത്രിയായും അവതാരകയായുമെല്ലാം സുപരിചതിയാണ് സാധിക. സ്റ്റാര്‍ മാജിക്കിലൂടേയും ആരാധകരെ നേടിയെടുത്തിട്ടുണ്ട്. അഭിനയത്തിന് പുറമെ മോഡലിംഗിലും അതിയായ താല്‍പര്യമുള്ള താരമാണ് സാധിക. താരം പങ്കുവെക്കാറുള്ള ചിത്രങ്ങളും മറ്റും വൈറലായി മാറാറുണ്ട്.

അതേസമയം തന്റെ ബോള്‍ഡ് ഫോട്ടോഷൂട്ടുകളുടെ പേരില്‍ നിരന്തരം സോഷ്യല്‍ മീഡിയയുടെ ആക്രമണം നേരിടുന്ന താരം കൂടിയാണ് സാധിക. തനിക്കെതിരെയുള്ള സൈബര്‍ ആക്രമണത്തിനെതിരെ സാധിക പലപ്പോഴായി രംഗത്തെത്താറുണ്ട്. ഇപ്പോഴിതാ സാധിക പങ്കുവച്ച പുതിയ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറുകയാണ്.

Sadhika Venugopal

നടി വൈഗയ്‌ക്കൊപ്പമുള്ള ചിത്രങ്ങളാണ് സാധിക പങ്കുവച്ചിരിക്കുന്നത്. എന്നാല്‍ സോഷ്യല്‍ മീഡിയയിലെ ചിലര്‍ ആ ചിത്രങ്ങളെ മറ്റൊരു തരത്തിലാണ് കണ്ടിരിക്കുന്നത്. നിങ്ങള്‍ ലെസ്ബിയനാണോ എന്ന അര്‍ത്ഥത്തിലുള്ള ചോദ്യങ്ങളുമായി ചിലരെത്തിയിട്ടുണ്ട്. ഇതിലൊരാള്‍ക്ക് സാധിക നല്‍കിയ മറുപടിയാണ് ചര്‍ച്ചയാകുന്നത്.

അപ്പോ ഇത് ശരിക്കും ഉള്ളതാണ് അല്ലേ എന്നായിരുന്നു ഒരാളുടെ ചോദ്യം. പിന്നാലെ സാധിക മറുപടിയുമായി എത്തുകയായിരുന്നു. വീട്ടില്‍ അമ്മയും പെങ്ങളുമൊക്കെ ഒരുമിച്ച് നിന്ന് ഫോട്ടോ എടുത്താല്‍ അവരോടും ഇങ്ങനെ ആണോ ചോദിക്കാറ്? അത് അങ്ങനെ ആണെങ്കില്‍ ഇത് ഇങ്ങനെ ആക്കാം എന്നായിരുന്നു സാധികയുടെ മറുപടി. സാധികയുടെ മറുപടിയ്ക്ക് സോഷ്യല്‍ മീഡിയ കയ്യടിക്കുകയാണ്. കിട്ടി ബോധിച്ചില്ലെങ്കില്‍ അവനോട് പോകാന്‍ പറ എന്നായിരുന്നു ഒരാളുടെ കമന്റ്.

അതേസമയം കമന്റിട്ടയാള്‍ വിശദീകരണവുമായി എത്തുന്നത്. ഞാന്‍ഉള്ളതാണ് അല്ലേ എന്ന് സര്‍ക്കാസം രീതിയില്‍ ചോദിച്ചതാണെന്നാണ് അയാള്‍ പറയുന്നത്. അപ്പോഴേക്കും അവളെ അമ്മയെയും പെങ്ങളെയും വിളിച്ചിട്ട് തുടങ്ങി. നിന്നെ കൊണ്ടൊക്കെ മാക്‌സിമം ചെയ്യാന്‍ പറ്റുന്ന ഒന്നാണ് സൈബര്‍ കേസ്, പിന്നെ അമ്മയും പെങ്ങളും ഡയലോഗും. ഒരുപാട് അങ്ങ് ഒലത്തല്ലേ..! എന്നായിരുന്നു കമന്റിട്ടയാളുടെ മറുപടി.

'ഒരു കുട്ടി വരുമ്പോഴാണല്ലോ ഫാമിലി ലൈഫ് പൂർത്തിയാകുന്നത്, ഈ ചോദ്യം വേറെ ആരോടും ചോദിക്കരുത്'; ജീവയും അപർണയും!
ഞാന്‍ പറഞ്ഞു സര്‍ക്കാസം രീതിയില്‍ ആണെന്ന്, ഇനി അത് കുത്തി പഴുപ്പിച്ചു വ്രണമാക്കാന്‍ നിക്കണ്ടെന്നും അയാള്‍ പറയുന്നുണ്ട്. അതേസമയം,
എന്തായാലും മറുപടി കിട്ടിയല്ലോ. സര്‍ക്കാസ് ആയാലും ഉപയോഗിക്കുമ്പോള്‍ സൂക്ഷിക്കുക എന്നായിരുന്നു കമന്റിട്ടയാള്‍ക്ക് സോഷ്യല്‍ മീഡിയ നല്‍കിയ മറുപടി. കഴിഞ്ഞ ദിവസം തന്റെ ചിത്രങ്ങള്‍ക്ക് അശ്ലീല കമന്റുകള്‍ അയക്കുന്നവര്‍ക്കും അനാവശ്യ മെസേജുകള്‍ക്ക് സാധിക നല്‍കിയ പ്രതികരണം ചര്‍ച്ചയായിരുന്നു.

