രാഹുൽ ഈശ്വറും പ്രിയങ്കയും നാ​ഗാദേവിയും ഒളിവിൽ പോയ തൊപ്പിയും; വമ്പൻ ടീമുകൾ ബിഗ് ബോസ് സീസൺ എട്ടിൽ മത്സരിക്കും?

ബിഗ് ബോസ് മലയാളം ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന കേരളത്തിലെ ഏറ്റവും വലിയ ജനപ്രിയ റിയാലിറ്റി ഷോകളിലൊന്നാണ്. ലോകപ്രശസ്തമായ ബി​ഗ് ബ്രദർ എന്ന ഷോയുടെ മലയാളം പതിപ്പാണിത്. ഷോയുടെ അവതാരകൻ നടൻ മോഹൻലാലാണ്. ഏഴ് സീസണുകൾ ഇതുവരെ മലയാളത്തിൽ വിജയകരമായി സംപ്രേഷണം ചെയ്ത് കഴിഞ്ഞു. എട്ടാം സീസൺ ആരംഭിക്കാൻ ഒരു മാസം മാത്രം ശേഷിക്കെ പ്രെഡിക്ഷൻ ലിസ്റ്റുകൾ വൈറലായി തുടങ്ങി.

Also Read
അയാൾ ചെയ്യുന്ന ചെറിയ തെറ്റ് പോലും എന്റെ മേൽ കെട്ടിവെയ്ക്കും, ഒരു വർഷം സഹിച്ചു, നാർസിസ്റ്റാണെന്ന് മനസിലാക്കി!
അയാൾ ചെയ്യുന്ന ചെറിയ തെറ്റ് പോലും എന്റെ മേൽ കെട്ടിവെയ്ക്കും, ഒരു വർഷം സഹിച്ചു, നാർസിസ്റ്റാണെന്ന് മനസിലാക്കി!

ഇത്തവണ കോമണേഴ്സിനോട് ഏറ്റുമുട്ടാൻ രാഹുൽ ഈശ്വറും പ്രിയങ്കയും നാ​ഗാദേവിയും ഒളിവിൽ പോയ തൊപ്പിയും അടക്കം വമ്പൻ ടീമുകൾ എത്തുമെന്നാണ് റിപ്പോർട്ടുകൾ. ബി​ഗ് ബോസ് മലയാളം മല്ലു ടോക്സ് രേവതി പങ്കിട്ട ഏറ്റവും പുതിയ പ്രെഡിക്ഷൻ ലിസ്റ്റിലെ പേരുകൾ അടങ്ങിയ വീഡിയോയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

Bigg Boss Malayalam season 8

സോഷ്യൽമീഡിയ താരങ്ങളും സിനിമാ താരങ്ങളും സീരിയൽ താരങ്ങളുമെല്ലാം ഇത്തവണയുമെത്തുന്നുണ്ട്. രേവതിയുടെ വാക്കുകളിലൂടെ തുടർന്ന് വായിക്കാം... ഞാൻ പറയാൻ പോകുന്നത് ബി​ഗ് ബോസ് മലയാളം സീസൺ ഏട്ടിൽ വരാൻ പോകുന്ന സെലിബ്രിറ്റികളുടെ പ്രെഡിക്ഷൻ ലിസ്റ്റാണ്. പ്രെഡിക്ഷൻ ലിസ്റ്റ് മാത്രമാണ്.

കൺഫേർമ്ഡായിട്ടുള്ള ലിസ്റ്റല്ല. ആദ്യത്തെ പേര് രാഹുൽ ഈശ്വറിന്റേതാണ്. ബി​ഗ് ബോസ് തുടങ്ങിയ കാലം മുതൽ രാ​ഹുലിന്റെ പേര് പ്രെഡിക്ഷൻ ലിസ്റ്റിൽ ഉണ്ടാവാറുള്ളതാണ്. ഇദ്ദേഹം പബ്ലിക്ക് ഫി​ഗറാണ്. മലയാളത്തിലെ ആദ്യത്തെ റിയാലിറ്റി ഷോയായ മലയാളി ഹൗസിന്റെ വിജയിയാണ്. മെൻസ് കമ്മീഷന് വേണ്ടി പ്രവർത്തിക്കുന്നയാളാണ്. അടുത്ത പേര് ജിയ ഇറാനിയുടേതാണ്. മോഡലാണ്. അടുത്ത പേര് കഴിഞ്ഞ സീസണിലും പ്രെഡിക്ഷൻ ലിസ്റ്റിൽ ഉണ്ടായിരുന്നവരാണ് ജാസിയും ആഷിയും.

Recommended For You
യോജിയെ അങ്ങനെ കാണുന്നതിൽ വിഷമമുണ്ട്, അവർക്കിടയിൽ ക്ലാഷുണ്ട്; അമ്മൂമ്മയെ എല്ലാവരും തഴഞ്ഞതിന് പിന്നിൽ!
യോജിയെ അങ്ങനെ കാണുന്നതിൽ വിഷമമുണ്ട്, അവർക്കിടയിൽ ക്ലാഷുണ്ട്; അമ്മൂമ്മയെ എല്ലാവരും തഴഞ്ഞതിന് പിന്നിൽ!

