മദ്യപിക്കാറുണ്ട്, പക്ഷെ ലക്ക് കേട്ട് എവിടെയും എന്നെ കാണില്ല: ഗോസിപ്പുകൾക്ക് മറുപടിയുമായി രഞ്ജിനി എത്തിയപ്പോൾ
മലയാളം ടെലിവിഷൻ രംഗത്തെ മാറ്റി മറിച്ച വ്യക്തിത്വങ്ങളിൽ പ്രധാനിയാണ് രഞ്ജിനി ഹരിദാസ്. ശുദ്ധ മലയാളവും, സാഹിത്യത്തിന്റെ അതിപ്രസരവും നിറഞ്ഞു നിന്ന മലയാളം ചാനലുകളിലേക്ക്, മുറി ഇംഗ്ലീഷും ഇത് വരെ കാണാത്ത തരത്തിലുള്ള ഫാഷൻ പരീക്ഷണങ്ങളുമായി എത്തിയ ഐഡിയ സ്റ്റാർ സിങ്ങർ ഷോയുടെ അവതാരക, അന്ന് പ്രേക്ഷകർക്കിടയിൽ ഏറെ ചർച്ചാ വിഷയമായി. ഒരുപാട് ഉയർച്ചകൾക്കൊപ്പം, ഒരുപാട് വിവാദങ്ങളും അന്ന് രഞ്ജിനിയെ തേടി എത്തിയിരുന്നു.
തന്റെ സ്വതസിദ്ധമായ ശൈലി കൊണ്ട് ഏറെ ആരാധകരെ പ്രശസ്ത അവതാരക അന്ന് മുതൽ നേടിയെടുത്തിട്ടുണ്ട്. എന്നാൽ അതിനേക്കാൾ കൂടുതൽ അവരെക്കുറിച്ച് ചർച്ച ചെയ്തതാവട്ടെ, കപട സദാചാരം വിളമ്പുന്ന മറ്റൊരു വിഭാഗമാണ്. കരിയറിൽ ഏറെ പ്രശസ്തി നേടുമ്പോഴും, രഞ്ജിനി ഹരിദാസിനെ ഗോസിപ്പുകൾ വിട്ട് ഒഴിഞ്ഞിരുന്നില്ല.

രഞ്ജിനി ഹരിദാസ് ഒരു തികഞ്ഞ മദ്യപാനിയാണെന്നും, പലപ്പോഴും പല ഹോട്ടലുകളിലും ലക്ക് കേട്ട് ബോധമില്ലാതെ കിടന്നിരുന്ന അവരെ ഹോട്ടലുകളിലെ ബൗൺസേർസ് എടുത്തു കൊണ്ട് പോവേണ്ടി വന്നിട്ടുണ്ട്, എന്നൊക്കെ ഒരു കാലത്ത് ഗോസിപ്പുകൾ ഉണ്ടായിരുന്നു. എന്നാൽ, ഒരിക്കൽ കൈരളി ടി.വി.യിൽ സംപ്രേക്ഷണം ചെയ്ത 'സ്റ്റാർ റാഗിങ്' എന്ന ഷോയിൽ വച്ച് ഇതിനൊക്കെ രഞ്ജിനി മറുപടി പറഞ്ഞു.
നാദിർഷ അവതരിപ്പിച്ച ഷോയിൽ പങ്കെടുത്ത പ്രേക്ഷകരിൽ ഒരാൾ, രഞ്ജിനിയുടെ ജീവിതത്തെ കുറിച്ച് അവരെക്കാൾ തനിക്ക് അറിയാം എന്ന മട്ടിൽ ചോദ്യം ചെയ്യൽ തുടങ്ങിയപ്പോൾ, അതിന് ചുട്ട മറുപടിയാണ് സ്റ്റാർ സിംഗർ അവതാരക നൽകിയത്. താൻ മദ്യപിക്കുന്ന വ്യക്തിയാണെന്ന് തുറന്നു പറഞ്ഞ അവർ, എന്നാൽ തന്നെ ഒരിക്കലും ലക്ക് കേട്ട്, ബോധമില്ലാതെ, മറ്റുള്ളവർ എടുത്തു കൊണ്ട് പോവേണ്ടി വന്നിട്ടില്ല എന്ന് തുറന്നടിച്ചു. ഇതെല്ലാം താൻ തന്റെ അമ്മയെ ബോധ്യപ്പെടുത്തിയിട്ട് തന്നെയാണ് സ്വന്തം ഇഷ്ടപ്രകാരം ജീവിക്കുന്നത് എന്നും രഞ്ജിനി പറഞ്ഞു.

