twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    എനിക്ക് സങ്കടം വന്നു; മഞ്ജുവിനെ ചേർത്ത് പിടിച്ച് അമ്മ ​ഗിരിജ; എന്നും ഇത് പോലെ നിലനിൽക്കട്ടെയെന്ന് ആരാധകർ

    |

    മലയാള സിനിമയിൽ എത്രയോ നടിമാർ വന്ന് പോയിട്ടുണ്ടെങ്കിലും മഞ്ജു വാര്യർ എന്ന നടിക്ക് മാത്രം പ്രേക്ഷകരിൽ നിന്ന് ലഭിച്ച ചില പരി ലാളനകൾ ഉണ്ട്. സിനിമികളുടെ വിജയ പരാജയമാണ് നടീ നടൻമാരെ ഇഷ്ടപ്പെടുന്നതിൽ പ്രധാന ഘടകമെങ്കിൽ മഞ്ജുവിന്റെ കാര്യത്തിൽ അങ്ങനെയല്ലെന്ന് പറയേണ്ടി വരും. കഴിഞ്ഞ ഒരാെറ്റ വർഷം മാത്രം മഞ്ജുവിന്റെ പരാജയപ്പെട്ട സിനിമകളുടെ എണ്ണം കൂടുതലാണ്.

    എന്നാൽ ഇതൊന്നും നടിയുടെ താരമൂല്യത്തെ ബാധിക്കുന്നില്ല. ഒടുവിൽ പുറത്തിറങ്ങിയ ആയിഷ ശ്രദ്ധിക്കപ്പെട്ടപ്പോൾ പരാജയങ്ങളെല്ലാം മറന്ന് മഞ്ജുവിനെ പ്രേക്ഷകർ ചേർത്ത് പിടിക്കുന്നു. പ്രത്യേകിച്ചു ഒരു നടിയെ സംബന്ധിച്ച് അപൂർവമായി കിട്ടുന്ന ദീർഘകാല സ്വീകാര്യത ആണ് മഞ്ജുവിനുള്ളത്.

    Also Read: മൈക്കൽ ജാക്സന്റെ ലുക്കിൽ വന്ന ചെറുപ്പക്കാരൻ; ലാൽ ജോസിന്റെ ഒറ്റ വാക്കിൽ സിനിമയിലേക്ക്; വിനായകന്റെ കടന്ന് വരവ്Also Read: മൈക്കൽ ജാക്സന്റെ ലുക്കിൽ വന്ന ചെറുപ്പക്കാരൻ; ലാൽ ജോസിന്റെ ഒറ്റ വാക്കിൽ സിനിമയിലേക്ക്; വിനായകന്റെ കടന്ന് വരവ്

     ഈ പതിമൂന്ന് വർഷവും മഞ്ജുവിന്റെ സ്ഥാനത്തേക്ക് മറ്റൊരു നടി ഉയർന്ന് വന്നില്ല

    വെറും മൂന്ന് വർഷം മാത്രം സിനിമകളിൽ അഭിനയിച്ച് പിന്നീട് സിനിമാ ലോകം വിട്ട മഞ്ജു വാര്യരുടെ തിരിച്ചു വരവിനായി ആരാധകർ കാത്തിരുന്നത് നീണ്ട 13 വർഷമാണ്. ഈ പതിമൂന്ന് വർഷവും മഞ്ജുവിന്റെ സ്ഥാനത്തേക്ക് മറ്റൊരു നടി ഉയർന്ന് വന്നില്ല. 2016 ൽ ഹൗ ഓൾഡ് ആർ യു എന്ന സിനിമയിലൂടെ മഞ്ജു തിരിച്ചെത്തിയപ്പോൾ നടിയെ പ്രേക്ഷകർ ആഘോഷത്തോടെ സ്വീകരിച്ചു.

    മഞ്ജുവിന്റെ അമ്മ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്

    Also Read: 'ഉണ്ണി മുകുന്ദൻ നന്നായി ഇരിക്കട്ടെ, ഉണ്ണി ടെൻഷനിൽ പറഞ്ഞതായിരിക്കാം, പക്ഷെ കൺട്രോൾ പോകാൻ പാടില്ല'; ബാലAlso Read: 'ഉണ്ണി മുകുന്ദൻ നന്നായി ഇരിക്കട്ടെ, ഉണ്ണി ടെൻഷനിൽ പറഞ്ഞതായിരിക്കാം, പക്ഷെ കൺട്രോൾ പോകാൻ പാടില്ല'; ബാല

    ഏറെ നാളുകൾക്ക് ശേഷം മഞ്ജുവിനെ തേടി മലയാളത്തിൽ വന്ന ഹിറ്റ് സിനിമ ആണ് ആയിഷ. ആമിർ പള്ളിക്കൽ സംവിധാനം ചെയ്ത സിനിമയ്ക്ക് മികച്ച പ്രതികരണം ആണ് ലഭിക്കുന്നത്.