അടുത്തയാൾ പ്രിയങ്ക അനൂപാണ്. നടിയാണ്. വിവാദങ്ങൾ പരാമർശങ്ങൾ നിരവധി നടത്തിയിട്ടുണ്ട്. മറ്റൊരാൾ മൗനരാ​ഗം സീരിയലിലെ അഭിനേത്രി വർഷയാണ്. കുക്കിങ് വീ‍ഡിയോസ് ചെയ്യാറുള്ള ഹം​ഗ്രി മഹി വരാൻ സാധ്യതയുള്ളതായും പറയപ്പെടുന്നു. ഇത്തവണത്തെ പ്രെഡിക്ഷൻ ലിസ്റ്റിൽ സീരിയൽ താരം അമൃത നായരുടെ പേരുമുണ്ട്. അതുപോലെ സീരിയൽ താരം ആദിത്യൻ ജയന്റെ പേരുണ്ട്.

കഴിഞ്ഞ പ്രാവശ്യത്തെ പ്രെ‍ഡിക്ഷൻ ലിസ്റ്റിൽ അവസാനം വരെ ഉണ്ടായിരുന്ന താരമാണ്. പിന്നീടാണ് ഇല്ലെന്ന വിവരം പുറത്ത് വന്നത്. അടുത്തത് യുട്യൂബറായ സഞ്ജു ടെക്കിയാണ്. വരാൻ സാധ്യതയുണ്ടെന്ന് പറയപ്പെടുന്ന മറ്റൊരാൾ സീരിയൽ താരം അ‍ച്ചു സു​ഗന്ധാണ്. അവതാരക ട്വിങ്കിൾ ശീതളും പ്രെഡിക്ഷൻ ലിസ്റ്റിലുണ്ട്. ​ഗായകനായ ഇഷാൻ ദേവും നടനായ സുബീഷ് സുധി, നടി ​ഗൗരി ഉണ്ണിമായ തുടങ്ങിയവരും ലിസ്റ്റിലുണ്ട്.

Bigg Boss Malayalam season 8

ട്രാൻസ് വുമണായ ദീപ്തി കല്യാണിയുടെ പേരും ലിസ്റ്റിലുണ്ട്. മീര വാസുദേവ് ഇത്തവണ മത്സരിക്കാൻ എത്തിയേക്കും. സ്റ്റാന്റപ്പ് കൊമേ‍‍ഡിയനായ ദീപക് മോഹ​ന്റെ പേരും ലിസ്റ്റിലുണ്ട്. മുമ്പും പ്രെഡിക്ഷൻ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ട്. മോഡലായ ശ്രീലക്ഷ്മി ബോണിറ്റയും ലിസ്റ്റിലുണ്ട്. അതുപോലെ ഏറ്റവും കൂടുതൽ ആളുകൾ ചോദിക്കുന്ന കാര്യമാണ് തൊപ്പി സീസൺ എട്ടിൽ പങ്കെടുക്കാൻ വരുമോയെന്നത്.

കേസുണ്ടെങ്കിൽ വരാൻ സാധ്യതയില്ല. അല്ലാത്തപക്ഷം ചിലപ്പോൾ വന്നേക്കാം. തൊപ്പിയെങ്ങാനും വന്നാൽ സീസണിൽ വലിയൊരു എഫക്ട് ഉണ്ടാക്കും. സീസൺ കാണാൻ ആളുകളുടെ തള്ളിക്കയറ്റമുണ്ടാകും. നാ​ഗസൈരന്ദ്രി ദേവി വരുമെന്നും പറയപ്പെടുന്നു. ​ഗെയിം കളിക്കുമോയെന്ന് അറിയില്ല. പക്ഷെ ക്രൗഡ് പുള്ളറായിരിക്കും. അതുപോലെ ഹെലൻ ഓഫ് സ്പാർട്ടയുടെ പേരും ലിസ്റ്റിലുണ്ട്. മറ്റൊരാൾ ആർജെ അഞ്ജലിയാണ്. ഉപ്പും മുളകിലെ ബിജു സോപാനം വന്നേക്കുമെന്നും പ്രെ‍ഡിക്ഷനുണ്ട്.

You May Also Like
ഹിന്ദുവാണെന്ന് വീട്ടുകാരെ വിശ്വസിപ്പിക്കണം, ​ഗൗരിയുടെ മാതാപിതാക്കളോട് പറഞ്ഞത് വ്യാജ പേര്; ഷാരൂഖ് ചെയ്ത സാഹസം!
ഹിന്ദുവാണെന്ന് വീട്ടുകാരെ വിശ്വസിപ്പിക്കണം, ​ഗൗരിയുടെ മാതാപിതാക്കളോട് പറഞ്ഞത് വ്യാജ പേര്; ഷാരൂഖ് ചെയ്ത സാഹസം!

ഇനിയും ഒന്നേകാൽ മാസമുണ്ട് മെയിൻ സീസൺ ആരംഭിക്കാൻ. സെപ്റ്റംബർ ആദ്യ ആഴ്ച എട്ടാം സീസൺ തുടങ്ങും. ഓ​ഗസ്റ്റിലാകും അ​ഗ്നി പരീക്ഷ എന്നും രേവതി പറഞ്ഞു. ഇത്തവണയും മോഹൻലാൽ തന്നെയാണ് അവതാരകൻ. സീസൺ എട്ടിന്റെ ലോ​ഗോ പുറത്ത് വന്നിരുന്നു.

Read more about: bigg boss malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X