''നിങ്ങള്‍ എന്റെ ചിത്രം നോക്കി സ്വയംഭോഗം ചെയ്യുകയും നിങ്ങളുടെ ഊര്‍ജ്ജം നഷ്ടപ്പെടുത്തുകയും ചെയ്യുന്നുണ്ടെങ്കില്‍, എനിക്കതില്‍ ഒന്നും ചെയ്യാനില്ല. പക്ഷെ നിങ്ങള്‍ അനാവശ്യ കമന്റിടുകയോ എന്റെ ഇന്‍ബോക്സിലേക്ക് വേണ്ടാത്തത് അയക്കുകയും ചെയ്താല്‍ നിങ്ങളെ റിമൂവ് ചെയ്യാനും ബ്ലോക്ക് ചെയ്യാനും ഒരു നിമിഷം പോലും ഞാന്‍ വൈകില്ല. നട്ടെല്ലുള്ളവരെ പോലെ പെരുമാറണം. നിങ്ങള്‍ക്ക് എന്തെങ്കിലുമോ ആരെയെങ്കിലുമോ കണ്ട് സ്വയം തൃപ്തിപ്പെടുത്തണമെങ്കില്‍ ആയിക്കോളൂ. അത് നിങ്ങളുടെ ജീവിതം. പക്ഷെ അത് സ്വകാര്യമായി വെക്കണം, പരസ്യമായി ചെയ്യരുത്'' എന്നായിരുന്നു സാധിക കുറിച്ചത്.

കമന്റ് ചെയ്യാന്‍ എല്ലാവര്‍ക്കും സ്വാതന്ത്ര്യമുണ്ട്. നിങ്ങളുടെ രീതിയനുസരിച്ച് വിമര്‍ശിക്കുകയും ചെയ്യാം. പക്ഷെ ബഹുമാനം വേണം. ഞാനും വികാരങ്ങളുള്ള മനുഷ്യനാണ്, സ്ത്രീയാണ്. നിങ്ങളും ജനിച്ചത് ഒരു സ്ത്രീയ്ക്കാണ്. അതിനാല്‍ ബഹുമാനിക്കാന്‍ പഠിക്കുകയെന്നും സാധിക പറഞ്ഞിരുന്നു. ഞാന്‍ ഫോളേവേഴ്സിന് കൂട്ടാനല്ല ഇവിടെ നില്‍ക്കുന്നത്. എണ്ണത്തേക്കാള്‍ നിലവാരത്തിനാണ് ഞാന്‍ പ്രാധാന്യം നല്‍കുന്നതെന്നും സാധിക പറഞ്ഞിരുന്നു.

Sadhika Venugopal

അതേസമയം ഇതാദ്യമായിട്ടല്ല വൈഗയ്‌ക്കൊപ്പമുളള ചിത്രങ്ങളുടെ പേരില്‍ സാധികയ്ക്ക് മോശം അനുഭവമുണ്ടാകുന്നത്. നേരത്തെ വൈഗയ്‌ക്കൊപ്പമുള്ള ചിത്രത്തിന് പിന്നാലെ തുണിയഴിക്കാന്‍ ആവശ്യപ്പെട്ടെത്തിയ ഒരാള്‍ക്ക് സാധിക നല്‍കിയ മറുപടി വാര്‍ത്തയായിരുന്നു.

''പരസ്യമായി ഫോട്ടോ കാണുമ്പോള്‍ ഇതൊക്കെ ആണ് അവസ്ഥ എങ്കില്‍ കേരളത്തില്‍ പീഡനം കൂടുന്നതില്‍ അതിശയമില്ല. സ്വന്തം അമ്മയും പെങ്ങളുമൊക്കെ എങ്ങനെ ആ വീട്ടില്‍ ഇവരെ ഒക്കെ വിശ്വസിച്ചു ഉറങ്ങുവോ ആവോ. ദൈവം തുണ. പ്രതികരിക്കരുതെന്ന് ആഗ്രഹമുണ്ട്. ഇന്ന് ഫോട്ടോ കണ്ട് ഇതു പറഞ്ഞവന്‍ നാളെ പെണ്ണിനെ നേരില്‍ കാണുമ്പോള്‍ തുണിയെങ്ങാനും വലിച്ചു പറച്ചാലോ? അപ്പോ ഇപ്പോ പ്രതികരിക്കാത്തത് തെറ്റായെന്ന് എനിക്ക് തോന്നില്ലേ'' എന്നായിരുന്നു സാധിക പ്രതികരിച്ചത്.

Read more about: sadhika venugopal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X