For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വേദികയെ വീട്ടിൽ നിന്നും ഇറക്കി വിട്ട് ശ്രീകുമാർ; കുടുംബവിളക്ക് പ്രേക്ഷകർ കാണാൻ കാത്തിരുന്ന നിമിഷം

  |

  റേറ്റിങ്ങില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന കുടുംബവിളക്ക് കഥയില്‍ ട്വിസ്റ്റ് കൊണ്ട് വന്ന് കൊണ്ടിരിക്കുകയാണ്. ഓരോ എപ്പിസോഡ് കഴിയുംതോറും കുടുംബവിളക്കിന് ആരാധകരുടെ എണ്ണം കൂടി വരികയാണ്. പ്രേക്ഷകരെ ബോറടിപ്പിക്കാതെ അവരുടെ ഇഷ്ടം കൂടി നോക്കി കഥയില്‍ മാറ്റം വരുത്തുന്നുണ്ടെന്നാണ് സോഷ്യല്‍ മീഡിയയില്‍ വരുന്ന കമന്റുകളില്‍ പറയുന്നത്. ഇതോടെ മാസങ്ങളായി ടിആർപി റേറ്റിങ്ങിൽ ഒന്നാം സ്ഥാനം കുടുംബവിളക്കിന് തന്നെയായിരുന്നു. ഇനിയുള്ള ആഴ്തകളിലും അതിലൊരു മാറ്റം ഉണ്ടാവാൻ ചാൻസ് ഇല്ലെന്നാണ് പ്രേക്ഷകർ പറുന്നത്.

  സ്റ്റൈലിഷായി രമ്യ പാണ്ഡ്യൻ, ബ്ലാക്ക് ആൻഡ് വൈറ്റ് ലുക്കിലെ നടിയുടെ ചിത്രങ്ങൾ കാണാം

  അടുത്തിടെ അനിരുദ്ധ്- ഇന്ദ്രജ സൗഹൃദം അതിര് വിട്ടപ്പോള്‍ മുന്നറിയിപ്പുമായി നിരവധി പേര്‍ എത്തിയിരുന്നു. ഇതേ കഥയില്‍ മുന്നോട്ട് പോവരുതെന്നും അത് റേറ്റിങ്ങിനെ ബാധിക്കും എന്നുമായിരുന്നു അഭിപ്രായങ്ങള്‍. ഒടുവില്‍ വിചാരിച്ചത് പോലെ സ്‌ക്രീപ്റ്റില്‍ ട്വിസ്റ്റ് വരുത്തിയിരുന്നു. അങ്ങനെ ഇരിക്കവേ സീരിയലില്‍ നിന്നും വീണ്ടും പ്രൊമോ വീഡിയോസ് എത്തിയിരിക്കുകയാണ്.

  സുമിത്ര എന്ന വീട്ടമ്മയുടെ ഭര്‍ത്താവിനെ തട്ടി എടുത്ത് വിജയിച്ചു എന്ന് അഹങ്കരിച്ച വേദികയ്ക്ക് ഇത് തിരിച്ചടിയുടെ കാലമാണ്. ഒരു കാലത്ത് വേദിക തന്നെ വിജയിച്ച് നിന്നെങ്കിലും ഇപ്പോള്‍ സുമിത്രയാണ് സ്‌കോര്‍ ചെയ്യുന്നത്. സുമിത്രയ്ക്കിട്ട് വെക്കുന്ന പണിയെല്ലാം വേദികയിലേക്ക് തന്നെ എത്തുകയാണ്. ഏറ്റവുമൊടുവില്‍ ശ്രീകുമാറിന്റെയും ശരണ്യയുടെയും വീട്ടിലേക്ക് വന്ന വേദികയെ അടിച്ചിറക്കി വിട്ടത് പോലെ ആയിരിക്കുകയാണ്. ശരണ്യയെ കാണാന്‍ വന്നതായിരുന്നു വേദിക. എന്നാല്‍ നിങ്ങളുടെ കള്ളത്തരങ്ങള്‍ക്ക് കൂട്ട് നില്‍ക്കാന് ശരണ്യയെ കിട്ടില്ലെന്ന് ഉറപ്പിച്ച് പറയുകയാണ് ശ്രീകുമാര്‍.

