'വ്രതംനോറ്റാണ് ബ്ലൗസിൽ ആറ്റുകാലമ്മയുടെ രൂപം ഡിസൈൻ ചെയ്തത്', അപ്സരയുടെ കല്യാണ വിശേഷം ഇങ്ങനെ...

മിനി സ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ട നടിയായ അപ്‌സര രത്‌നാകരനും സംവിധായകന്‍ ആല്‍ബി ഫ്രാന്‍സിസും കഴിഞ്ഞ ദിവസമാണ് വിവാഹിതരായത്. വളരെ ലളിതമായ ആഘോഷത്തോടെ ചോറ്റാനിക്കരയില്‍ വെച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സഹപ്രവര്‍ത്തകരും ചടങ്ങില്‍ പങ്കെടുത്തു. ഹിന്ദു ബ്രൈഡൽ ലുക്കിൽ സെറ്റ് സാരിയിൽ സുന്ദരിയായാണ് അപ്സര എത്തിയത്. ​ഗോൾഡൻ നിറത്തിലുള്ള കുർത്തയും മുണ്ടുമായിരുന്നു ആൽബിയുടെ വേഷം. അപ്സര ധരിച്ചിരുന്ന കസവ് സാരിയും കസ്റ്റമൈസ് ചെയ്ത ബ്ലൗസും വളരെ അധികം ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. രണ്ട് വര്‍ഷത്തെ പ്രണയമാണ് വിവാഹത്തിലെത്തിയത്.

Also Read: 'സിദ്ധാർഥിന്റെ ജീവിതത്തിൽ വീണ്ടും കയറിപറ്റാൻ സുമിത്രയ്ക്കെതിരെ കരുക്കൾ നീക്കി വേദിക'

അപ്‌സര അഭിനയിക്കുന്ന പല സീരിയലുകളുടേയും സംവിധായകന്‍ ആല്‍ബി ആയിരുന്നു. അങ്ങനെയാണ് പ്രണയത്തിലായതും വിവാഹിതരാകാൻ തീരുമാനിച്ചതും. ഇപ്പോൾ അപ്സര ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന സാന്ത്വനം സീരിയലിലാണ് അഭിനയിക്കുന്നത്. ജയന്തി എന്ന നെ​ഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രത്തെയാണ് അപ്സര അവതരിപ്പിക്കുന്നത്. അപ്സരയുടെ പ്രകടനം പ്രേക്ഷകർ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. സാന്ത്വനം ഇപ്പോൾ മിനിസ്ക്രീനിൽ സംപ്രേഷണം ചെയ്യുന്ന പരിപാടികളിൽ ഏറ്റവും കൂടുതൽ ജനപ്രീതിയുള്ള സീരിയലാണ്.

Also Read: 'ശിൽപാ ഷെട്ടിയുടെ ചില പ്രവൃത്തികൾ അരോചകമായിരുന്നു', അനുഭവം പങ്കുവെച്ച് അനിൽ കപൂർ ‌‌

സാന്ത്വനത്തിലെ ജയന്തി

അതുകൊണ്ട് തന്നെ ജയന്തി എന്ന പേരിലാണ് സീരിയൽ പ്രേക്ഷകർക്കിടയിൽ അപ്സര കൂടുതൽ സുപരിചിത. എട്ട് വർഷമായി സീരിയൽ രം​ഗത്ത് സജീവമാണ് അപ്സര. തിരുവനന്തപുരം സ്വദേശിനിയായ അപ്‌സര 22ൽ അധികം സീരിയലുകളില്‍ അഭിനയിച്ചിട്ടുണ്ട്. അപ്‌സര മുഖ്യ വേഷത്തിലെത്തിയ ഉള്ളത് പറഞ്ഞാല്‍ എന്ന സീരിയലിന്റെ സംവിധായകന്‍ ആല്‍ബി ആയിരുന്നു. ഈ സീരിയലിലെ പ്രകടനത്തിന് അപ്‌സരയ്ക്ക് മികച്ച നടിക്കുള്ള സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് ലഭിച്ചിരുന്നു. സംവിധായകൻ എന്നതിലുപരി നിരവധി പരിപാടികളുടെ അവതാരകനായും ശ്രദ്ധിക്കപ്പെട്ട വ്യക്തിയാണ് ആൽബി.

