ഞങ്ങളെല്ലാം അവള്‍ക്കൊപ്പമുണ്ട്, അവള്‍ ഓക്കെയായി വരികയാണ്; ലച്ചുവിനെക്കുറിച്ച് ഋഷി പറയുന്നു
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ജൂഹി റുസ്തഗി. ഉപ്പും മുളകും എന്ന ജനകീയ പരമ്പരയിലൂടെയായിരുന്നു ജൂഹി മലയാളികളുടെ മനസില്‍ ഇടം നേടുന്നത്. കേരളം തങ്ങളുടെ കുടുംബത്തെ പോലെ സ്‌നേഹിച്ച ഉപ്പും മുളകും കുടുംബത്തിലെ ലച്ചുവായി ജൂഹി ആരാധകരുടെ പ്രിയങ്കരിയായി മാറുകയായിരുന്നു. തന്റെ ജീവിതത്തിലെ ഏറ്റവും സങ്കടകരമായ അവസ്ഥയിലൂടെയാണ് ജൂഹി ഇപ്പോള്‍ കടന്നു പോകുന്നത്. ഈയ്യടുത്തായിരുന്നു ജൂഹിയുടെ അമ്മ മരണപ്പെടുന്നത്. വാഹനാപകടത്തെ തുടര്‍ന്നായിരുന്നു മരണം.
മകനൊപ്പം ബൈക്കില്‍ സഞ്ചരിക്കുമ്പോഴായിരുന്നു ജൂഹിയുടെ അമ്മ ഭാഗ്യലക്ഷ്മിയുടെ മരണത്തിന് ഇടയാക്കിയ അപകടമുണ്ടാകുന്നത്. സംഭവ സ്ഥലത്ത് വച്ചു തന്നെ ഭാഗ്യലക്ഷ്മി മരിക്കുകയായിരുന്നു. എന്നാല്‍ മരണ വാര്‍ത്ത ജൂഹിയോട് എങ്ങനെ പറയണമെന്ന് അറിയാതിരുന്ന ബന്ധുക്കള്‍ തുടക്കത്തില്‍ മരണം മറച്ചുവെക്കുകയും അപകടം നടന്നുവെന്ന് മാത്രമായിരുന്നു പറഞ്ഞത്. അമ്മയും സഹോദരനും ആശുപത്രിയിലാണെന്നായിരുന്നു ആദ്യം ജൂഹി അറിഞ്ഞത്. പിന്നാലെയാണ് മരണ വാര്‍ത്ത താരം അറിയുന്നത്.

ജീവനറ്റ അമ്മയുടെ ശരീരത്തെ കെട്ടിപ്പിടിച്ച് കിടന്ന് കരയുന്ന ജൂഹിയുടെ ചിത്രങ്ങളും വീഡിയോകളുമെല്ലാം ആരാധകരെയും മലയാളികളേയും വേദനിപ്പിക്കുന്നതായിരുന്നു. ആ കാഴ്ച കണ്ടവരാരും മറക്കാനിടയില്ല. ഇതിന്റെ ചിത്രങ്ങളും വീഡിയോകളുമെല്ലാം സോഷ്യല്‍ മീഡിയയിലും ചർച്ചയായിരുന്നു. സ്‌കൂളില്‍ പഠിക്കുമ്പോഴാണ് ജൂഹിയ്ക്ക് അച്ഛനെ നഷ്ടമാകുന്നത്. അന്നു മുതല്‍ ജൂഹിയേയും സഹോദരനേയും കൈ പിടിച്ച് നടത്തിച്ചത് അമ്മയായിരുന്നു. മക്കളെക്കുറിച്ച് ഒരുപാട് പ്രതീക്ഷകളുണ്ടായിരുന്നു ഭാഗ്യലക്ഷ്മി. ഉപ്പും മുളകും പരമ്പരയുടെ ചിത്രീകരണത്തിനായി ജൂഹിയോടൊപ്പം അമ്മ എന്നും എത്തിയിരുന്നു.
ജൂഹിയുടെ അമ്മയെ അവസാനനോക്ക് കാണാനായി ഉപ്പും മുളകും പരമ്പരയിലെ താരങ്ങളും എത്തിയിരുന്നു. ഇപ്പോഴിതാ പരമ്പരയില്‍ ലച്ചുവിന്റെ ചേട്ടന്‍ വിഷ്ണുവിനെ അവതരിപ്പിച്ച ഋഷിയുടെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. ശിവാനി പങ്കുവച്ചൊരു വീഡിയോക്ക് ഋഷി കമന്റ് ചെയ്തിരുന്നു. ഇതിനിടെയാണ് ചിലര്‍ ജൂഹിയെക്കുറിച്ചുള്ള ചോദ്യവുമായി എത്തിയത്. ലച്ചു ഇപ്പോള്‍ എങ്ങനെയാണെന്നായിരുന്നു ചിലരുടെ ചോദ്യം. ഇതിന് നടന്‍ നല്‍കിയ മറുപടി അവള്‍ ഓക്കെയായി വരികയാണെന്നും ഞങ്ങളെല്ലാം അവളുടെ കൂടെയുണ്ടെന്നുമായിരുന്നു ഋഷിയുടെ മറുപടി.
