For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട് വിവാഹം കഴിച്ചതാണ്; മാസങ്ങൾ നീണ്ട പ്രണയത്തിനൊടുവിൽ വിവാഹമെന്ന് സാന്ത്വനത്തിലെ ഹരി

  |

  മലയാളം ടെലിവിഷനില്‍ ജനപ്രീതി കൊണ്ട് വിജയമായി മാറിയ സീരിയലാണ് സാന്ത്വനം. തമിഴിലെ പാണ്ഡ്യന്‍ സ്റ്റോര്‍സ് എന്ന സീരിയലിന്റെ റീമേക്ക് ആണ് മലയാളത്തിലെ സാന്ത്വനം എങ്കിലും മലയാളികളുടെ മനസറിഞ്ഞുള്ള കഥയും കഥാപാത്രങ്ങളുമാണ് കാണിക്കുന്നത്. പരമ്പരയിലെ ഹരി എന്ന കഥാപാത്രത്തിലൂടെ ജനകീയനായി മാറിയ താരമാണ് ഗിരീഷ് നന്പ്യാർ. കുറഞ്ഞ കാലം കൊണ്ട് ചെറുതും വലുതുമായി നിരവധി സീരിയലുകളിലും സിനിമയിലുമൊക്കെ ഗിരീഷ് അഭിനയിച്ച് കഴിഞ്ഞു.

  കണ്ണൂര്‍ സ്വദേശിയായ ഗിരീഷ് നടി അനു ജോസഫിൻ്റെ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെ തന്റെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെക്കുകയാണ്. ഭാര്യ പാർവതിയ്ക്കും മകള്‍ ഗൌരിയ്ക്കുമൊപ്പം ഒരുമിച്ചെത്തിയാണ് ഗിരീഷ് അനുവിന്റെ ചോദ്യങ്ങള്‍ക്കെല്ലാം മറുപടി പറഞ്ഞത്. ഒപ്പം സാന്ത്വനത്തിലെ വിശേഷങ്ങളും തൻ്റെ പ്രണയകഥയും വിവാഹത്തെ കുറിച്ചും അഭിനയ മേഖലയെ കുറിച്ചുമൊക്കെ താരം പറയുന്നുണ്ട്. വിശദമായി വായിക്കാം...

  സിദ്ധുവിന് ബോധം വന്നതോടെ വേദികയ്ക്ക് പണിയായി; സുമിത്രയ്ക്കിട്ട് വെക്കുന്നതെല്ലാം തിരിച്ച് കിട്ടാൻ തുടങ്ങി- വായിക്കാം

  ''ഫേസ്ബുക്കിലൂടെ പരിചയപ്പെട്ടു. അങ്ങനെ ലവ് തുടങ്ങി. ഒടുവില്‍ അറഞ്ചേഡ് മ്യാരേജ് ആക്കി നടത്തി. ഏകദേശം ആറോ ഏഴോ മാസമേ പ്രണയം ഉണ്ടായിരുന്നുള്ളു. അന്ന് നടന്‍ ആയിട്ടില്ല. കിരണ്‍ ടിവിയില്‍ വിജെ ആയി വര്‍ക്ക് ചെയ്യുകയായിരുന്നു ഗിരീഷ്. അദ്ദേഹത്തിന്റെ കടുത്ത ആരാധിക ആയിരുന്നോ എന്ന അനുവിന്റെ ചോദ്യത്തിന് അല്ലെന്നും തനിക്ക് അബദ്ധം പറ്റിയതാണെന്നും താരത്തിന്റെ ഭാര്യ പാർവതി തമാശരൂപേണ പറയുന്നു. ആളിന്റെ സ്വഭാവം അത്ര മനസിലായിരുന്നില്ലെന്നും താരപത്‌നി സൂചിപ്പിക്കുന്നു.

  ഭര്‍ത്താവ് മറ്റൊരു നടിയുടെ കൂടെ അഭിനയിക്കുന്നതിലൊന്നും തനിക്ക് പ്രശ്‌നമില്ല. പക്ഷേ എന്നെക്കാളും പ്രശ്‌നം മറ്റുള്ള ചിലര്‍ക്കാണ്. സീരിയലില്‍ കാമുകനും ഭര്‍ത്താവുമൊക്കെ ആയി അദ്ദേഹം ജീവിച്ച് തന്നെയാണ് അഭിനയിക്കുന്നതെന്ന് ഭാര്യ പറയുന്നു. സാന്ത്വനത്തിലെ അടക്കം തനിക്ക് കിട്ടിയതെല്ലാം നല്ല വേഷങ്ങള്‍ ആയിരുന്നുവെന്നാണ് ഗിരീഷ് പറയുന്നത്. അമ്മായിയമ്മ മരുമോള്‍ യുദ്ധം ഉള്ള സീരിയലുകളിലൊന്നും അഭിനയിക്കേണ്ടി വന്നിട്ടില്ല.