രണ്ട് വർഷം നീണ്ട പ്രണയം വിവാഹത്തിലേക്ക്

വിവാഹത്തിന് ചുവന്ന നിറത്തിലുള്ള കസ്റ്റമൈസ്ഡ് ബ്ലൗസാണ് അപ്സര ധരിച്ചത്. വിവാഹത്തിനെത്തിയവരുടെ മനം കവർന്നതും അപ്സരയുടെ വിവാഹ വസ്ത്രം തന്നെയായിരുന്നു. ഇപ്പോൾ ബ്ലൗസുമായി ബന്ധപ്പെട്ട വിശേഷങ്ങളും പ്രത്യേകതകളും പങ്കുവെച്ചിരിക്കുകയാണ് നടി അപ്സര. ദേവി ഭക്തയായ അപ്സരയുടെ വിവാഹ സാരിയുടെ ബ്ലൗസിൽ ആറ്റുകാൽ ദേവിയുടെ ചിത്രമായിരുന്നു ഡിസൈൻ ചെയ്തിരുന്നത്. തന്റെ ആ​ഗ്രഹം പറഞ്ഞപ്പോൾ ബ്ലൗസ് ഡിസൈൻ ചെയ്തവരാണ് ഇത്തരത്തിലുള്ള ഒരു ആശയം മുന്നോട്ട് വെച്ചതും നടപ്പിലാക്കി തന്നതുമെന്നാണ് അപ്സര പറ‍‍ഞ്ഞത്. ദേവിയുടെ രൂപമാണ് ഡിസൈൻ ചെയ്യുന്നത് എന്നതിനാൽ തന്നെ ഒരു മാസം ഇതിന് പിന്നിൽ പ്രവൃത്തിച്ചവർ മാംസം ഉപേക്ഷിച്ച് വ്രതം നോറ്റാണ് ബ്ലൗസ് ഡിസൈൻ ചെയ്ത് എടുത്തതെന്നും അപ്സര പറഞ്ഞു.

Recommended Video

Apsara Ratnakaran wedding reception | FilmiBeat Malayalam
ദേവി ഭക്തി ബ്ലൗസിലും

'ഞാന്‍ ഭയങ്കര ദേവി ഭക്തയാണ്. അപ്പോള്‍ ദേവിയുടെ രൂപം വേണമെന്ന് പറഞ്ഞിരുന്നു. ഇന്നലെയാണ് ഈ ബ്ലൗസ് കണ്ടത്. ഭഗവതിയുടെ രൂപം വേണമെന്നേ ഞാന്‍ പറഞ്ഞുള്ളൂ... ബാക്കിയെല്ലാം അവരാണ് ചെയ്തത്. ഭഗവതിയുടെ രൂപമായതിനാല്‍ ചെയ്യുന്ന ആള്‍ക്കാരെല്ലാം ഒരു മാസം വ്രതമെടുത്തിരുന്നു. നോണ്‍ വെജൊക്കെ ഒഴിവാക്കി കൃത്യമായ വ്രതത്തിലായിരുന്നു അവര്‍. എല്ലാവരോടും നന്ദി പറയുകയാണ്. ഇവിടെ വന്നപ്പോള്‍ മുതല്‍ എല്ലാവരും ആറ്റുകാലമ്മയെന്നാണ് വിളിക്കുന്നത്. സാധാരണ മുന്നില്‍ വന്നല്ലേ കല്യാണപ്പെണ്ണിനെ നോക്കുക. ഇത് പിന്നില്‍ നിന്നാണെന്നും അപ്‌സര പറഞ്ഞിരുന്നു'. നടി ദേവി ചന്ദന, ധർമ്മജൻ ബോൾ​ഗാട്ടി തുടങ്ങി സിനിമാ-സീരിയൽ രം​ഗത്തെ നിരവധിപേർ വിവാഹത്തിൽ പങ്കെടുക്കാനും നവദമ്പതികളെ അനു​ഗ്രഹിക്കാനും എത്തിയിരുന്നു. മുമ്പ് തങ്ങൾ രണ്ട് വ്യക്തികളായിരുന്നു. എന്നാൽ ഇപ്പോൾ അങ്ങനെയല്ലെന്നും എപ്പോഴും കൂടെയുള്ള ജനങ്ങളുടെ പിന്തുണ ഇനിയും വേണമെന്നായിരുന്നു അപ്സരയും ആൽബിയും പറഞ്ഞത്. വിവാഹ തലേന്ന് സീരിയൽ സുഹൃത്തുക്കളായ എലീന പടിക്കൽ അടക്കമുള്ളവർ ചേർന്ന് അപ്സരയ്ക്ക് സർപ്രൈസ് ഹൽദി ചടങ്ങ് ഒരുക്കിയിരുന്നു.

More from Filmibeat

Read more about: Santhwanam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X