എല്ലാ വീട്ടിലും ഒരു അമ്മു; 'ടോക്സിസിറ്റിക്ക് പ്രോത്സാഹനം, സിന്ധു തിരുത്തിയില്ല, ഭർത്താവ് നൽകാത്തത് മകൾ നൽകി'
എല്ലാ വീട്ടിലും ഒരു അമ്മു വേണം എന്നത് തങ്ങൾ ആരും പറഞ്ഞ ഡയലോഗ് അല്ലെന്നാണ് കഴിഞ്ഞ ദിവസം ഇപ്പോൾ നടക്കുന്ന വിവാദങ്ങളിൽ പ്രതികരിച്ച് സംസാരിക്കവെ സിന്ധു കൃഷ്ണ പറഞ്ഞത്. ഇപ്പോൾ വലിയൊരു ഡിസ്കഷൻ നടക്കുകയാണ് എല്ലാ വീട്ടിലും ഒരു അമ്മു വേണോ ഇല്ലയോ എന്ന കാര്യം. ഇത് ഞങ്ങൾ ഉണ്ടാക്കിയ വേഡിങ് അല്ല. അമ്മു ഞങ്ങൾക്കും എനിക്കും എന്റെ മാതാപിതാക്കൾക്കും ചുറ്റുമുള്ളവർക്കും വേണ്ടി പലതും ചെയ്യുന്നത് വർഷങ്ങളായി പലരും കണ്ട് അനലൈസ് ചെയ്തിട്ട് ഇങ്ങോട്ട് വന്ന പറഞ്ഞ കാര്യമാണ്.
അല്ലാതെ ഞങ്ങൾ അങ്ങോട്ട് പോയി ഉണ്ടാക്കിയ മോട്ടോ ഒന്നുമല്ല. മറ്റ് വീടുകളിൽ അമ്മു വേണോ വേണ്ടയോ എന്നത് ആളുകൾക്ക് തീരുമാനിക്കാം. പക്ഷെ എനിക്ക് എന്റെ ലൈഫിൽ ഒരു അമ്മു വേണം എന്നായിരുന്ന സിന്ധുവിന്റെ വാക്കുകൾ.

എന്നാൽ സിന്ധുവിന് എല്ലാം പ്രേക്ഷകരുടെ തലയിൽ വെച്ച് കൈ കഴുകാൻ ആവില്ലെന്നും എല്ലാത്തിന്റെയും തുടക്കം തന്നെ സിന്ധുവിൽ നിന്നാണെന്നും പറയുകയാണ് റെഡ്ഡിറ്റ് യൂസേഴ്സ്. ഒപ്പം എല്ലാ വീട്ടിലും ഒരു അമ്മു വേണം എന്ന ഡയലോഗിന്റെ ഉത്ഭവം എവിടെ നിന്നാണെന്നതിന്റെ തെളിവും റെഡ്ഡിറ്റ് യൂസേഴ്സിന് സിന്ധുവിനായി പോസ്റ്റ് ചെയ്തു.
ഒരു അഭിമുഖത്തിൽ പങ്കെടുക്കവെയാണ് എല്ലാവരുടെ വീട്ടിലും ഒരു അമ്മു വേണം എന്ന ഡയലോഗ് ആദ്യമായി സിന്ധു പറഞ്ഞത്. അമ്മ-മകൾ എന്നതിലുപരി അഹാനയും സിന്ധുവും തമ്മിൽ അതിനേക്കാൾ വലിയൊരു ആത്മബന്ധവും സൗഹൃദവുമുണ്ട്. തന്റെ എല്ലാം കണ്ട് അറിഞ്ഞ് ചെയ്യുന്നത് അഹാനയാണെന്ന് സിന്ധു തന്നെ പലപ്പോഴായി പരസ്യമായി പറഞ്ഞിട്ടുമുണ്ട്.
അഹാന തെറ്റ് ചെയ്താൽ പോലും തിരുത്താൻ സിന്ധു ശ്രമിക്കാറില്ലെന്നും അതിനാലാണ് മകൾ സ്വന്തം അമ്മയെ ചവിട്ടി താഴ്ത്തി സംസാരിച്ചിട്ടും ആഹാനയ്ക്കൊപ്പം സിന്ധു നിൽക്കുന്നതെന്നും റെഡ്ഡിറ്റിൽ ചിലർ കുറിച്ചു. ഭർത്താവിൽ നിന്നും ലഭിക്കാത്ത സ്നേഹവും കരുതലും സിന്ധുവിന് നൽകിയത് അഹാനയാണെന്നും അതിന്റെ കൂറാണ് സിന്ധു കാണിക്കുന്നതെന്നും ചിലർ കുറിച്ചു.
സ്വന്തം അമ്മയ്ക്കെതിരെ പോരാടാൻ കൂലിഗുണ്ടയെപോലെ അഹാനയെ സിന്ധു ഉപയോഗിക്കുന്നു. പക്ഷെ ഇതേ രീതി തുടർന്നാൽ ഇതിനൊക്കെ ഒരു ദിവസം സിന്ധു വലിയ വില കൊടുക്കേണ്ടി വരും. ഭർത്താവിൽ നിന്ന് ആഗ്രഹിച്ചിരുന്ന അംഗീകാരവും കരുതലും സിന്ധുവിന് അഹാനയിൽ നിന്നാണ് ലഭിച്ചതെന്ന് തോന്നുന്നു. അതിനെ അനാവശ്യമായി വലുതാക്കി മഹത്വവത്കരിക്കുന്നു.