ആരാധകരോട് വേർതിരിവില്ല; ദിയ വിമർശനങ്ങൾ നേരിടവെ പ്രശംസകൾ വാരിക്കൂട്ടി പേളി മാണി
"തീർച്ചയായും ഞാൻ മദ്യം കഴിക്കുന്ന ആളാണ്. ഞാൻ എന്റെ കൂട്ടുകാരോടൊപ്പമാണ് മദ്യപിക്കാറുള്ളത്. എന്റെ ഈ ജീവിതത്തിൽ ഞാൻ ഒരുപാട് പാർട്ടികൾക്ക് പോയിട്ടുണ്ട്. ഇത് വരെ മദ്യപിച്ച്, ലക്ക് കേട്ട്, ബോധമില്ലാതെ ബൗൺസേർസ് എന്നെ എടുത്തു കൊണ്ട് പോയിട്ടില്ല. ഇങ്ങനത്തെ വാർത്തകൾ ഒക്കെ നിങ്ങൾ കേൾക്കുന്നതല്ലേ, എല്ലാം കേൾക്കുന്നതാണല്ലോ? സന്തോഷ് പണ്ഡിറ്റുമായി എന്റെ കല്യാണം കഴിഞ്ഞു, അങ്ങനെ വേറെ കുറെ കഥകൾ ഉണ്ടല്ലോ? എല്ലാം നിങ്ങൾ കേൾക്കുന്നതല്ലേ? അതിൽ ഒരെണ്ണം തന്നെ ആണെടോ ഇതും," ശക്തമായി പ്രതികരിച്ച രഞ്ജിനി പറഞ്ഞു.
"ഞാൻ പാർട്ടികൾക്ക് പോവാറുണ്ട്, കാരണം അതെനിക്ക് ഭയങ്കര ഇഷ്ടമുള്ള കാര്യമാണ്. റമദാ (കൊച്ചിയിൽ ഉള്ളൊരു റിസോർട്ട്) മാത്രമല്ല, തിരുവനന്തപുരത്തും പോവും, ഗോവയിലും പോവും, ന്യൂയോർക്കിലും പോവും. കാരണം എന്റെ ലൈഫിൽ ജോലി ഭാരം ഇറക്കി വച്ച് റിലാക്സ് ചെയ്യാനുള്ള വഴിയാണ് എനിക്ക് പാർട്ടി. ഞാൻ കുടിക്കില്ല എന്ന് ഞാൻ ആരോടും പറഞ്ഞിട്ടില്ല, ഞാൻ കുടിക്കും. സോഷ്യൽ ആയി, കൂട്ടുകാരോട് ഒത്ത് മാത്രമാണ് ഞാൻ കുടിക്കാറുള്ളത്," അവതാരക കൂട്ടി ചേർത്തു.
ഇത് കേരളത്തിന്റെ സംസകാരത്തിന് ചേരുന്നതാണോ എന്ന് ചോദിച്ച (ഏറ്റവും കൂടുതൽ കുടിയന്മാരുള്ള സംസ്ഥാനമാണ് ഇതെന്ന് മറന്ന) പ്രേക്ഷകനോട്, അത് തന്റെ വ്യക്തിപരമായ തീരുമാനം ആണെന്നാണ് രഞ്ജിനി ഹരിദാസ് മറുപടി നൽകിയത്. താൻ മദ്യപിച്ച് ബോധമില്ലാതെ കിടന്നുവെന്ന വാർത്ത സത്യമാണെങ്കിൽ അത് സമ്മതിക്കാൻ തനിക്ക് ഒരു മടിയും ഇല്ലെന്നും അവർ പറഞ്ഞു.


Click it and Unblock the Notifications