    ഇപ്പോഴിതാ സിനിമയെക്കുറിച്ച് മഞ്ജുവിന്റെ അമ്മ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ഈ സിനിമ കണ്ട് എനിക്ക് സങ്കടമാെക്കെ വന്നു. എല്ലാവരും കാണണം, നല്ല സിനിമ ആണെന്നാണ് മഞ്ജുവിന്റെ അമ്മ ​ഗിരിജ വാര്യർ പറഞ്ഞത്.

    അറേബ്യൻ കഥാപശ്ചാത്തലത്തിലാണ് സിനിമ നീങ്ങുന്നത്

    'ഇതിനകം നിരവധി പ്രമുഖർ സിനിമയെ പ്രശംസിച്ച് കൊണ്ട് രം​ഗത്ത് വന്നിട്ടുണ്ട്. മികച്ച സിനിമ ആണ് ആയിഷയെന്ന് കഴിഞ്ഞ ദിവസം മന്ത്രി കെടി ജലീൽ വ്യക്തമാക്കിയിരുന്നു'

    'ഭർത്താവ് ഉപേക്ഷിച്ച സ്ത്രീ വഴിയാധാരമാവില്ല എന്ന സന്ദേശമാണ് സിനിമ നൽകുന്നതെന്നാണ് ഇദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കിയത്. നിലമ്പൂർ ആയിഷയുടെ ജീവിതത്തെ ആസ്പദമാക്കിയാണ് ആയിഷ എന്ന സിനിമയുടെ കഥ. അറേബ്യൻ കഥാപശ്ചാത്തലത്തിലാണ് സിനിമ നീങ്ങുന്നത്'

    രണ്ടാം വരവിൽ അതേ വിജയം ആവർത്തിക്കാൻ കഴിഞ്ഞിട്ടില്ല

    മഞ്ജുവിന്റെ അമ്മയെ കൂടാതെ സഹോദരൻ മധു വാര്യരും സിനിമ കാണാൻ എത്തിയിരുന്നു. സമ്മർ ഇൻ ബത്ലഹേം, ആറാം തമ്പുരാൻ, പത്രം, കണ്ണെഴുതി പൊട്ടും തൊട്ട് തുടങ്ങിയ സിനിമകളിലൂടെ മലയാളത്തിൽ തരംഗം സൃഷ്ടിച്ച മഞ്ജുവിന് രണ്ടാം വരവിൽ അതേ വിജയം ആവർത്തിക്കാൻ കഴിഞ്ഞിട്ടില്ല. ആയിഷയുടെ വിജയം പഴയ മഞ്ജുവിനെ തിരിച്ചു കിട്ടുന്നതിന്റെ സൂചന ആയിക്കാണാനാണ് ആരാധകർ ആ​ഗ്രഹിക്കുന്നത്.

    പിന്നീട് അഭിനയം ഉപേക്ഷിച്ച് നടി കുടുംബ ജീവിതത്തിലേക്ക് കടന്നു

    തിലകൻ, ശ്രീവിദ്യ തുടങ്ങിയ പ്രഗൽഭരായ അഭിനേതാക്കൾ പ്രശംസിച്ച താരമാണ് മഞ്ജു വാര്യർ. സിനിമയേക്കാൾ നാടകീയമാണ് മഞ്ജുവിന്റെ ജീവിതം മുന്നോട്ട് പോയത്.

    കരിയറിന്റെ മികച്ച സമയത്ത് നിൽക്കുമ്പോഴാണ് മഞ്ജു നടൻ ദിലീപിനെ വിവാഹം കഴിക്കുന്നത്. പിന്നീട് അഭിനയം ഉപേക്ഷിച്ച് നടി കുടുംബ ജീവിതത്തിലേക്ക് കടന്നു. പിന്നീട് വിവാഹ മോചനത്തിന് ശേഷമാണ് മഞ്ജു വാര്യർ സിനിമയിലേക്ക് തിരിച്ചെത്തിയത്.

    Read more about: manju warrier
    English summary
    Viral: Manju Warrier's Mother Praises Ayisha Movie; Says It Was Touching
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X