  വിവാഹം കഴിഞ്ഞ ഉടന്‍ ഭാര്യയ്‌ക്കെതിരെ നെഗറ്റീവ് കമന്റുകള്‍; പൈസ കൊടുത്ത് എഴുതിക്കുന്നതാണെന്ന് പറഞ്ഞ് നടന്‍ ബാല- വായിക്കാം

  സാന്ത്വനം സീരിയല്‍ കേരളത്തിലെ ഒരു കൂട്ടുകുടുംബത്തിനോട് ഏറെ അടുത്ത് നില്‍ക്കുന്ന ഒന്നായിട്ടാണ് കാണിക്കുന്നത്. പ്രൊഡക്ഷന്‍ സൈഡ് നോക്കിയാലും നമ്പര്‍ വണ്‍ ആണ്. സംവിധായകന്‍ ആദിത്യന്‍ സാര്‍ നാല് സൂപ്പര്‍ഹിറ്റ് സീരിയല്‍ ചെയ്തിട്ടുള്ള ആളാണ്. കഥ തന്നെയാണ് ഇതിലെ വിജയം. തമിഴില്‍ നിന്നാണ് സീരിയലിന്റെ കഥ വരുന്നെങ്കിലും കേരളത്തിന്റെ ടേസ്റ്റ് കൂടി ആഡ് ചെയ്തിട്ടാണ് സംവിധായകന്‍ അതൊരുക്കുന്നത്. തമിഴിലും മലയാളത്തിലും ചെയ്യുന്നത് രണ്ടും ഒരേ വിഷയം ആണെങ്കിലും കുറച്ച് കൂടി അറ്റാച്ച്‌മെന്റ് തോന്നുക മലയാളത്തിലാണ്. സാന്ത്വനത്തിന്റെ കാസ്റ്റിങ്ങ് വളരെ സമയമെടുത്ത് ചെയ്തതാണ്. പ്രത്യേകിച്ചും ഞങ്ങള്‍ സഹോദരന്മാരെ തിരഞ്ഞെടുത്തത്. കാസ്റ്റിങ്ങില്‍ അവര്‍ ആദ്യം വിജയിച്ചു. പിന്നെ കഥ കൂടി മനോഹരമായതോടെ സീരിയലിന് ജനപ്രീതിയായെന്ന് ഗിരീഷ് പറയുന്നു.

  അതേ സമയം സാന്ത്വനത്തിലെ ഹരിയേട്ടനെ പോലെ തന്നെയാണ് യഥാര്‍ഥ ജീവിതത്തിലെ ഗിരീഷ് എന്നും പറയുകയാണ് ആരാധകര്‍. സംസാരം കൊണ്ടും അറ്റിറ്റിയൂഡ് കൊണ്ടുമെല്ലാം ഹരിയേട്ടന്‍ തന്നെയാണ്. ഇത്രയും സപ്പോര്‍ട്ടീവായ ഭാര്യ കൂടെ ഉള്ളതാണ് താരത്തിന്റെ വിജയരഹസ്യം. എന്നും നല്ല പ്രൊജക്ടുകളിലൂടെ നല്ലൊരു അഭിനേതാവായി മാറട്ടേ എന്ന് തുടങ്ങി നിരവധി ആശംസകളാണ് ഗിരീഷിന് ലഭിച്ച് കൊണ്ടിരിക്കുന്നത്. ഒപ്പം സാന്ത്വാനത്തിലെ ശിവാഞ്ജലിയെ ഇനി വീഡിയോയില്‍ ഉള്‍പ്പെടുത്തണം. അല്ലെങ്കില്‍ സജിനെയും ഷഫ്‌നയെയും കൊണ്ട് വരണമെന്നുമുള്ള കമന്റുകളാണ് അനുവിന് ലഭിച്ച് കൊണ്ടിരിക്കുന്നത്.

  Read more about: serial
  English summary
  Santhwanam Serial Actor Girish Nambiar Opens Up His Proposal And Love Story With Parvathy
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X