ഒറ്റ മുറിയിൽ നിന്നും ചേര്‍ത്തു പിടിച്ച് മേൽവിലാസം ഉണ്ടാക്കി തന്ന ആൾ; പേര് മാറ്റത്തെ കുറിച്ച് ലക്ഷ്മിപ്രിയ, വായിക്കാം
നേരത്തെ അമ്മയുടെ മരണ ദിവസം ജൂഹിയെ കണ്ടതിനെക്കുറിച്ചും ജൂഹിയുടെ അമ്മയെക്കുറിച്ചുമെല്ലാമുള്ള നിഷ സാരംഗിന്റെ വാക്കുകളും വാര്‍ത്തയായിരുന്നു.
പരാതികളോ പരിഭവങ്ങളോ ഇല്ലാത്ത, സ്‌നേഹമുള്ള, മക്കളെക്കുറിച്ച് വലിയ പ്രതീക്ഷകളുണ്ടായിരുന്ന വ്യക്തിയായിരുന്നു ഭാഗ്യലക്ഷ്മി എന്നാണ് നിഷ സാരംഗ് പറയുന്നത്. ജൂഹിയുടെ അമ്മ തന്നെ എപ്പോഴും നിഷാമ്മേ എന്നായിരുന്നു വിളിച്ചിരുന്നതെന്നും നിഷ വനിത ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ജൂഹിയ്ക്ക് തന്നേക്കാള്‍ ഇഷ്ടം നിഷാമ്മേനെ ആണെന്ന് ഭാഗ്യലക്ഷ്മി എപ്പോഴും പറയുമായിരുന്നുവെന്നും നിഷ പറഞ്ഞിരുന്നു.
Alsos Read: വീട്ടിലേയ്ക്ക് വരുന്നില്ലേ എന്ന് ദീപിക, രൺവീറിന്റെ മറുപടി ഇങ്ങനെ, താരങ്ങളുടെ സംഭാഷണം വൈറലാവുന്നു, വായിക്കാം
നിഷാമ്മേ എന്ന ഭാഗ്യലക്ഷ്മിയുടെ വിളിയില്‍ നിറയെ സ്നേഹമായിരുന്നുവെന്നാണ് നിഷ ഓര്‍ക്കുന്നത്. അതൊന്നും തന്റെ മനസില്‍ നിന്നും പോകുന്നില്ലെന്നും ഭാഗ്യലക്ഷ്മിയെ കുറിച്ച് ഓര്‍ത്ത് തനിക്ക് രണ്ട് ദിവസം ഉറങ്ങാന്‍ പോലും സാധിച്ചിരുന്നില്ലെന്നും നിഷ പറഞ്ഞു. മരിച്ച ദിവസം കാണാന്‍ ചെന്നപ്പോള്‍ അമ്മയെ കെട്ടിപ്പിടിച്ചു കൊണ്ട് ജൂഹി തന്നെ നോക്കിയ നോട്ടം മനസില്‍ നിന്നും മായുന്നില്ലെന്നും തന്റെ നെഞ്ച് പിടഞ്ഞു പോയെന്നും നിഷ പറഞ്ഞിരുന്നു.
പിന്നീട്, ജൂഹിയെ ഫോണില്‍ വിളിച്ചിരുന്നുവെന്നും എന്നാല്‍ അവള്‍ ഇപ്പോഴും ഷോക്കിലാണെന്നും ഫോണ്‍ എടുത്തെങ്കിലും ഒന്നും മിണ്ടുന്നില്ലായിരുന്നുവെന്നും നിഷ പറഞ്ഞിരുന്നു. അവളെ എങ്ങനെയാണ് ആശ്വസിപ്പിക്കേണ്ടത് എന്നറിയില്ലെന്നും നിഷ പറഞ്ഞിരുന്നു. അതേസമയം ലച്ചുവിന് ഈ വിഷമഘട്ടത്തെ മറി കടക്കാനുള്ള ശക്തിയുണ്ടാകട്ടെ എന്നാണ് ആരാധകര്‍ പറയുന്നത്.


Click it and Unblock the Notifications