For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വിവാഹം കഴിഞ്ഞ ഉടന്‍ ഭാര്യയ്‌ക്കെതിരെ നെഗറ്റീവ് കമന്റുകള്‍; പൈസ കൊടുത്ത് എഴുതിക്കുന്നതാണെന്ന് പറഞ്ഞ് നടന്‍ ബാല

  |

  നടന്‍ ബാലയുടെ രണ്ടാം വിവാഹത്തിന്റെ റിസപ്ഷന്‍ വലിയ ചര്‍ച്ചയാവുകയാണ്. സെപ്റ്റംബര്‍ അഞ്ചിനാണ് മുന്‍പേ പറഞ്ഞിരുന്നത് പോലൊരു സന്തോഷ വാര്‍ത്ത താരം പുറംലോകത്തെ അറിയിച്ചത്. ഡോക്ടറായ എലിസബത്തിനെ ബാല വിവാഹം കഴിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം എലിസബത്തിന്റെ ജന്മദിനം കൂടി വന്നതിന്റെ സന്തോഷത്തിലായിരുന്നു താരം.

  പ്രിയതമയ്ക്ക് കിടിലനൊരു സര്‍പ്രൈസ് സമ്മാനവും എത്തിച്ച് കൊടുത്തു. എന്നാല്‍ ഭാര്യയ്‌ക്കെതിരെ സോഷ്യല്‍ മീഡിയ വഴി വരുന്ന നെഗറ്റീവ് കമന്റുകള്‍ക്കെതിരെ പ്രതികരിച്ചിരിക്കുകയാണ് ബാല. ഇതൊരു മുന്നറിയിപ്പ് ആണെന്നും ഇനിയും താനീത് കേട്ട് നില്‍ക്കുകയുമില്ലെന്നുമാണ് പുതിയ വീഡിയോയില്‍ ബാല സൂചിപ്പിച്ചിരിക്കുന്നത്. വിശദമായി വായിക്കാം.

  ഒരു ദിവസം കൊണ്ട് തന്നെ ഞങ്ങളുടെ കുടുംബത്തിന് വേണ്ടി ഇത്രയും അനുഗ്രഹവും സ്‌നേഹവും തന്നതില്‍ വളരെ സന്തോഷവും നന്ദിയുണ്ട് എന്ന് പറഞ്ഞാണ് ബാല സംസാരിക്കുന്നത്. അതേ സമയത്ത് ചില നെഗറ്റീവ് കമന്റുകളും ഞങ്ങള്‍ക്ക് വന്നിരുന്നു. അതെല്ലാം പെയിഡ് ആണ്. ഫേക്ക് ഐഡിയില്‍ നിന്നും വളരെ മോശമാണ്. ഞങ്ങള്‍ പുതിയൊരു കുടുംബജീവിതം തുടങ്ങുകയാണ്. എലിസബത്തിന് ഇന്ന് പിറന്നാള്‍ ആണ്. അതിനിടയിലാണ് മോശമായി സംസാരിക്കുന്നത്. അവര്‍ക്കും അമ്മയും പെങ്ങളും ഉണ്ടാവും. ഇത് വളരെ തെറ്റാണ്. ഇനി ശ്രദ്ധിക്കണം. എല്ലാവര്‍ക്കും എല്ലാ കാര്യങ്ങളെ കുറിച്ചും അറിവുണ്ട്. ചുമ്മ കാശ് കൊടുത്ത് ഇങ്ങനെ കമന്റുകള്‍ എഴുതിക്കുകയാണ്.