  ഒടുവില്‍ വീട്ടില്‍ നിന്ന് ആക്ഷേപിച്ച് ഇറക്കി വിടുകയും ചെയ്തു. എവിടെ ചെന്നാലും വേദികക്ക് നാണംകെടാതെ മടങ്ങി പോവാന്‍ പറ്റില്ലെന്ന അവസ്ഥയായെന്ന് പറയുകയാണ് ആരാധകര്‍. ഭര്‍ത്താവിനെ നഷ്ടപ്പെട്ടെങ്കിലും അമ്മായിയച്ഛനും അമ്മായിയമ്മയും മൂന്ന് മക്കളും രണ്ട് മരുമക്കളുമെല്ലാം അടങ്ങിയ വലിയൊരു കുടുംബം തന്നെ കൂടെയുണ്ട്. സുമിത്രാസ് എന്ന പേരില്‍ ഗാര്‍മെന്റ് യൂണിറ്റ് തുടങ്ങുകയും ബിസിനസില്‍ വളര്‍ന്ന് കാറും സ്‌കൂട്ടിയുമെല്ലാം വാങ്ങി.

  വിവാഹം കഴിഞ്ഞ ഉടന്‍ ഭാര്യയ്‌ക്കെതിരെ നെഗറ്റീവ് കമന്റുകള്‍; പൈസ കൊടുത്ത് എഴുതിക്കുന്നതാണെന്ന് പറഞ്ഞ് നടന്‍ ബാല- വായിക്കാം

  സുമിത്രയുടെയും, മരുമക്കളുടെയും ആത്മാര്‍ത്ഥയും സ്‌നേഹവും കണ്ടിട്ട് വേദികയ്ക്ക് സഹിക്കാന്‍ പറ്റുന്നുണ്ടാവില്ല. സുമിത്രയുടെ സ്വഭാവം പോലെയുള്ള രണ്ട് മരുമക്കളെ കിട്ടിയത് സുമിത്രയുടെ ഭാഗ്യമാണ്. ഈ സീരിയലിന് കുടുംബവിളക്ക് എന്ന പേര് എന്തുകൊണ്ടും ചേരുന്നതാണ്. അത് പല സന്ദര്‍ഭങ്ങളിലും ബോധ്യമായിട്ടുണ്ട്. ഇതിന്റെ അവസാനം അത് മനസിലാവും. ഇതിലെ കുടുംബവിളക്ക് എന്ന് പറയുന്നത് സുമിത്രയാണ്. ഇതുവരെയുള്ള സംഭവങ്ങളെല്ലാം സുമിത്രയിലെ വീട്ടമ്മയെ കാണിച്ച് തരുന്നുണ്ട്. എന്നാല്‍ സുമിത്രയെ തകര്‍ക്കാനുള്ള പുതിയ അടവുകളുമായി ഒരുങ്ങുകയാണ് വേദിക.

  സഞ്ജനയ്ക്കും അനന്യയ്ക്കും പ്രതീഷിനും പറയാനുള്ളതെന്ത്

  ഇതിനിടയില്‍ അനിരുദ്ധിന് നേരെ ഭീഷണിയുമായി എത്തിയ ഇന്ദ്രജയെ ഒഴിവാക്കാനുള്ള അഭിപ്രായങ്ങളും പ്രേക്ഷകര്‍ പങ്കുവെക്കുന്നുണ്ട്. ഇന്ദ്രജ മാഡത്തിന്റെ ഭീഷണിക്ക് അനിരുദ്ധ് നിന്ന് കൊടുക്കരുത്. വീട്ടുകാര്‍ സത്യം അറിയുന്നെങ്കില്‍ അറിയട്ടെ. ബാക്കി കാര്യങ്ങളൊക്കെ സുമിത്ര നോക്കിക്കോളും. കാര്യങ്ങളുടെ പോക്ക് കണ്ടിട്ട് അനിയെ ഇന്ദ്രജയില്‍ നിന്നും സുമിത്ര തന്നെയായിരിക്കും രക്ഷിക്കുക. അങ്ങനെ അനി അമ്മയുടെ വില മനസ്സിലാകുമായിരിക്കുമെന്നും പ്രേക്ഷകര്‍ പ്രവചിക്കുന്നു.

  ബാലയുടെ രണ്ടാം വിവാഹം കഴിഞ്ഞ് ആദ്യ ദിവസങ്ങളില്‍ തന്നെ മറ്റൊരു സന്തോഷം; അമ്മായിയമ്മ കൊടുത്ത സര്‍പ്രൈസ് ഇങ്ങനെ- വായിക്കാം

  Read more about: serial സീരിയല്‍
  English summary
  Sreekumar Treated Vedikha Badly In House, Kudumbavilakku Promo Hints Surprise Package
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X