കോവിഡ് കാലത്തിന് മുമ്പ് തിരുവനന്തപുരം ക്ലബ്ബിൽ വെച്ച് സിന്ധുവിനേയും കൃഷ്ണകുമാറിനെയും ഞാൻ കണ്ടിട്ടുണ്ട്. സിന്ധു ഒറ്റയ്ക്ക് ഒരിടത്ത് ഇരിക്കുന്നു. കൃഷ്ണകുമാർ ബാറിലേക്ക് പോയിരുന്നു. ഭക്ഷണം പോലും ഓർഡർ ചെയ്യാതെ സിന്ധു ഏറെ നേരം കാത്തിരുന്നു. ഒടുവിൽ കെകെയെ വിളിച്ചുകൊണ്ടുവരാൻ സിന്ധുവിന് ബാറിലേക്ക് പോകേണ്ടി വന്നു. തിരികെ വന്നപ്പോൾ കെകെ അതിയായ മദ്യലഹരിയിലായിരുന്നു.
അത് കണ്ടപ്പോൾ അന്ന് സിന്ധുവിനോട് ശരിക്കും സഹതാപം തോന്നിയിരുന്നു എന്നും ഒരാൾ പഴയൊരു ഓർമ പങ്കുവെച്ച് കുറിച്ചു. നമ്മുടെയൊക്കെ കാര്യം എടുത്താൽ ജീവിതം കുഴപ്പത്തിലാകുമ്പോൾ സ്വന്തം വീട്ടുകാർ പോലും തള്ളിപ്പറയും. തെറ്റ് ചെയ്താൽ വീട്ടിൽ നിന്ന് നല്ല ശാസനയും കിട്ടും. പക്ഷെ ഇവരുടെ കാര്യത്തിൽ അങ്ങനെയല്ല. കുടുംബാംഗത്തിന്റെ ടോക്സിക്ക് പെരുമാറ്റത്തിന് വരെ കുടുംബാംഗങ്ങളിൽ നിന്നും നല്ല പ്രോത്സാഹനവും പിന്തുണയുമാണ്.
ആരും തെറ്റുകൾ പരസ്പരം ചൂണ്ടിക്കാട്ടുന്നതുപോലുമില്ല. എന്നിട്ടും അവരുടെ ഇഷ്ടത്തിന് അനുസരിച്ച് ജീവിക്കുന്ന പങ്കാളികളെയും അവർക്ക് കിട്ടുന്നു. അത് കണ്ടപ്പോൾ എനിക്ക് അസൂയ തോന്നിയിട്ടുണ്ടെന്ന് കുറിച്ചും ചിലർ എത്തി.


Click it and Unblock the Notifications