  എത്ര പേര്‍ക്കെതിരെ നമുക്ക് പോലീസില്‍ പരാതി കൊടുക്കാന്‍ സാധിക്കും. എല്ലാവര്‍ക്കും സ്വന്തം കാര്യം നോക്കിയാല്‍ പോരെ. അനുഗ്രഹിക്കണം എന്നുള്ളവര്‍ക്ക് അനുഗ്രഹിക്കാം. നല്ലത് ചിന്തിക്കുന്നവര്‍ മാത്രം വന്നാല്‍ മതി. അത് വളരെ എളുപ്പമുള്ള കാര്യമാണ്. നിങ്ങള്‍ നിങ്ങളുടെ കുടുംബം നോക്ക്. ആവശ്യമില്ലാതെ ഒന്നും പറയരുത്. എന്നെ കുറിച്ച് എന്ത് പറഞ്ഞാലും ഞാന്‍ സഹിക്കും. പക്ഷേ ഇപ്പോള്‍ ഞാന്‍ അവളെ വിവാഹം കഴിച്ചു. മീഡിയ എന്താണെന്ന് അവള്‍ക്ക് അറിഞ്ഞൂടാ. മുഖം കാണിക്കുയോ നമ്പര്‍ തരികയോ ചെയ്താല്‍ നമുക്ക് സംസാരിക്കാം. ഇത് എന്റെ അവസാന മുന്നറിയിപ്പാണ് എന്ന് കൂടി ബാല പറയുന്നു.

  ഭാര്യയ്ക്ക് അപ്രതീക്ഷിത സമ്മാനവുമായി ബാല | FilmiBeat Malayalam

  പ്രിയപ്പെട്ട ബാല, താങ്കള്‍ ഒരു നല്ല വ്യക്തിയാണ്. വിവാഹം കഴിഞ്ഞ് സന്തോഷത്തോടെ ജീവിക്കുക. നല്ലതു വരട്ടെ. മിക്ക വീഡിയോകളിലും മകളോടുള്ള സ്‌നേഹം കാണുമ്പോള്‍ നല്ല ഒരു അച്ഛന്‍ എന്ന് തോന്നി പോകും. മകളെ നന്നായി അങ്ങ് സ്‌നേഹിന്നുണ്ട്. ഇപ്പോഴുള്ള ഭാര്യയുമായി സുഖമായി ജീവിക്കുക. എന്ന് തുടങ്ങി ബാലയ്ക്ക് ഉപദേശങ്ങളുമായി നിരവധി പേരാണ് എത്തുന്നത്.

  8 വര്‍ഷം കാത്തിരുന്നിട്ടാണ് അദ്ദേഹം രണ്ടാമത് ഒരാളെ കൂടെ കൂട്ടുന്നത്. അല്ലാതെ കെട്ടാന്‍ പോകുന്ന പെണ്ണിനെ കൂടെ കൊണ്ടു വന്നതിന് ശേഷമല്ല വിവാഹ മോചനം കോടതിയില്‍ നിന്നും വാങ്ങിയത്. കണ്ടാല്‍ തന്നെ അറിയാം എലിസബത്ത് ഒരു പാവം പെണ്‍കുട്ടിയാണ്. എന്തിനാണ് ഇവളെ ഇതിലേക്ക് വലിച്ചിടുന്നേ. അമൃത അവളുടെ കരിയറുമായി സന്തോഷത്തോടെ മുന്നോട്ട് പോകുന്നു. ബാല പുതിയൊരു കുടുംബ ജീവിതം തുടങ്ങി. അവരും സന്തോഷത്തോട ജീവിക്കട്ടെ. മറ്റുള്ളവരില്‍ നിന്നും ബാലയെ വ്യത്യാസ്ഥമാക്കുന്ന ഒരുപാട് കാര്യങ്ങളുണ്ട്. ഡിവോഴ്‌സ് കഴിഞ്ഞു പിറ്റേ മാസം തന്നെ കെട്ടിയില്ല. എട്ടു വര്‍ഷത്തിനു ശേഷമാണ് പുതിയ ജീവിതം തുടങ്ങിയത്. ഇനിയെങ്കിലും അദ്ദേഹത്തെ മീഡിയ വെറുതെ വിടണം. അമൃത പോലെ തന്നെ ഈ എലിസബത്തും ഒരു പെണ്ണാണ് എന്ന് തുടങ്ങി നിരവധി കമന്റുകളാണ് ബാലയ്ക്ക് വരുന്നത്.

  Read more about: bala ബാല
  English summary
  Actor Bala Opens Up About Negative Comments On His Wife Elizabath
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X