ഒരു പെൺകുഞ്ഞ് ആയാൽ മതിയായിരുന്നുവെന്ന് ദേവിക, വിലക്കി വിജയ്; കാരണം!, പുതിയ വീഡിയോ വൈറൽ
മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട ദമ്പതികളാണ് നടി ദേവിക നമ്പ്യാരും ഭർത്താവ് വിജയ് മാധവും . പാട്ടും അഭിനയവും വ്ളോഗിങ്ങും കുക്കിങും എല്ലാമായി സോഷ്യൽമീഡിയയിൽ നിറഞ്ഞ് നിൽക്കുന്നവരാണ് രണ്ടുപേരും. ഗർഭിണി ആയ ദേവിക സീരിയലിൽ നിന്ന് ഇടവേളയെടുത്തതിന് പിന്നാലെയാണ് സോഷ്യൽ മീഡിയയിലൊക്കെ സജീവമായത്.
അടുത്തിടെയാണ് ദേവിക നമ്പ്യാരും വിജയ് മാധവും തങ്ങളുടെ ഒന്നാം വിവാഹം വാർഷികം ആഘോഷിച്ചത്. വിവാഹം കഴിഞ്ഞ് അധികം വൈകാതെ തന്നെ ദേവിക ഗർഭിണി ആയി. രാക്കുയിൽ എന്ന പരമ്പരയിൽ തിളങ്ങി നിൽക്കുകയായിരുന്നു താരം.

ഇപ്പോൾ തങ്ങളുടെ ആദ്യത്തെ കൺമണിയെ വരവേൽക്കാനുള്ള തയ്യാറെടുപ്പിലാണ് വിജയും ദേവികയും. വളരെ കുറച്ച് നാളുകൾ മാത്രമെ ആദ്യത്തെ കൺമണിയുടെ വരവിനായി ഉള്ളു. വിവാഹിതരായ ശേഷമാണ് വിജയ് മാധവും ദേവികയും യുട്യൂബിൽ തങ്ങളുടെ വിശേഷങ്ങൾ പങ്കുവയ്ക്കാൻ തുടങ്ങിയത്.
തങ്ങളുടെ പാചക പരീക്ഷണങ്ങളും പാട്ടും വീട്ടിലെ വിശേഷങ്ങളുമൊക്കെയാണ് ഇരുവരും കൂടുതലും യൂട്യൂബ് ചാനലിൽ പങ്കുവയ്ക്കാറുള്ളത്. അതുകൊണ്ട് തന്നെ ഇവരുടെ വീഡിയോകൾക്ക് ആരാധകരും ഏറെയാണ്. ഇപ്പോഴിതാ, ഒരു പുതിയ വീഡിയോയുമായി എത്തിയിരിക്കുകയാണ് ദേവികയും വിജയും.

ദുബായില്‍ നിന്നും സഹോദരി തുല്യയായ ഒരാൾ അയച്ച സമ്മാനത്തെ കുറിച്ചാണ് വിജയ് മാധവിന്റെയും ദേവിക നമ്പ്യാരുടെയും പുതിയ വീഡിയോ. ആദ്യത്തെ കണ്മണിക്കുള്ള കുറെ കുഞ്ഞുടുപ്പുകളാണ് താരങ്ങൾക്ക് ഇപ്പോഴേ സമ്മാനമായി ലഭിച്ചിരിക്കുന്നത്. പിറ്റി ലവ് എന്ന ബ്രാന്റിന് ഉടമയാണ് കുറേ ഏറെ കുഞ്ഞുടുപ്പുകള്‍ സമ്മാനമായി ഇവർക്ക് അയച്ചത്.

തൂവെള്ള നിറത്തിലുള്ള മൃദു വസ്ത്രങ്ങള്‍ ഓരോന്നായി ഇവർ എടുത്തു കാണിക്കുന്നത് വീഡിയോയിൽ കാണാം. അതിനിടയിൽ ജനിക്കാന്‍ പോകുന്നത് പെണ്‍കുഞ്ഞ് ആയിരുന്നെങ്കില്‍ എന്ന് ദേവിക പറയുന്നുണ്ട്. അപ്പോള്‍ തന്നെ വിജയ് അത് വിലക്കുന്നുണ്ട്. അങ്ങനെ പറയരുത്. ആണ്‍കുഞ്ഞ് ആണെങ്കിലും പെണ്‍കുഞ്ഞ് ആണെങ്കിലും സ്വീകരിക്കാന്‍ തയ്യാറായി നില്‍ക്കുകയാണ് നമ്മള്‍ എന്ന് വിജയ് ദേവികയെ തിരുത്തുന്നുണ്ട്.

എന്നാൽ കുഞ്ഞുടുപ്പുകൾ കണ്ടപ്പോൾ തന്റെ ഒരു ആഗ്രഹം പറഞ്ഞതാണ് മാഷേ എന്ന് ദേവിക പറയുന്നുണ്ട്. മാഷേ എന്നാണ് ദേവിക വിജയെ വിളിക്കാറുള്ളത്. ഇതുപോലുള്ള കുറച്ച് കുഞ്ഞുടുപ്പുകള്‍ വാങ്ങിക്കണമെന്ന് നേരത്തെ ദേവിക വിജയോട് പറഞ്ഞിരുന്നു. അപ്പോൾ വാങ്ങാം എന്ന് പറഞ്ഞിരുന്നെങ്കിലും വാങ്ങാൻ താൻ ഉദ്ദേശിച്ചിരുന്നില്ലെന്നും വിജയ് പറയുന്നുണ്ട്.

ദേവിക അഭിനയിച്ചിരുന്ന രാക്കുയിൽ എന്ന പരമ്പരയിൽ ഒരു ഗാനം ആലപിക്കാനായി വന്നപ്പോഴാണ് നേരത്തെ പരിചയക്കാരായിരുന്ന ദേവികയും ഭർത്താവ് വിജയിയും അടുത്ത സുഹൃത്തുക്കളായി മാറിയത്. വിജയുടെ ഒരു സുഹൃത്തിന്റെ ആൽബത്തിൽ അഭിനയിക്കാനെത്തിയ കാലം മുതലുള്ള പരിചയമായിരുന്നു ഇവരുടേത്. കോവിഡിന്റെ സമയത്താണ് ഇവരുടെ സൗഹൃദം കൂടുതൽ വലുതാകുന്നത്.
ഇതിനു പിന്നാലെയാണ് ഇവർ വിവാഹിതരാവാൻ തീരുമാനിക്കുന്നതും. ഗുരുവായൂരിൽ വെച്ചായിരുന്നു വിവാഹം. വിവാഹത്തിന്റെ വീഡിയോയും ചിത്രങ്ങളുമെല്ലാം സോഷ്യൽ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു.


Click it and Unblock the Notifications











